Latest Updates
-
ജൂലൈ 13-ലെ അപൂർവ്വ രവിയോഗം: കരിയറിലും സാമ്പത്തിക നേട്ടത്തിനും ഈ സമയം മറക്കരുത്, അറിയാം ശുഭമുഹൂർത്തം! -
ജൂലൈ 13 തിങ്കളാഴ്ച: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം ഇന്നത്തെ ഗ്രഹനില -
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം!
തടിയില്ലെന്നു കരുതി വിഷമിക്കേണ്ട; ശൈത്യകാലത്ത് സമയമറിഞ്ഞ് കഴിച്ചാല്‍ തടി കൂട്ടുന്നത് നിസ്സാരകാര്യം
ശരീരഭാരം കൂട്ടുക എന്നത് അത്ര ലളിതമായ കാര്യമല്ല. എന്നാല്‍ കൃത്യമായ ഒരു ഡയറ്റ് പ്ലാന്‍ ഉണ്ടെങ്കില്‍ ആര്‍ക്കും ശരീരഭാരം വര്‍ദ്ധിപ്പിക്കാവുന്നതാണ്. ഇതിനായി ഉയര്‍ന്ന കലോറിയും നല്ല ഗുണമേന്മയുള്ള പ്രോട്ടീന്‍ ഭക്ഷണവും കഴിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, കലോറികള്‍ എന്നിവ അളവറിഞ്ഞ് കഴിക്കുക. ശൈത്യകാലത്ത് ശരീരഭാരം വര്‍ദ്ധിക്കാനായി അത്തരം ഭക്ഷണങ്ങള്‍ കഴിക്കണം.
ശൈത്യകാലത്ത് നിങ്ങളുടെ ഭക്ഷണത്തില്‍ ശര്‍ക്കര, സൂപ്പ്, ഡ്രൈ ഫ്രൂട്ട്സ്, പാല്, റാഗി, മില്ലറ്റ് മുതലായവ ഉള്‍പ്പെടുത്തുക. ശരീരഭാരം വര്‍ദ്ധിപ്പിക്കണമെങ്കില്‍ ഭക്ഷണങ്ങള്‍ ശരിയായ സമയത്ത് കഴിക്കാനും ശ്രദ്ധിക്കണം. ശൈത്യകാലത്ത് ശരീരഭാരം കൂട്ടാനായി നിങ്ങള്‍ പാലിക്കേണ്ട ഭക്ഷണക്രമം ഇതാ.

വെറും വയറ്റില്‍ വെള്ളം
ശരീരഭാരം കൂട്ടണമെങ്കില്‍ രാവിലെ വെറുംവയറ്റില്‍ ശര്‍ക്കരവെള്ളം കുടിക്കുന്നത് നല്ലതാണ്. ഇതിനായി ഒരു കഷ്ണം ശര്‍ക്കര ഒരു ഗ്ലാസ് വെള്ളത്തില്‍ രാത്രി മുഴുവന്‍ കുതിര്‍ത്തു വയ്ക്കുക. രാവിലെ എഴുന്നേറ്റയുടന്‍ ഈ വെള്ളം കുടിക്കുക. ഇരുമ്പ്, കാല്‍സ്യം എന്നിവ ലഭിക്കാന്‍ ഏറ്റവും നല്ല വഴിയാണിത്. ഇത് കൂടാതെ കുതിര്‍ത്ത ഡ്രൈ ഫ്രൂട്ട്സ്, ബനാന ഷേക്ക്, മില്‍ക്ക് ഷേക്ക്, ബദാം ഷേക്ക് തുടങ്ങിയവയും രാവിലെ വെറും വയറ്റില്‍ കഴിച്ചാല്‍ തടി കൂടുന്നതായിരിക്കും.

പ്രഭാതഭക്ഷണം പ്രധാനം
എല്ലാവര്ക്കും പ്രഭാതഭക്ഷണം എന്നത് വളരെ പ്രധാനപ്പെട്ട ആഹാരമാണ്. ശരീരഭാരം കൂട്ടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഒരിക്കല്‍പോലും പ്രഭാതഭക്ഷണം ഒഴിവാക്കരുത്. തടി കൂട്ടാനായി മുട്ട, ചേന, മില്‍ക്ക് ഓട്സ്, പാല് കഞ്ഞി മുതലായവ പ്രഭാതഭക്ഷണത്തില്‍ കഴിക്കാം. ഇത് കൂടാതെ തടി കൂട്ടാന്‍ പീനട്ട് ബട്ടര്‍ സാന്‍ഡ് വിച്ച്, പാന്‍കേക്ക് തുടങ്ങിയവയും ശൈത്യകാലത്ത് പ്രഭാതഭക്ഷണത്തിനൊപ്പം കഴിക്കാം. രാവിലെ 8 മുതല്‍ 9 വരെയാണ് പ്രഭാതഭക്ഷണം കഴിക്കാന്‍ നല്ല സമയം.

ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രഭാതഭക്ഷണങ്ങള്‍
ചില ലഘുഭക്ഷണങ്ങള്‍ അതിരാവിലെ തന്നെ നിങ്ങള്‍ക്ക് കഴിക്കാം. ശരീരഭാരം കൂട്ടണമെങ്കില്‍, രാവിലെ ഒരു പാത്രം പഴങ്ങള്‍ കഴിക്കുക. സീസണല്‍ പഴങ്ങള്‍ മാത്രം ഇതില്‍ ഉള്‍പ്പെടുത്തുക. ഇതുകൂടാതെ, നിങ്ങള്‍ക്ക് പ്രോട്ടീന്‍ ബാറുകളും കഴിക്കാവുന്നതാണ്. എന്നാല്‍ കാപ്പി അമിതമായി കഴിക്കുന്നത് ഒഴിവാക്കുക.

ഉച്ചഭക്ഷണം കനത്തില്‍ കഴിക്കാം
നോണ്‍ വെജ് കഴിക്കുന്നവര്‍ ഉച്ചഭക്ഷണത്തില്‍ മീനോ മട്ടനോ ഉള്‍പ്പെടുത്തണം. റൊട്ടി, ചോറ്, തൈര്, പച്ചക്കറികള്‍, പയര്‍, സാലഡ് എന്നിവ ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പ്രഭാതഭക്ഷണത്തേക്കാള്‍ ഉച്ചഭക്ഷണ സമയത്ത് നിങ്ങള്‍ കൂടുതല്‍ കഴിക്കണം. ഉച്ചഭക്ഷണത്തില്‍ ബാലന്‍സ് ഡയറ്റ് എടുക്കുക. കൊഴുപ്പുള്ള പാല് കഴിക്കുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ ഗുണം ചെയ്യും.

ലഘുഭക്ഷണം മുടക്കരുത്
തടി കൂട്ടാനായി ശ്രമിക്കുന്നവര്‍ മഞ്ഞുകാലത്ത് ലഘുഭക്ഷണത്തില്‍ സൂപ്പ് കുടിക്കുന്നത് വളരെയേറെ ഗുണം ചെയ്യും. നിങ്ങള്‍ക്ക് ശരീരഭാരം വര്‍ദ്ധിപ്പിക്കണമെങ്കില്‍ ചിക്കന്‍, തക്കാളി, പച്ചക്കറി സൂപ്പ് എന്നിവ ലഘുഭക്ഷണങ്ങളില്‍ ഉള്‍പ്പെടുത്താം. ഇതുകൂടാതെ മുളപ്പിച്ച ഭക്ഷണം, പനീര്‍ തുടങ്ങിയവയും ലഘുഭക്ഷണത്തില്‍ കഴിക്കാം.

അത്താഴവും പ്രധാനം
ഉറങ്ങുന്നതിന് 2-3 മണിക്കൂര്‍ മുമ്പ് അത്താഴം കഴിക്കുന്നതാണ് നല്ലത്. ഈ നിയമം എല്ലാവര്ക്കും ബാധകമാണ്. അത്താഴത്തില്‍ നോണ്‍ വെജ് ഉള്‍പ്പെടുത്താം. ഇത് കൂടാതെ 1-2 റൊട്ടി, പച്ചക്കറികള്‍, സാലഡ് എന്നിവയും കഴിക്കണം.

കിടക്കും മുന്‍പ് ഒരു മഞ്ഞല്‍ പാല്
ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ രാത്രി കിടക്കുംമുമ്പ് മഞ്ഞള്‍ പാല് കുടിക്കുക. ഇതുകൂടാതെ രാത്രിയില്‍ ഈന്തപ്പഴം, അത്തിപ്പഴം, ബദാം, ഉണക്കമുന്തിരി, കശുവണ്ടി, വാല്‍നട്ട് മുതലായവ ചേര്‍ത്ത് പാല് കുടിക്കാം. ഹോം മെയ്ഡ് പ്രോട്ടീന്‍ പൗഡര്‍ പാലില്‍ കലക്കി രാത്രിയില്‍ കുടിക്കുന്നതും ശരീരഭാരം കൂട്ടാന്‍ നിങ്ങളെ സഹായിക്കും.



Click it and Unblock the Notifications