Latest Updates
-
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം
വ്യായാമം ചെയ്യുമ്പോള്‍ ഈ ഡയറ്റെങ്കിൽ ഇരട്ടിഫലം
വ്യായാമം നിങ്ങളെ ശാരീരികമായും മാനസികമായും എല്ലാം സഹായിക്കുന്ന ഒന്നാണ്. പലപ്പോഴും നമ്മുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ ചെറിയ ചില മാറ്റങ്ങള്‍ സൃഷ്ടിച്ച് അത് പോസിറ്റീവ് തലത്തിലേക്ക് എത്തിക്കുന്നതിന് പലപ്പോഴും വ്യായാമത്തിലൂടെ സാധിക്കുന്നു. എന്നാൽ വ്യായാമം ചെയ്യുമ്പോൾ പല കാര്യങ്ങളും നമ്മൾ ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുക എന്ന കാര്യത്തിൽ സംശയം വേണ്ട.
ചില കാര്യങ്ങളിൽ കൃത്യമായ ഫലം ലഭിക്കണമെങ്കിൽ അൽപം ശ്രദ്ധ കൂടി അത്യാവശ്യമാണ്. അല്ലെങ്കിൽ അത് വേണ്ടത്ര ഫലം നമുക്ക് നൽകുന്നില്ല. ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുന്നവർക്ക് എന്തൊക്കെയാണ് വ്യായാമം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നു കൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
വർക്കൗട്ട് ചെയ്യുന്നതിന് മുൻപോ പിൻപോ ഭക്ഷണം കഴിക്കേണ്ടത് എന്നത് പലരേയും സംബന്ധിച്ച് അറിയാത്ത ഒരു കാര്യം തന്നെയായിരിക്കും. എന്നാൽ പലപ്പോഴും ഇത്തരം കാര്യങ്ങളിൽ നമ്മള്‍ വരുത്തുന്ന വീഴ്ചകൾ പല അവസ്ഥയിലേക്കാണ് നിങ്ങളെ കൊണ്ട് ചെന്നെത്തിക്കുന്നത്. ഇനിപറയുന്ന ഡയറ്റ് കൃത്യമായി പാലിച്ചാൽ അത് നമുക്ക് ആരോഗ്യവും കരുത്തും നല്ല ഫലവും നൽകുന്നതിലേക്ക് നയിക്കുന്നു. അതിനായി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം. ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിച്ചാൽ അത് ആരോഗ്യമുള്ള നല്ലൊരു ശരീരം സമ്മാനിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.

വ്യായാമത്തിന് തൊട്ടുമുൻപ്
പലപ്പോഴും വ്യായാമത്തിന് തൊട്ടുമുൻപ് ഭക്ഷണം കഴിക്കുന്ന ശീലമുണ്ടെങ്കിൽ അത് ഒഴിവാക്കുകയാണ് നല്ലത്. കാരണം ഇത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് ദോഷകരമായി ബാധിക്കുകയാണ് ചെയ്യുന്നത്. എന്നാൽ അതിനർത്ഥം വ്യായാമത്തിന് മുൻപ് ഭക്ഷണം വേണ്ട എന്നല്ല. ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ശരിയായ ഭക്ഷണം
വ്യായാമത്തിന് മുൻപാണെങ്കിലും ശേഷമാണെങ്കിലും ശരിയായ ഭക്ഷണം മാത്രം കഴിക്കാൻ ശ്രദ്ധിക്കുക. ഒരിക്കലും ജങ്ക്ഫുഡ് പോലുള്ളവ കഴിക്കരുത്. ഇത് അനാരോഗ്യം എന്നതിലുപരി മറ്റ് ചില പ്രശ്നങ്ങളിലേക്കും നിങ്ങളെ നയിക്കുന്നു. അതുകൊണ്ട് ജങ്ക്ഫുഡ് ഒഴിവാക്കി ആരോഗ്യം നൽകുന്ന ഭക്ഷണങ്ങൾ വ്യായാമത്തിന് അരമണിക്കൂർ മുൻപെങ്കിലും കഴിച്ചിരിക്കണം. ഇത് വ്യായാമം ചെയ്യുന്നതിനുള്ള ഊർജ്ജവും പ്രസരിപ്പും നിങ്ങൾക്ക് നൽകുന്നു.

നേരത്തെ ഉണരൽ
എന്നാൽ വ്യായാമം ചെയ്യണം അല്ലെങ്കിൽ ജിമ്മിൽ പോവണം എന്ന് കരുതി ഉറക്കത്തിന്റെ ശീലത്തിന്‍റെ കാര്യത്തിൽ മാറ്റങ്ങൾ വരുത്താൻ പാടില്ല. കാരണം ഇത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുകയാണ് ചെയ്യുന്നത്. ഉറക്കം അതിന്റെ സാധാരണ അവസ്ഥയിൽ തന്നെ തുടരണം. കൃത്യമായ ഒരു ചിട്ട ഉള്ളവർക്ക് ഇതൊന്നും അത്ര വലിയ പ്രശ്നമായി മാറുകയില്ല. അതുകൊണ്ട് ഉറക്കത്തിന്റെ കാര്യത്തില്‍ ടെന്‍ഷൻ വേണ്ട.

ഏത്തപ്പഴമോ ഗ്ലൂക്കോസോ
ജിമ്മിലേക്ക് പോവുന്നതിന് അരമണിക്കൂർ മുൻപെങ്കിലും ഒരു ഏത്തപ്പഴം കഴിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളിലെ ഉത്സാഹത്തെ വർദ്ധിപ്പിക്കുന്നു, കൂടാതെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും ചെയ്യുന്നു. കൂടാതെ വ്യായാമത്തിനിടക്ക് അൽപം ഗ്ലൂക്കോസ് വെള്ളം കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം മികച്ച ഗുണങ്ങൾ നൽകുന്നുണ്ട്. ഒരിക്കലും വ്യായാമത്തിന് തൊട്ടു മുൻപ് ഭക്ഷണം കഴിക്കാൻ ശ്രമിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ടത്.

ഭക്ഷണത്തിന്റെ രീതി
ഭക്ഷണത്തിന്റെ രീതി അനുസരിച്ചായിരിക്കണം വര്‍ക്കൗട്ട് ചെയ്യേണ്ടത്. കാരണം നല്ല സമൃദ്ധമായ ഭക്ഷണമാണ് വർക്കൗട്ടിന് മുൻപ് കഴിക്കുന്നതെങ്കില്‍ രണ്ട് മണിക്കൂറിന് ശേഷം മാത്രമേ വ്യായാമവും ജിമ്മും പാടുകയുള്ളൂ. അല്ലെങ്കിൽ അത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കും. ഇനി ലഘുവായ ഭക്ഷണമാണ് കഴിക്കുന്നതെങ്കില്‍ അരമണിക്കൂറിന് ശേഷം നിങ്ങൾക്ക് ജിമ്മിൽ പോകാവുന്നതാണ്. ഇത് ആരോഗ്യത്തിന് നല്ലതാണ്

വർക്കൗട്ടിന് മുൻപ് കഴിക്കേണ്ടവ
ചില ഭക്ഷണങ്ങൾ മാത്രമേ വര്‍ക്കൗട്ടിന് മുൻപ് കഴിക്കാൻ പാടുകയുള്ളൂ. അല്ലെങ്കില്‍ അത് പലപ്പോഴും ദോഷം ചെയ്യുന്നു. എന്തൊക്കെ ഭക്ഷണങ്ങള്‍ വർക്കൗട്ടിന് മുൻപ് കഴിക്കണം എന്ന് നോക്കാം. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നവയാണ്.കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ്.

പാലും ഏത്തപ്പഴവും
പാലും ഏത്തപ്പഴവും വർക്കൗട്ടിന് മുൻപ് കഴിക്കേണ്ട ഭക്ഷണങ്ങളില്‍ ഒന്നാണ്. ഇത് ദിവസം മുഴുവൻ നിങ്ങളിൽ ആ ഊര്‍ജ്ജം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. പല ആരോഗ്യ പ്രതിസന്ധികളിൽ നിന്നും നിങ്ങളെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു പാലും ഏത്തപ്പഴവും. അതുകൊണ്ട് തന്നെ ഇത് ജിമ്മിൽ പോവുന്നതിന് മുൻപ് ശീലമാക്കാം.

ഓട്സ്
ഫൈബറിന്റെ അംശം ധാരാളം അടങ്ങിയിട്ടുണ്ട് ഓട്സില്‍. ഇത് ആരോഗ്യത്തിന് വളരെ മികച്ചതാണ്. ഓട്സ് കഴിക്കുന്നത് ജിമ്മിൽ പോവുന്നതിന്റെ അരമണിക്കൂര്‍ മുൻപാണെങ്കില്‍ അത് ആരോഗ്യത്തിന് വളരെ ഉത്തമമാണ്. ഇത് നിങ്ങളുടെ ഊർജ്ജ നില കൃത്യമായി നിലനിർത്തുന്നതിന് സഹായിക്കുന്നു.

ഫ്രൂട്ട് സാലഡ്
ഫ്രൂട്ട് സാലഡ് കഴിക്കുന്നതും വളരെ നല്ലതാണ്. ഇത് ജിമ്മിൽ പോവുന്നതിന് അരമണിക്കൂര്‍ മുന്‍പ് കഴിക്കാന്‍ ശ്രദ്ധിക്കുക. ഏത് വിധത്തിലുള്ള അവസ്ഥകള്‍ക്കും ഫ്രൂട്ട് സാലഡ് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ നില കൃത്യമാക്കുന്നതിനും ഫ്രൂട്ട് സാലഡ് സഹായിക്കുന്നു.

വ്യായാമത്തിന് ശേഷം കഴിക്കേണ്ടവ
അങ്ങനെ വ്യായാമം കഴിഞ്ഞാല്‍ അതിന് ശേഷം കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം. ഇത്തരം ഭക്ഷണങ്ങൾ ഒരു കാരണവശാലും ഒഴിവാക്കാന്‍ പാടുള്ളതല്ല. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നവയാണ്. വ്യായാമത്തിന് ശേഷം എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കണം എന്ന് നോക്കാം.

ഗ്രിൽഡ് ചിക്കൻ
ഗ്രില്‍ഡ് ചിക്കന്‍ കഴിക്കാൻ ശ്രദ്ധിക്കുക. ഇനി നിങ്ങൾ സസ്യഭുക്കാണെങ്കില്‍ പയറു വര്‍ഗ്ഗങ്ങള്‍ ധാരാളം കഴിക്കാൻ ശ്രദ്ധിക്കുക. ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളാണ് നിങ്ങൾക്ക് നൽകുന്നത്. ജിമ്മിൽ പോവുന്നതിന് നിങ്ങള്‍ക്ക് ഫലം ലഭിക്കാൻ ഇത്തരത്തിൽ ഒരു ഡയറ്റ് ഉണ്ടാക്കിയെടുക്കുക.

പച്ചക്കറികളും മുട്ടയുടെ വെള്ളക്കരുവും
പച്ചക്കറികൾ ധാരാളം കഴിക്കാൻ ശ്രദ്ധിക്കണം. മുട്ടയുടെ വെള്ളക്കരുവും ഇതോടൊപ്പം ഉൾപ്പെടുത്താവുന്നതാണ്. പല ആരോഗ്യ പ്രതിസന്ധികളിൽ നിന്നും നിങ്ങളെ സംരക്ഷിക്കുന്നതിനും നല്ല മസിലും ആരോഗ്യവും വർദ്ധിപ്പിക്കുന്നതിനും മികച്ചതാണ് പച്ചക്കറിയും മുട്ടയുടെ വെള്ളവും.

ഡ്രൈഫ്രൂട്സ്
ഡ്രൈ ഫ്രൂട്സ് കഴിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് സസ്യഭുക്കായിട്ടുള്ളവർ കഴിക്കുന്നതിന് ശ്രദ്ധിക്കണം. എന്നാൽ ഇവർക്ക് അത് ആരോഗ്യ പ്രതിസന്ധികൾ ഒന്നും ഇല്ലാതെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് ഡ്രൈഫ്രൂട്സ് ആരോഗ്യത്തിന് മികച്ചതാണ്.



Click it and Unblock the Notifications











