Latest Updates
-
വ്യാഴം ആയില്യം നക്ഷത്രത്തിലേക്ക്: ഇന്നത്തെ ശുഭമുഹൂർത്തങ്ങളും 12 രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും -
സ്വർണ്ണവിലയിൽ നേരിയ ആശ്വാസം; പിതൃപക്ഷത്തിന് മുൻപ് സ്വർണ്ണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്! -
2026 പിതൃപക്ഷം: എപ്പോൾ തുടങ്ങും? ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഒഴിവാക്കേണ്ടവയും അറിയാം -
വായുമലിനീകരണം ചർമ്മത്തെ നശിപ്പിക്കുന്നു; യാത്ര ചെയ്യുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്! -
സെപ്റ്റംബർ 23-ന് വീടിന്റെ ദിശ കൃത്യമായി അറിയാം; വാസ്തു പ്രകാരം ഭാഗ്യം കൊണ്ടുവരാൻ ഈ മാറ്റങ്ങൾ വരുത്തൂ -
നവരാത്രിയിൽ വീട്ടിൽ ഐശ്വര്യം നിറയ്ക്കാം; വാസ്തു പ്രകാരം ഈ 7 മാറ്റങ്ങൾ ഉടൻ വരുത്തൂ -
സെപ്റ്റംബർ 21-ലെ സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ തുടക്കങ്ങൾക്കായി ഈ സമയം ഉപയോഗിക്കൂ! -
ഗണേശ വിസർജനത്തിരക്കിൽ ചർമ്മവും മുടിയും നശിക്കുമോ? ആഘോഷങ്ങൾക്കിടയിൽ തിളങ്ങാൻ ഈ കരുതൽ മതി -
ബുധാദിത്യ യോഗം: ഇന്നത്തെ പ്രധാന കാര്യങ്ങൾ എളുപ്പമാക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
40-ലും ചുറുചുറുക്ക്! സോഹ അലി ഖാന്റെ 30 മിനിറ്റ് ട്രെഡ്മിൽ വർക്കൗട്ടും ലളിതമായ ഭക്ഷണരീതിയും
ഒരു മാസത്തിനുള്ളില്‍ സിക്സ് പാക്കോ?
തട്ടത്തിന് മറയത്ത് എന്ന സിനിമയില്‍ നിവിന്‍ പോളി പറയുന്ന ഒരു ഡയലോഗ് ഉണ്ട് കേരളത്തിലെ ആണ്പിള്ളേര്ക്കെന്തിനാ സിക്സ്പാക്കെന്ന്. എന്നാല്‍ കേരളത്തിലെ ആണ്പിള്ളേരും സിക്സ് പാക്ക് ആഗ്രഹിക്കുന്നവരാണ് എന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ട് തന്നെ അതിനു വേണ്ടി കഷ്ടപ്പെടാന്‍ അവര്‍ തയ്യാറുമാണ്.
പക്ഷേ കൃത്യമായി എന്തു ചെയ്യണമെന്ന അറിവില്ലായ്മ പലരേയും മസില്മാന്മാര് ആക്കുന്നതിനു പകരം പലപ്പോഴും ഉള്ള മസിലിന്റെ കാര്യത്തില്‍ കൂടി തീരുമാനമാക്കുകയാണ് ചെയ്യുക. എന്നാല്‍ കൃത്യമായി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്താല്‍ ഒരുമാസത്തിനുള്ളില്‍ തന്നെ നമുക്ക് മസിലിന്റെ കാര്യത്തില്‍ തീരുമാനമാക്കാം.

കലോറിയുടെ കാര്യത്തില്‍ തീരുമാനം
നാം കഴിയ്ക്കുന്ന ഭക്ഷണത്തിലെ കലോറിയുടെ കാര്യത്തില്‍ പലപ്പോഴും കൃത്യമായ അറിവില്ലാത്തതാണ് പല പ്രശ്നങ്ങളും ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ കലോറി കുറയ്ക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടുന്ന കാര്യം.

തടിയിലല്ല കാര്യം
ശരീരത്തില്‍ തടിയാണ് എല്ലാം എന്നു കരുതിയിരിക്കുന്നവര് സൂക്ഷിക്കുക. തടി വര്‍ദ്ധിക്കുന്നത് പലപ്പോഴും അനാരോഗ്യത്തിന്റെ ലക്ഷണങ്ങളാണ്. അതുകൊണ്ട് തന്നെ തടി വര്‍ദ്ധിക്കുമ്പോള്‍ സിക്സ് പാക്ക് എന്ന സ്വപ്നം അവിടെ തന്നെ അടക്കം ചെയ്യപ്പെടുന്നു.

ഡയറ്റ്
സിക്സ് പാക്ക് ആണ് ലക്ഷ്യമെങ്കില്‍ ഡയറ്റിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധ കൊടുക്കുന്നത് നല്ലതാണ്. എന്താണ് നിങ്ങള്‍ക്കാവശ്യം എന്നറിഞ്ഞ് കഴിയ്ക്കുക. സിമ്പിള്‍ ആയി പറഞ്ഞാല്‍ വലിച്ചു വാരി കഴിയ്ക്കാതിരിക്കുക.

വെള്ളം കുടിയ്ക്കുക
വെള്ളം കുടിയ്ക്കുന്ന കാര്യത്തിലും പിശുക്ക് കാണിക്കാതിരിക്കുക. ധാരാളം വെള്ളം കുടിയ്ക്കാന്‍ ശ്രമിക്കുക. ഇത് നമ്മുടെ വിശപ്പിനെ ഇല്ലാതാക്കുന്നു. സിക്സ് പാക്കിനു പറ്റിയ ഒറ്റമൂലിയാണ് പലപ്പോഴും വെള്ളം കുടി.

കഠിന വ്യായാമമുറകള്‍ വേണ്ട
ചിലര്‍ക്കൊരു വിചാരമുണ്ട് കഠിനമായി വ്യായാമം ചെയ്താല്‍ മാത്രമേ സിക്സ് പാക്ക് ഉണ്ടാവൂ എന്ന്. എന്നാല്‍ അതിന്റെയൊന്നും യാതൊരുവിധ ആവശ്യവുമില്ല. മാത്രമല്ല പലപ്പോഴും ഇത്തരം വ്യായാമങ്ങള്‍ നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുക എന്നതാണ് കാര്യം.

തടി കുറയ്ക്കാനുള്ള മരുന്നുകള്‍
തടി കുറയ്ക്കാന്‍ ഇന്ന് ധാരാളം മരുന്നുകള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ വില കൊടുത്ത് അനാരോഗ്യം വാങ്ങിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. അതുകൊണ്ട് തന്നെ സിക്സ് പാക്ക് ആകുന്നതിനും മറ്റും വാങ്ങിക്കുന്ന മരുന്നുകള്‍ ശ്രദ്ധിച്ചു മാത്രം ഉപയോഗിക്കുക.



Click it and Unblock the Notifications
