Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഭാരം കുറയ്ക്കുന്ന രാത്രികാല ലഘുഭക്ഷണങ്ങള്‍
രാത്രിയില്‍ ഉറങ്ങുന്നതിന് മുമ്പ് ലഘുഭക്ഷണം കഴിക്കുന്നത് അത്ര ചീത്തകാര്യമൊന്നുമല്ല, പോഷകാഹാരമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ ഗുണം ലഭിക്കുകയും ചെയ്യും. ഇത്തരം ഭക്ഷണങ്ങള്‍ ശരിക്കും നിങ്ങള്‍ക്ക് ദോഷകരമല്ല മറിച്ച് ഗുണകരമാണ്. കലോറി കുറഞ്ഞ ഇവ ശരീര ഭാരം കുറയ്ക്കുന്നതിനും അതേസമയം തന്നെ ദിവസവും ശരീരത്തിലെത്തുന്ന വിറ്റാമിന്‍, പ്രോട്ടീന്‍, ധാതുക്കള്‍ എന്നിവയുടെ അളവ് ഉയര്‍ത്തുന്നതിനും സഹായിക്കും.

അതിനാല്‍ വിശപ്പു കാരണം ഉറങ്ങാന്‍ കഴിയാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിന് പകരം കുറച്ച് ലഘുഭക്ഷണം കഴിക്കുക. നല്ല ഉറക്കം നല്‍കുക മാത്രമല്ല ശരീര ഭാരം കുറയ്ക്കാനും ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭ്യമാകാനും ഇത് സഹായിക്കും . ഉറക്കമില്ലായ്മയ്ക്ക് നിമിഷനേരം കൊണ്ട് പരിഹാരം
ധാന്യങ്ങള്‍

കാര്‍ബോഹൈഡ്രേറ്റ് സമ്പുഷ്ടമായ ഓട്സ്, ചോളം, ഗോതമ്പ് പോലുള്ള ധാന്യങ്ങള്‍ ഉറങ്ങുന്നതിന് മുമ്പ് പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് അധിക പ്രോട്ടീന്‍ ലഭിക്കുന്നതിന് സഹായിക്കും. ഇതില്‍ പഞ്ചസാര ചേര്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം, ശരീരഭാരം കൂടുന്നതിനും ഉറക്കം നഷ്ടമാകുന്നതിന് ഇത് കാരണമാകും. കേട്ട് പഴകിയ ശീലമല്ല, ഒരാഴ്ച കൊണ്ട് സ്ലിം ബ്യൂട്ടി
തൈര്

ഒരു ബൗള്‍ തൈര് കഴിക്കുന്നത് ഉറക്കത്തിന് സഹായിക്കുന്നതിന് പുറമെ ഇതിലടങ്ങിയിട്ടുള്ള ട്രിപ്റ്റോഫാന്‍ ദഹനം എളുപ്പമാക്കും.നെഞ്ചെരിച്ചിലും ദഹനക്കേടുമെല്ലാതെ സുഖമായി ഉറങ്ങാന്‍ ഇത് സഹായിക്കും.
പഴങ്ങള്‍

ആപ്പിള്‍, പഴം തുടങ്ങിയവ രാത്രിയില്‍ കഴിക്കുന്നതിന് വയര്‍ നിറയാന്‍ സഹായിക്കുന്നതിന് പുറമെ നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. ഇതിലടങ്ങിയിട്ടുള്ള ആഹാരയോഗ്യമായ ഫൈബര്‍ കുടല് വിഷരഹിതമാക്കുന്നതിനും ശരീര ഭാരം കുറയ്ക്കുന്നതിനും സഹായിക്കും.
കാരറ്റ്

കാരറ്റ് ഇഷ്ടമാണെങ്കില്‍ രാത്രിയില്‍ ഇവ ലഘുഭക്ഷണമാക്കാം. വയര്‍ നിറഞ്ഞെന്ന തോന്നല്‍ നല്‍കുന്നതിന് പുറമെ ശരീരത്തിനാവശ്യമായ വിറ്റാമിനുകള്‍ , ധാതുക്കള്‍, ഫൈബര്‍ എന്നിവ നല്‍കാനും സഹായിക്കും.
പ്രോട്ടീന്‍

ലീന്‍ പ്രോട്ടീന്‍, മത്സ്യം പോലുള്ളവ രാത്രിയിലെ ലഘുഭക്ഷണത്തിന് തിരഞ്ഞെടുക്കാം. ട്രീപ്റ്റോഫാന് ഏറെയുള്ള ഇവയില്‍ കൊഴുപ്പ് കുറവും പ്രോട്ടീന്‍ കൂടുതലും ആയിരിക്കും. അതിനാല്‍ നല്ല ഉറക്കം നല്‍കുന്നതിന് പുറമെ ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.




Click it and Unblock the Notifications

