Latest Updates
-
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്നത് എന്ത്? ഞെട്ടിക്കുന്ന ഫിറ്റ്നസ് രഹസ്യങ്ങൾ ഇതാ! -
ഉഷ്ണതരംഗം കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ നിങ്ങൾ അറിയേണ്ട ആ രഹസ്യം ഇതാ -
കത്തുന്ന വെയിലിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലം ഇനി കൂളായി നേരിടാം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? ഹീറ്റ് സ്ട്രോക്ക് ഒഴിവാക്കാൻ പുരുഷന്മാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം! -
വേനൽക്കാലം കടുക്കുന്നു; ഗർഭിണികൾ ഈ കാര്യങ്ങളിൽ അശ്രദ്ധ കാണിച്ചാൽ അപകടം ഉറപ്പ്! -
വണ്ണം കുറയ്ക്കാൻ മരുന്ന് തേടി പോകേണ്ട; വീട്ടിലിരുന്ന് സുരക്ഷിതമായി വയറിലെ കൊഴുപ്പ് കളയാൻ ഈ വഴികൾ മതി! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? SPF 50 സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
കാൻ റെഡ് കാർപെറ്റിൽ താരങ്ങളുടെ തിളക്കം; ആ ഫിറ്റ്നസ് രഹസ്യം അറിഞ്ഞാൽ ഞെട്ടും! -
ഇന്ന് രാത്രി ചന്ദ്രന്റെ രാശിമാറ്റം: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങല്ലേ! നാളെ പുലർച്ചെ വരുന്നത് വലിയൊരു മാറ്റം
യോഗിക് ഡയറ്റിനെക്കുറിച്ചറിയൂ.....
യോഗ ശീലമാക്കിയവര്‍ കഴിക്കുന്ന ആഹാരത്തിനും പ്രാധാന്യം നല്‍കേണ്ടതുണ്ട്. നമ്മള് കഴിക്കുന്നതെന്തും ആത്മാവിനുള്ള ഭക്ഷണമാണ്. ശരീരവും മനസ്സും ആത്മാവും തമ്മില്‍ ആഴത്തിലുള്ള ബന്ധമാണ് യോഗ ലക്ഷ്യമിടുന്നത്. നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ഭക്ഷണങ്ങള്‍ യോഗ പരിശീലനത്തെ വ്യത്യസ്തമാക്കും.
ഭക്ഷണം പ്രാണനാണന്നാണ് യോഗികള്‍ വിശ്വസിക്കുന്നത് അതിനാല്‍ നമ്മള് കഴിക്കാന്‍ തിരഞ്ഞെടുക്കുന്ന ഭക്ഷണം നമ്മുടെ അറിവിന്റെ വികാസത്തില്‍ പ്രതിഫലിക്കും. എല്ലാ ജീവ ജാലങ്ങളെ കുറിച്ചും നമ്മള്‍ക്ക് അനുഭവപ്പെടുന്ന അവബോധം, ബന്ധം, സ്നേഹം എന്നിവ വളരുന്നതിന് സമ്പൂര്‍ണ്ണ സസ്യാഹാരമാണ് യോഗ നിഷ്കര്‍ഷിക്കുന്നത് .
നമുക്ക് ചുറ്റുമുള്ള ലോകത്തോട് നമ്മള് ഇടപഴകുന്ന രീതിയില്‍ വേണം ഭക്ഷണത്തെയും കാണാന്‍ എന്ന് യോഗികള്‍ വിശ്വസിക്കുന്നു. സ്നേഹം, അടുപ്പം, സമാധനം എന്നിവയോടെ ഭക്ഷണത്തെ സമീപിക്കുക. അങ്ങനെയെങ്കില്‍ ഭക്ഷണം നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും പോഷിപ്പിക്കും. ഗായത്രിമന്ത്രവും ഗുണങ്ങളും
യോഗ ഭക്ഷണക്രമം അഥവാ യോഗിക് ഡയറ്റ് പിന്തുടരാന് ആഗ്രഹിക്കുന്നു എങ്കില്‍ നിങ്ങള്‍ അറിയേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

യോഗ ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുന്നത് എന്തെല്ലാമാണ്?
യോഗയുടെ ശീലങ്ങള്‍ ഭക്ഷണകാര്യത്തിലും കൂടി ഉള്‍പ്പെടുത്തുക എന്നത് പറയുന്നത് പോലെ എളുപ്പമല്ല. യോഗയെ കുറിച്ച് എഴുതപ്പെട്ടിട്ടുള്ള ഭഗവദ്ഗീതയിലും പതാജ്ഞലി യോഗ സൂത്രയിലും യോഗ ചെയ്യുന്നവര്‍ കഴിക്കേണ്ട ഭക്ഷണത്തെ കുറിച്ച് പ്രത്യേകമായി ഒന്നും പറയുന്നില്ല എന്നതാണ് സത്യം. യോഗികള്ക്കായി പ്രത്യേക ഭക്ഷണക്രമം നിര്‍ദ്ദേശിക്കപ്പെട്ടിട്ടില്ല എങ്കിലും നിങ്ങള്‍ക്കും നിങ്ങളുടെ ചുറ്റുപാടിനും മികച്ചതായിരിക്കണം തിരഞ്ഞെടുക്കാന്‍. പല യോഗികളും സമ്പൂര്‍ണ സസ്യാഹാരത്തിനാണ് പ്രാധാന്യം നല്‍കുന്നത്. ചിലര്‍ സസ്യാഹാരത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഭക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ബുദ്ധിക്ക് തെളിച്ചവും വ്യക്തതയും നല്‍കും മനസ്സ് ഏകാഗ്രമായിരിക്കാനും ശരീരം ആരോഗ്യത്തോടിരിക്കാനും ഇത് സഹായിക്കും. യോഗ ശീലിക്കുന്നവര് ആഹാര ക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ട ചിലത് താഴെ പറയുന്ന .

യോഗ ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുന്നത് എന്തെല്ലാമാണ്?
സമ്പൂര്‍ണ ധാന്യങ്ങള്‍ പ്രത്യേകിച്ച് അരി, ഗോതമ്പ്, ഓട്സ്
പയറും പരിപ്പും
ഉള്ളിയും വെളുത്തുള്ളിയും ഒഴികെയുള്ള എല്ലാ പച്ചക്കറികളും
എല്ലാ പ്രകൃതിദത്ത പഴങ്ങളും
ഒലീവ് ഓയില്‍, സൂര്യകാന്തി എണ്ണ, കടുകെണ്ണ പോലെയുള്ള സസ്യ എണ്ണകള്‍
അണ്ടിപരിപ്പുകല് വിത്തുകള്‍
ഗ്രാമ്പു, ഏലക്ക, പുതിന, തുളസി, ഇഞ്ചി, ജീരകം, ഉലുവ, മഞ്ഞള്‍ പോലുള്ള സുഗന്ധവ്യജ്ഞനങ്ങള്‍
സംസ്കരിക്കാത്ത പ്രകൃതിദത്ത പഞ്ചസാര, തേന്‍
ഔഷധ ചായ

യോഗ ഭക്ഷണ ക്രമത്തില്‍ പാടില്ലാത്തത് എന്തെല്ലാം?
പ്രത്യേക യോഗ ഭക്ഷണക്രമം നിഷ്കര്‍ഷിക്കപ്പെട്ടിട്ടില്ല എങ്കിലും യോഗികള്‍ മാംസം പോലെ പലതും ഉപേക്ഷിക്കുന്നുണ്ട്. യോഗയുടെ മൂല്യങ്ങളും ആശയങ്ങളും തിരഞ്ഞെടുക്കുന്ന ഭക്ഷണത്തിലും പ്രതിഫലിക്കണമെന്ന് പല യോഗികളും വിശ്വസിക്കുന്നു. അംഹിസയില്‍ വിശ്വസിക്കുന്നതിനാല്‍ മറ്റ് ജീവനുകള്‍ക്ക് ഹാനികരമാകുന്നത് ഇവര്‍ ചെയ്യില്ല.
യോഗികളെ സംബന്ധിച്ച് തിരഞ്ഞെടുക്കുന്ന ഭക്ഷണം വ്യക്തിപരമായ ആദര്‍ശങ്ങളെ പ്രതിഫലിപ്പിക്കുന്നതായിരിക്കും.

യോഗ ചെയ്യുന്നവര്‍ സാധാരണ ഉപേക്ഷിക്കുന്ന ഭക്ഷണങ്ങള്‍
മാംസം, മത്സ്യം, മുട്ട
സംസ്കരിച്ച എല്ലാ ഭക്ഷണങ്ങളും
മൃഗങ്ങളുടെ കൊഴുപ്പ്, വെണ്ണ
വെളുത്തുള്ളി, ഉള്ളി, എരിവുള്ള ഭക്ഷണങ്ങള്‍
വറുത്ത ഭക്ഷണങ്ങള്‍
ടിന് ഭക്ഷണങ്ങള്‍

യോഗ ഭക്ഷണക്രമത്തിന്റെ 7 നിയമങ്ങള്‍
യോഗ ഭക്ഷണ ക്രമത്തില്‍ എന്ത് ഉള്‍പ്പെടുത്തണം എന്ത് ഒഴിവാക്കണം എന്ന് തീരുമാനിക്കുന്നതിന് പുറമെ ഇത്തരം ഭക്ഷണക്രമത്തിന് പ്രത്യേക ശ്രദ്ധ നല്‍കുകയും മനസ്സറിഞ്ഞ് ഭക്ഷിക്കുകയും വേണം. യോഗിയെപ്പോലെ ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പാലിക്കേണ്ട 7 കാര്യങ്ങളാണ് താഴെ പറയുന്നത്.

യോഗ ഭക്ഷണക്രമത്തിന്റെ 7 നിയമങ്ങള്‍
പച്ചക്കറി ജ്യൂസ്, ഔഷധ ചായ, ഇഞ്ചി ചായ പോലെ ധാരാളം ജലാംശം നല്കുന്ന പാനീയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക.

യോഗ ഭക്ഷണക്രമത്തിന്റെ 7 നിയമങ്ങള്‍
ദിവസവും നാരങ്ങ നീര് ചേര്‍ത്ത് ചൂട് വെള്ളം കുടിക്കുക.

യോഗ ഭക്ഷണക്രമത്തിന്റെ 7 നിയമങ്ങള്‍
പ്രഭാതഭക്ഷണത്തിനായി പഴങ്ങളും പാല്കഞ്ഞിയും തിരഞ്ഞെടുക്കുക.ഒരേസമയം ഉന്മേഷവും ഊര്‍ജ്ജവും ലഭിക്കാന്‍ ഇത് സഹായിക്കും. ഓട്സ്, മുള്ളഞ്ചീര, ചോളം അരി എന്നിവ ഉപയോഗിച്ച് പാല്‍കഞ്ഞി ഉണ്ടാക്കാം.

യോഗ ഭക്ഷണക്രമത്തിന്റെ 7 നിയമങ്ങള്‍
ഉച്ചസമയത്തായിരിക്കും ദഹനാഗ്നി ഏറ്റവും ഉയരുന്നത് അതിനാല്‍ ഉച്ചഭക്ഷണം നന്നായി കഴിക്കുക.

യോഗ ഭക്ഷണക്രമത്തിന്റെ 7 നിയമങ്ങള്‍
പരമാവധി പോഷണം ലഭിക്കുന്നതിന് ഭക്ഷണത്തിന്റെ ഇടവേളകള്‍ ശരീയായ രീതിയില്‍ ക്രമീകരിക്കുക ഭക്ഷണങ്ങള്‍ക്കിടയിലെ ലഘുഭക്ഷണങ്ങളില്‍ നിന്നും അകന്നു നില്ക്കുക.

യോഗ ഭക്ഷണക്രമത്തിന്റെ 7 നിയമങ്ങള്‍
അത്താഴത്തിന് വേവിച്ച ഭക്ഷണങ്ങള്‍ കഴിക്കുക അല്ലാത്തവ ഒഴിവാക്കുക. പാകം ചെയ്ത പച്ചക്കറികള്‍ പയറ് വര്‍ഗ്ഗങ്ങള്‍ കിഴങ്ങുകള്‍ എന്നിവ മികച്ചതാണ്.

യോഗ ഭക്ഷണക്രമത്തിന്റെ 7 നിയമങ്ങള്‍
ഇഞ്ചി, ഏലക്ക, മഞ്ഞള്‍, കുരുമുളക്, ഉലുവ, തുളസി, പോലെ ഔഷധ ഗുണമുള്ള സുഗന്ധവ്യജ്ഞനങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.ശരീരം വിഷവിമുക്തമാക്കാനും ദഹനം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

യോഗ ഭക്ഷണക്രമത്തിന്റെ 7 നിയമങ്ങള്‍
ശ്രദ്ധയോടെ ഭക്ഷണം കഴിക്കുന്നത് ശീലിക്കുക. കഴിക്കുന്ന സമയത്ത് മറ്റ് കാര്യങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. എല്ലായ്പ്പോഴും ഇഷ്ടത്തോടെയും ബഹുമാനത്തോടെയും കഴിക്കുക.

യോഗ ഭക്ഷണക്രമത്തിന്റെ 7 നിയമങ്ങള്‍
യോഗ പരിശീലനത്തിനൊപ്പം ശരിയായ ഭക്ഷണക്രമവും പിന്തുടര്ന്നാല് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ കൂടുതല്‍ സുഖകരമായി സന്തുലിതമായ ജീവിതം ആസ്വദിക്കാന്‍ കഴിയും



Click it and Unblock the Notifications