Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
തടി കുറയ്ക്കാന്‍ വിശപ്പു തടസമോ, എങ്കില്‍....
തടി കുറയ്ക്കാന്‍ ആഗ്രഹിയ്ക്കുന്ന പലരുടേയും കാര്യത്തില്‍ തടസം നില്ക്കുന്ന ഒന്നാണ് വിശപ്പ്. ഭക്ഷണം കുറയ്ക്കണമെന്നും ഡയറ്റെടുക്കണമെന്നും കരുതും പക്ഷേ വിശപ്പു സഹിയ്ക്കാനാവില്ലെന്നതാണ് പലരുടേയും പ്രശ്നം. ചുരുക്കിപ്പറഞ്ഞാല്‍ വിശപ്പാണ് തടി കുറയ്ക്കുന്നതിന് തടസം നില്ക്കുന്നതെന്നു വേണമെങ്കില്‍ പറയാം
വിശപ്പുണ്ടെങ്കിലും ഭക്ഷണം കുറയ്ക്കാനും ഇതുവഴി തടി കുറയ്ക്കാനും സാധിയ്ക്കുക തന്നെ ചെയ്യും. ഇതിനുള്ള ചില വഴികളെക്കുറിച്ചറിയേണ്ടേ.

വെള്ളം
വിശപ്പു കുറയ്ക്കാനുള്ള ഒരു പ്രധാന വഴിയാണ് ധാരാളം വെള്ളം കുടിയ്ക്കുകയെന്നത്. ഇത് ആരോഗ്യത്തിനും ഗുണകരമാണ്. ശരീരത്തിലെ കൊഴുപ്പൊഴിവാക്കുകയും ചെയ്യും.

ഗ്രീന്‍ ടീ
ഭക്ഷണത്തിനു മുന്‍പ് ഗ്രീന്‍ ടീ കുടിയ്ക്കുക. ചായയും കാപ്പിയും ആരോഗ്യത്തിന് ദോഷമെങ്കിലും ഗ്രീന്‍ ടീ നല്ലതാണ്. ഇതു വിശപ്പു കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

നല്ല ഭക്ഷണങ്ങള്‍
വിശപ്പു തോന്നുമ്പോള്‍ കയ്യില്‍ കിട്ടുന്നതെന്തും കഴിയ്ക്കാതെ നല്ല ഭക്ഷണങ്ങള്‍, സാലഡ് പോലുള്ളവ തെരഞ്ഞെടുത്തു കഴിയ്ക്കുക.

ഉറക്കം
ഉറക്കം കുറയുന്നത് പലരുടേയും വിശപ്പു വര്‍ദ്ധിയ്ക്കാനും തോന്നിയ പോലെ കഴിയ്ക്കാനുമുള്ള ഒരു കാരണമാണ്. കൃത്യമായി ഉറങ്ങുക.

ഭക്ഷണചിന്ത
ഭക്ഷണങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് കൊതിയുള്ള ഭക്ഷണങ്ങളെക്കുറിച്ചു ചിന്തിയ്ക്കുന്തോറും കഴിയ്ക്കാനുള്ള ആഗ്രഹവും വര്‍ദ്ധിയ്ക്കും. ഇത്തരം ചിന്തകളില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടുക.

പ്രോട്ടീന്‍
പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കുക. ഇത് തടി കൂടാതെ തന്നെ വിശപ്പു കുറയ്ക്കാന്‍ സഹായകമാണ്.

കുറഞ്ഞ ഗ്ലൈസമിക് ഇന്‍ഡെക്സ്
കുറഞ്ഞ ഗ്ലൈസമിക് ഇന്‍ഡെക്സ്, അഥവാ പഞ്ചസാര കുറവുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുക. ഇത് തടി കൂടാതിരിയ്ക്കാനും പ്രമേഹം തടയാനും സഹായിക്കും.

ഇഷ്ടമുള്ള ഭക്ഷണം
ഇഷ്ടമുള്ള ഭക്ഷണം രണ്ടാമതും എടുക്കാനുള്ള പ്രേരണ നിയന്ത്രിയ്ക്കുക. ഇത് ഡൈനിംഗ് ടേബിളിലുണ്ടെങ്കിലും തടി കുറയ്ക്കുകയെന്ന ലക്ഷ്യം നിങ്ങളുടെ മനസിലുണ്ടാകണം.

ബാക്കി വന്ന ഭക്ഷണം
വിശപ്പില്ലെങ്കില്‍ പോലും ബാക്കി വന്ന ഭക്ഷണം കളയാതിരിയ്ക്കാന്‍ കഴിയ്ക്കുന്നവരുണ്ട്. ഇതൊഴിവാക്കുക. നിങ്ങള്‍ വേസ്റ്റ് ബാസ്ക്കറ്റല്ലെന്ന കാര്യം മനസില്‍ വേണം.

വലിയ പ്ലേറ്റ്
വലിയ പ്ലേറ്റ് വിശപ്പു കൂട്ടുമെന്നും ഭക്ഷണത്തിന്റെ അളവു കൂട്ടുമെന്നുമുള്ളത് ഒരു വാസ്തമാണ്. ചെറിയ പ്ലേറ്റില്‍ ഭക്ഷണമെടുത്താല്‍ അളവു കൂടുതലുണ്ടെന്ന തോന്നല്‍ വിശപ്പു നിയന്ത്രിയ്ക്കാനും സഹായിക്കും.

വ്യായാമം ചെയ്താല്‍
വ്യായാമം ചെയ്താല്‍ വിശപ്പു കൂടുന്നത് സ്വാഭാവികമാണ്. പ്രോട്ടീന്‍ കൂടുതലുളള ഭക്ഷണങ്ങള്‍, വെള്ളം, മധുരം ചേര്‍ക്കാത്ത ജ്യൂസ് തുടങ്ങിയവ ഈ വിശപ്പു നിയന്ത്രിച്ചു തടി കുറയ്ക്കാനുള്ള വഴിയാണ്.

നാരുകള്‍
നാരുകള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കുക. ഇത് പെട്ടെന്നു വിശപ്പു കുറയ്ക്കും. തടി കുറയ്ക്കാനും ഇതു നല്ലതാണ്.

ഇടനരത്ത്
ഇടനരത്ത് ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ചെറിയ തോതില്‍ കഴിയ്ക്കാം. ഇത് വിശപ്പു വല്ലാതെ വര്‍ദ്ധിച്ചു വാരി വലിച്ചു കഴിയ്ക്കാതിരിയ്ക്കാന്‍ സഹായിക്കും.

കയ്പുള്ള ഭക്ഷണങ്ങള്‍
അല്പം കയ്പുള്ള, പാവയ്ക്ക പോലുളഅള ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തി നോക്കൂ. വിശപ്പു പെട്ടെന്നു കുറയും. ഇവ ആരോഗ്യത്തിനും തടി കുറയ്ക്കാനുമെല്ലാം സഹായകവുമാണ്.നിങ്ങളിലെ ആണത്തം വര്‍ദ്ധിപ്പിയ്ക്കൂ



Click it and Unblock the Notifications
