Latest Updates
-
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വെള്ളം കുടിക്കുന്നില്ലേ?പിന്നെങ്ങനെ തടി കുറയും
നിങ്ങള്‍ വെള്ളം കുടിക്കുന്നില്ലേ...? പിന്നെ എങ്ങനെ നിങ്ങളുടെ തടി കുറയും. ധാരാളം വെള്ളം നിങ്ങളുടെ ശരീരത്തിന് അത്യാവശ്യമാണ്. നിങ്ങളുടെ തടി കുറയ്ക്കാനുള്ള നല്ല സഹായിയാണ് വെള്ളം. വാട്ടര്‍ ഡയറ്റിലൂടെ തടി കുറയ്ക്കാന്‍ പരിശ്രമിക്കൂ.. ശരീരത്തില്‍ വെള്ളം നിലനിര്‍ത്തുന്നതിന് പറയുന്ന മെഡിക്കല്‍ വാക്കാണ് ഇഡീമ. വെള്ളം കുടിക്കാത്തവര്‍ അലസതയുള്ളവരും, പിടിവാശിയുള്ളവരും, അഹംഭാവമുള്ളവരുമായിരിക്കുമെന്നാണ് പറയുന്നത്.
ഇത് നിങ്ങളുടെ നല്ല ദിവസത്തെ നശിപ്പിക്കുന്നില്ലേ. തടി കുറയ്ക്കാന്‍ പ്രധാനപ്പെട്ട രണ്ടു കാര്യങ്ങള്‍ ഡയറ്റും വ്യായാമവുമാണ്. തുടര്‍ച്ചയായി വാട്ടര്‍ ഡയറ്റു ചെയ്താല്‍ തടി പെട്ടെന്ന് കുറയ്ക്കാന്‍ കഴിയും എന്ന് നിങ്ങള്‍ അറിയുക. ഇത് നിങ്ങളുടെ വീട്ടില്‍ നിന്നു തന്നെ ചെയ്യാവുന്നതേയുള്ളൂ. തടി കുറയ്ക്കാന്‍ സഹായിക്കുന്ന പാനീയങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. എന്നിട്ട് നിങ്ങള്‍ വാട്ടര്‍ ഡയറ്റ് തുടങ്ങിക്കോളൂ..

കറുവാപ്പട്ട ചായ
കറുവാപ്പട്ട കലര്‍ത്തിയ ചായ കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ ഉത്തമമാണ്. ഒരു ടീസ്പൂണ്‍ കറുവപ്പട്ട പൊടിയും കറുവപ്പട്ട കമ്പും, എട്ട് തുള്ളി ശുദ്ധജലവും എടുക്കുക. ഇത് തിളപ്പിച്ച എട്ട് തുള്ളി വെള്ളത്തില്‍ ചേര്‍ക്കുക. പതിനഞ്ച് മിനിട്ടിനുശേഷം കുടിക്കുക. ഒരു ദിവസം രണ്ട് തവണ ഇത് കുടിക്കുന്നത് തടി കുറയ്ക്കാന്‍ നല്ലതാണ്.

ഗ്രീന്‍ ടീയും, ഇഞ്ചിയും
ചെറിയ കഷ്ണം ഇഞ്ചി ചതച്ചതും ഒരു ടീസ്പൂണ്‍ ഗ്രീന്‍ ടീയും എട്ട് തുള്ളി വെള്ളവും തേനും എടുക്കുക. ഇത് ചേര്‍ത്തുണ്ടാക്കിയ വെള്ളം തിളപ്പിച്ച എട്ട് തുള്ളി വെള്ളത്തില്‍ ചേര്‍ക്കുക. മൂന്ന് നാല് മിനിട്ട് കഴിഞ്ഞ് കുടിക്കാം. രണ്ട് തവണ കുടിക്കുന്നത് ഉത്തമം. ഇഞ്ചി എരിവ് നല്കുന്നതിനാലാണ് തേന്‍ ചേര്‍ക്കുന്നത്. തേനും തടി കുറയ്ക്കാന്‍ നല്ലതാണ്. എന്നാല്‍ ഇതില്‍ പഞ്ചാസര ചേര്‍ക്കരുത്.

റോസാപ്പൂ വെള്ളം
റോസാപ്പൂവിന്റെ ഇതള്‍ കൊണ്ടുള്ള വെള്ളം ശരീരത്തിന് അത്യുത്തമമാണ്. ഇത് കിഡ്നിയെ ബാധിക്കുന്ന അസുഖകളെ പോലും തടഞ്ഞു നിര്‍ത്തും. റോസാപ്പൂ വെളളം തടി കുറയ്ക്കും എന്നല്ല പറയുന്നത് ഇത് നിങ്ങളുടെ ശരീരം ക്ലീന്‍ ആക്കുന്നതിനും ഹൈഡ്രേറ്റ് ചെയ്യപ്പെടുന്നതിനും സഹായിക്കുന്നു. ഹൈഡ്രേറ്റ് ചെയ്യപ്പെടുമ്പോള്‍ നിങ്ങളുടെ ശരീരഭാരവും കുറയുന്നു.

അയമോദക വെള്ളം
അയമോദകം ചേര്‍ത്ത വെള്ളം തടി കുറയ്ക്കാനുള്ള മികച്ച ഒന്നാണ്. അയമോദകം വ്യത്യസ്ത രീതിയില്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാം. ചായയിലും, ജ്യൂസിലും സലാഡിലും ചേര്‍ത്ത് കഴിക്കാവുന്നതാണ്. അയമോദകം ചേര്‍ത്ത ചായ ദിവസവും മൂന്നു തവണ കുടിക്കുന്നത് പെട്ടെന്ന് തടി കുറയാന്‍ കാരണമാകും.

തണ്ണിമത്തങ്ങ
തണ്ണിമത്തങ്ങയുടെ ജ്യൂസ് കുടിക്കുന്നതിലൂടെ തടിയില്‍ നിന്നും അത്ഭുതകരമായി നിങ്ങള്‍ക്ക് രക്ഷപ്പെടാം. തണ്ണിമത്തങ്ങ ശരീരത്തിലെ കൊഴുപ്പിനെ നീക്കം ചെയ്യാന്‍ സഹായിക്കും. നല്ല ജലാംശവും വൈറ്റമിനും അടങ്ങിയ ഒന്നാണ് തണ്ണിമത്തങ്ങ. ദിവസവും തണ്ണിമത്തങ്ങയുടെ ജ്യൂസ് കുടിക്കുക.

കുക്കുമ്പര്‍ ജ്യൂസ്
വീട്ടില്‍ നിന്നു കണ്ടെത്താവുന്ന മറ്റൊരു മാര്‍ഗമാണ് കുക്കമ്പര്‍ കഴിക്കുന്നത്. കുക്കുമ്പര്‍ ജ്യൂസ് ഒരു ഗ്ലാസ് ദിവസവും കുടിക്കുന്നത് തടി കുറയ്ക്കും.

കാബേജ് ജ്യൂസ്
ശരീരത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പിനെ നീക്കം ചെയ്യാന്‍ കാബേജ് സഹായിക്കും. കാബേജ് ജ്യൂസ് ദിവസവും ഒരു ഗ്ലാസ് കൂടിക്കൂ..

ഉറക്കം
നല്ല ഉറക്കം ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. തടി കുറയ്ക്കാന്‍ ഉറക്കം നല്ലതാണെന്ന് നിങ്ങള്‍ക്കറിയാമോ. എന്നാല്‍ ഉറക്കം മാത്രമാണെങ്കില്‍ തടി കൂടാനും കാരണമാകും. കൃത്യമായി ഉറങ്ങുകയാണ് വേണ്ടത്. ഉറക്കക്കുറവ് ശരീരത്തിലെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കും. കൃത്യമായി ഉറങ്ങുക.

പടവലങ്ങ ജ്യൂസ്
കയ്പ്പുള്ള ഒന്നാണ് പടവലങ്ങ എങ്കിലും പടവലങ്ങ ജ്യൂസ് തടി കുറയ്ക്കുന്നതിന് ഉത്തമമാണ്. ഇതില്‍ ധാരാളം ജലാംശവും പോഷകവും അടങ്ങിയിട്ടുണ്ട്.

ഫാസ്റ്റ് ഫുഡ്
കടയില്‍ നിന്നു വാങ്ങുന്ന ഫാസ്റ്റ് ഫുഡിനോടാണ് എല്ലാവര്ക്കും പ്രിയം. എന്നാല്‍ ഇതു നിങ്ങള്‍ ഒഴിവാക്കിയേ മതിയാകൂ. ഭക്ഷണക്രമമാണ് തടി കുറയ്ക്കാനുള്ള ഒരു പ്രധാന വഴി. അതില്‍ നിങ്ങളെ ശ്രദ്ധിച്ചില്ലെങ്കില്‍ ഫലം കിട്ടില്ല. അത്തരം ഭക്ഷണസാധനങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കുക.



Click it and Unblock the Notifications