Latest Updates
-
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
തടി കുറയുന്നതിന്റെ അസാധാരണ ഫലങ്ങള്‍!!
പലരുടെയും ജീവിത ലക്ഷ്യങ്ങളില്‍ ഒന്നാണ് ശരീര ഭാരം കുറയ്ക്കുക എന്നത്. ഇത് സൗന്ദര്യവും ആരോഗ്യവും നിലനിര്‍ത്താന്‍ സഹായിക്കും.
ആരോഗ്യത്തെ കുറിച്ച് പലര്‍ക്കും പലതരം കാഴ്ചപ്പാടുകളാണുള്ളത്. ചിലര്‍ ഗുണങ്ങളാണ് നോക്കുന്നത് മറ്റു ചിലര്‍ അതിന്റെ ഫലങ്ങളും.
ശരീര ഭാരം കുറയുന്നതിന്റെ ചില അപ്രതീക്ഷിത ഫലങ്ങള്‍ ഇതാ

ഊര്‍ജനില കുതിച്ചുയരും
ഭാരം കുറയുന്നതോടെ ശരീരത്തിലെ ഊര്‍ജനില ഉയരുന്നതായി അനുഭവപ്പെടും. എന്തുകൊണ്ട്? തൂക്കം കുറവാണെങ്കില്‍ ദിവസവും ആവശ്യമായി വരുന്ന ഊര്‍ജത്തിന്റെ അളവില്‍ കുറവ് വരുമെന്ന് ഡോ.സായി പറയുന്നു. ശരീരഭാരം കുറയുന്നതിനനുസരിച്ച് ഓക്സിജന്‍ ക്ഷമതയും ഉയരുന്നു. അതിനാല്‍ പടികള്‍ കയറുമ്പോഴും ബസില്‍ ഓടിക്കയറുമ്പോഴും ഒന്നും അമിതമായി കിതയ്ക്കില്ല.

ബന്ധത്തെ പരീക്ഷിച്ചേക്കാം
ശരീര ഭാരം കുറയുമ്പോള്‍ നിങ്ങളുടെ ആകര്‍ഷകത്വം ഉയരുന്നതായി തോന്നും. എന്നാല്‍ മെലിഞ്ഞ ശരീരവും പുതിയതായി വന്ന ആത്മവിശ്വാസവും പങ്കാളിയുമായുള്ള ബന്ധം ശക്തിപ്പെടുത്തണമെന്നില്ല. മറിച്ച് നിങ്ങളുടെ ആത്മവിശ്വാസവും മികച്ചതാണന്ന തോന്നലും കൊണ്ട് പരസ്പരബന്ധത്തിന്റെ സന്തുലനാവസ്ഥയില്‍ വ്യതിയാനം വരുത്തിയേക്കാം.

അര്‍ബുദ സാധ്യത കുറയ്ക്കും
പുകവലി, സൂര്യപ്രകാശം , റേഡിയേഷന് എന്നിവ അര്‍ബുദത്തിന് കാരണമാകുമെന്ന് നിങ്ങള്‍ക്ക് അറിയാം. എന്നാല്‍ പൊണ്ണത്തടിയും വിവിധ തരം അര്‍ബുദങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്നുവെന്ന് ഡോ.സായി പറയുന്നു. അമിതവണ്ണം കോശജ്വലനത്തിന് കാരണമാകും ഇത് ശരീരത്തിനകത്തെ കോശ മാറ്റം ത്വരിതപ്പെടുത്തും. അപകടരമാം വിധം ഇത് ഉയരുന്നത് കുറയ്ക്കണം.

മുമ്പുണ്ടായിരുന്ന വിഷാദം മാറില്ല
പൊണ്ണത്തടി നിങ്ങളെ നിരാശപ്പെടുത്തിയിരുന്നോ- അല്ലെങ്കില്‍ നിങ്ങളുടെ വിഷാദം ശരീര ഭാരം കൂടാന്‍ കാരണമായിരുന്നോ? ഏതാണ് ആദ്യം വന്നതെന്ന് പറയാന്‍ സാധ്യമല്ല.ശരീര ഭാരം കുറയുമ്പോള്‍ എല്ലാവരും സന്തോഷിക്കാറുണ്ട്. എന്നാല്‍ ഇത് എല്ലാം ഭേദമാക്കില്ല. നൂറ് പൗണ്ട് തൂക്കം കുറഞ്ഞാലും ചിലരുടെ ഭാവത്തില്‍ മാറ്റം വരില്ലെന്ന് ഡോക്ടര്‍ പറയുന്നു. നിങ്ങളുടെ സ്ഥായിയായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശരീര ഭാരം കുറയുന്നത് കാരണെമാകില്ല എന്നര്‍ത്ഥം.

ഭക്ഷണത്തിന് രുചി വ്യത്യാസം
കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ശരീര ഭാരം കുറയുന്നത് നിങ്ങളുടെ രുചിമുകുളങ്ങളില്‍ മാറ്റം വരുത്തിയേക്കും. പൊണ്ണത്തടി കുറയ്ക്കാനുള്ള ശസ്ത്രക്രിയ ചെയ്ത 87 ശതമാനം പേരുടെയും രുചിയില്‍ മാറ്റം വന്നതായി അടുത്തിടെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ പറയുന്നു.

വ്യായാമം കൂടുതല്‍ രസകരം
തടി കൂടുതലുള്ളവരില്‍ വ്യായാമം ചെയ്യുമ്പോള്‍ സന്ധികള്‍ക്ക് വേദനയും ശ്വാസകോശത്തിന് എരിച്ചിലും സാധാരണ ശരീരഭാരം ഉള്ളവരേക്കാള്‍ അനുഭവപ്പെടും. ശരീര ഭാരം കുറഞ്ഞ് തുടങ്ങുന്നതോടെ വ്യായാമം കൂടുതല്‍ രസകരമായും ഊര്‍ജം നല്‍കുന്നതായും അനുഭവപ്പെടാന്‍ തുടങ്ങും.

എല്ലുകള്‍ക്ക് മാറ്റം
ശരീര ഭാരം കുറയുന്നത് എല്ലുകളെ ദുര്‍ബലപ്പെടുത്തുമെന്ന് കേട്ടിട്ടുണ്ടോ? ശരീര ഭാരം കുറയുന്നതും എല്ലുകളുടെ തേയ്മാനവും തമ്മില്‍ ബന്ധമുണ്ടെന്നത് സത്യമാണ്. എന്നാല്‍, അമിതമായി ശരീര ഭാരം കുറയുമ്പോഴും അനാരോഗ്യകരമായ ആഹാര ശീലങ്ങള്‍ പിന്തുടരുമ്പോഴും മാത്രമെ ഇതൊരു വലിയ പ്രശ്നമാകു. കൂടാതെ നാഷണല്‍ ഓസ്റ്റിയോ പോറോസിസ് ഫൗണ്ടേഷന് പറയുന്നത് ശരീര ഭാരം കുറയുന്നതിന്റെ ഫലമായി അപകടസാധ്യത കുറയും എന്നാണ്. അമിത ഭാരം എല്ലുകളെ ബലമുള്ളതാക്കും എന്നാലിത് സന്ധികളെ തകര്‍ക്കും.

ചര്‍മ്മം തൂങ്ങും
ശരീര ഭാരം പെട്ടന്ന് കുറയുന്നത് ചര്‍മ്മം അയഞ്ഞ് തൂങ്ങാന്‍ കാരണമായേക്കും. എന്നാല്‍ പലരും ഇത് നേരിടാന്‍ തയ്യാറായിരിക്കില്ല. ഇതിന് വളരെ പെട്ടന്ന് മാറ്റം വരുത്താന്‍ കഴിയില്ല.ചിലപ്പോള്‍ മാറ്റാനേ കഴിഞ്ഞില്ലെന്നും വരാം. ശരീരത്തിനുണ്ടാകുന്ന ഈ മാറ്റം നിങ്ങളെ നിരാശപ്പെടുത്തിയേക്കാം. ശരീരത്തിന്റെ വടിവ് തിരിച്ചു കിട്ടാന്‍ ഫേസ് ലിഫ്റ്റ് , ബ്രസ്റ്റ് ലിഫ്റ്റ് പോലെ പലതും ചെയ്യാറുണ്ട്, എന്നാല്‍ ഇത്തരത്തിലുള്ള ശസ്ത്രക്രിയകളിലെല്ലാം അപകടസാധ്യത ഉണ്ട്. കൂടാതെ സൗന്ദര്യ വര്‍ധനയ്ക്കായി നടത്തുന്ന പല ശസ്ത്രക്രിയകള്‍ക്കും ഇന്‍ഷൂറന്‍സ് ലഭ്യമാവുകയും ഇല്ല.

കൂടുതല്‍ ഉറക്കം കിട്ടും
ആറ് മാസത്തിനുള്ളില്‍ ശരീരഭാരത്തില്‍ 5 ശതമാനം കുറയ്ക്കാന്‍ കഴിയുന്നവര്‍ക്ക് മുമ്പുണ്ടായിരുന്നതിലും 22 മിനുട്ട് കൂടുതല്‍ ഉറക്കം ലഭിക്കുന്നതായി 2014 ല്‍ പെല്സിവാനിയ യൂണിവേഴ്സിറ്റി നടത്തിയ പഠനം പറയുന്നു.

ഗര്‍ഭധാരണത്തിനുള്ള സാധ്യത കൂട്ടും
ഗര്‍ഭധാരണത്തിനുള്ള തയ്യാറെടുപ്പിലാണെങ്കില്‍ ശരീരഭാരത്തില്‍ കുറവ് വരുത്തുന്നത് സഹായിക്കും.സ്ത്രീകളിലെ പൊണ്ണത്തടി വന്ധ്യത, പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതായി 2009 ല്‍ ഫെര്‍ട്ടിലിറ്റി ആന്‍ഡ് സ്റ്റെറിലിറ്റിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ചെറുപ്പം മുതലേ പൊണ്ണത്തടിയുള്ള സ്ത്രീകളുടെ ഗര്‍ഭധാരണം വിഷമകരമായിരിക്കുമെന്ന് ഇതില്‍ പറയുന്നു.

മരുന്നിന്റെ ഉപയോഗം കുറയും
ആരോഗ്യകരമായ ശരീര ഭാരം നിലനിര്‍ത്തുന്നത് ഹൃദ്രോഗങ്ങളും പ്രമേഹവും അകറ്റി നിര്‍ത്തും. എന്നാല്‍ നേരത്തേ തന്നെ പൊണ്ണത്തടിയ്ക്ക് പുറമെ ഈ രോഗങ്ങളും നിങ്ങളെ അലട്ടുന്നുണ്ടെങ്കിലോ? വിഷമിക്കേണ്ട, ശരീരഭാരം കുറയ്ക്കുന്നത് ഇതിനും സഹായകരമാകും. ഈ രോഗങ്ങള്‍ പൂര്‍ണമായി മാറുമെന്നല്ല മറിച്ച് രോഗലക്ഷണങ്ങള്‍ കുറയ്ക്കുകയും കഴിക്കുന്ന മരുന്നുകളില്‍ കുറവ് വരുത്താന്‍ സഹായിക്കുകയും ചെയ്യും.

ആരോഗ്യസംരക്ഷണ ചെലവ് കുറയും
സാധാരണ രീതിയില്‍ ശരീര ഭാരം ഉള്ളവര്‍ക്ക് ആരോഗ്യസംരക്ഷണത്തിനും മരുന്നുകള്‍ക്കും അമിത വണ്ണം ഉള്ളവരെ അപേക്ഷിച്ച് കുറച്ച് പണം ചെലവഴിച്ചാല്‍ മതിയാകുമെന്ന് 2009 ല്‍ പ്രസിദ്ധീകരിച്ച ജേര്‍ണല്‍ ഹെല്‍ത്ത് അഫയേഴ്സില് പറയുന്നു.

കാഴ്ചശക്തി മെച്ചപ്പെടും
കലോറി കുറയുന്നതിന്റേയോ പോഷകങ്ങളുടെ ആഭാവത്തിന്റെയോ ഫലമാകാം ഇത്- എന്നാലും മിക്കവരിലും ശരീര ഭാരം കുറയുന്നത് പൊണ്ണത്തടിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ടൈപ്പ് 2 പ്രമേഹം പോലുള്ള രോഗങ്ങളില്‍ നിന്നും കാഴ്ചശക്തിയെ സംരക്ഷിക്കും.ആഹാരം കുറയ്ക്കാതെ തടി കുറയ്ക്കാം



Click it and Unblock the Notifications