Latest Updates
-
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും
തടി കുറയാന്‍ 22 വീട്ടുവൈദ്യം
തടി കുറയ്ക്കാന്‍ ഒട്ടേറെ വഴികള്‍ നിങ്ങള്‍ക്ക് പറഞ്ഞു തന്നു. എന്നാല്‍ തടി കുറയാനുള്ള ടിപ്സുകള്‍ പുസ്തകതാളുകളില്‍ നിന്നും ഇനിയും അടര്ത്തിയെടുക്കാനുണ്ട്. പുതിയ വഴികളും എളുപ്പ വഴികളും ഇനിയും ഉണ്ട്. തടി കുറയ്ക്കാനുള്ള രണ്ട് പ്രധാന മാര്‍ഗങ്ങളാണ് ആരോഗ്യകരമായ ഭക്ഷണവും, ശരിയായ രീതിയിലുള്ള വ്യായാമവും. ഈ മാജിക് വഴികളെക്കുറിച്ച് കുറേയേറെ അറിയാനുണ്ട് ഇനിയും.
നിങ്ങള്‍ക്ക് കുറച്ച് സര്‍പ്രൈസ് ടിപ്സുകളുമായിട്ടാണ് ഞങ്ങള്‍ വന്നിരിക്കുന്നത്. നിങ്ങളുടെ പുസ്തകത്തില്‍ ഇനി എഴുതിവേക്കേണ്ട കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ. ഈ ടിപ്സ് നിങ്ങളുടെ പ്രതീക്ഷകളെ തള്ളികെടുത്തില്ല. നിങ്ങള്‍ ഇതില്‍ വിജയിക്കും...

കറുവാപ്പട്ട ടീ
നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിലെ അസന്തുലിതാവസ്ഥയാണ് ആദ്യം മാറ്റേണ്ടത്. അതിന് ഒരു ടീസ്പൂണ്‍ കറുവാപ്പട്ട പൊടി എട്ട് ഔണ്‍സ് വെള്ളത്തില്‍ ചേര്‍ക്കുക. ഇത് ചൂടാക്കിയെടുക്കാം. ഇത് ഒരു ദിവസം രണ്ട് തവണയെങ്കിലും കുടിക്കുക.

ഗ്രീന്‍ ടീയും ഇഞ്ചിയും
തടി കുറയ്ക്കാനുള്ള മറ്റൊരു എളുപ്പ വഴി നോക്കാം. രണ്ട് കഷ്ണം ഇഞ്ചി ചതച്ചതും, ഒരു ടീസ്പൂണ്‍ ഗ്രീന്‍ ടിയും എട്ട് ഔണ്‍സ് വെള്ളവും തേനും എടുക്കുക. ഇത് ചൂടാക്കിയെടുക്കാം. വെറും വയറ്റില്‍ രണ്ട് കപ്പ് കുടിച്ചാല്‍ നല്ലത്.

റോസ് ഇതള്‍ വാട്ടര്‍
റോസിന്റെ ഉണങ്ങിയ ഇതളും, വെള്ളവും, ഒരു മണ് പാത്രവും എടുക്കുക. മണ് പാത്രത്തില്‍ ഇത് ഒഴിച്ച് വായു കടക്കാത്ത രീതില്‍ കെട്ടിവെക്കുക. എന്നിട്ട് ഫ്രിഡ്ജില്‍ ഒരു ആറു ദിവസം വെക്കുക. ഈ വെള്ളം പിന്നീട് എന്നും രാവിലെ വെറുവയറ്റില്‍ അര കപ്പ് കുടിക്കുക.

ജിന്‍സെങ്
ഒരു ഔഷധച്ചെടിയാണിത്. ഒരു ടീസ്പൂണ്‍ ജിന്‍സെങും എട്ട് ഔണ്‍സ് വെള്ളവും, ചെറുനാരങ്ങയും എടുക്കുക. ഇത് ചേര്‍ത്ത് ചൂടാക്കിയെടുക്കാം. ഒരു ദിവസം രണ്ടു തവണയെങ്കിലും കുടിക്കുക.

ഡാന്ഡലൈനും കര്‍പ്പൂരതുളസിയും
ഇത് രണ്ടുചേര്ത്ത ടീ തടി കുറയ്ക്കാന്‍ മികച്ച പരിഹാരമാണ്. ഒരു ടീസ്പൂണ്‍ ഉണങ്ങിയ ഡാന്‍ഡലൈന്‍ ഇലയും, ഒരു ടീസ്പൂണ്‍ കര്‍പ്പൂരതുളസി ഇലയും, എട്ട് ഔണ്‍സ് ചൂടുവെള്ളവും , ചെറുനാരങ്ങയും എടുക്കുക. 10 മിനിട്ട് ഇവ ചേര്‍ത്ത വെള്ളം മൂടിവെക്കുക. എന്നിട്ട് കുടിക്കാം. ദിവസവും കുടിക്കണം.

കര്‍പ്പൂരത്തുളസി വെള്ളം കുടിക്കാം
രണ്ട് ടീസ്പൂണ്‍ കര്‍പ്പൂരത്തുളസി എട്ട് ഔണ്‍സ് വെള്ളത്തില്‍ ചേര്‍ക്കുക. ഇതിലേക്ക് രുചിക്കായി ചെറുനാരങ്ങ നീര് ചേര്‍ക്കാം. ഇത് ചൂടാക്കിയെടുക്കാം. കര്‍പ്പൂരത്തുളസി വെള്ളം ദിവസവും രണ്ട് തവണ കുടിക്കുക.

ചൂയിംഗം
ചെറിയ കഷ്ണം പഞ്ചസാര കുറഞ്ഞ ചൂയിംഗം ചവയ്ക്കുന്നത് നല്ലതാണ്.

ജീവിതക്രമം
ജീവിത ക്രമങ്ങള്‍ നല്ലതായിരിക്കണം. നല്ല വ്യായാമം ഡയറ്റ് എന്നിവ ഉണ്ടാക്കിയെടുക്കണം. ഇത് തുടര്‍ച്ചയായി കൊണ്ടുപോകുകയാണെങ്കില്‍ മികച്ച ഫലം കിട്ടും. കൃത്യമായ പദ്ധതികള്‍ ഉണ്ടായിരിക്കണം.

വെള്ളം ചേര്‍ക്കുക
വെള്ളം തടി കുറയ്ക്കാനുള്ള മികച്ച വഴിയാണ്. ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിക്കണം.

വെളിച്ചെണ്ണ
കൊഴുപ്പ് ഇല്ലാതാക്കാന്‍ വെളിച്ചെണ്ണ സഹായിക്കും. ഭക്ഷണം കഴിക്കുന്നതിനുമുന്പോ ശേഷമോ രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണ കഴിക്കാം..

തൈരും തേനും
ഇത് ഒരു മികച്ച പ്രഭാത ഭക്ഷണമാണെന്ന് പറയാം. ഒരു കപ്പ് തൈരില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ക്കുക. ഇത് പ്രാതലിന്റെ കൂടെ കഴിക്കാം. ഇതില്‍ പഴങ്ങളോ, ഓട്സോ ചേര്‍ത്താലും കുഴപ്പമില്ല. നല്ല സ്വാദും കിട്ടും.

മതിയായ ഉറക്കം
ഉറക്കം കുറഞ്ഞാലും കൂടിയാലും തടി കൂടും. അതുകൊണ്ട് ശരീരത്തിന് ആവശ്യമായ വിശ്രമം കൊടുക്കുക. നല്ല ഉറക്കം ആവശ്യമാണ്.

കുരുമുളകും ചെറുനാരങ്ങയും
കുരുമുളക് പൊടിയും ചെറുനാരങ്ങ ജ്യൂസും, വെള്ളവും എടുക്കുക. ഇത് മൂന്ന് ചേര്‍ത്ത വെള്ളം ഭക്ഷണത്തിനുശേഷം ഒരു ഗ്ലാസ് കുടിക്കുക.

ചുരയ്ക്ക ജ്യൂസ്
കയ്പ്പുള്ള ചുരയ്ക്ക പച്ചക്കറിയുടെ ജ്യൂസ് എടുക്കുക. ഇതില്‍ അല്പം ചെറുനാരങ്ങ നീര് ചേര്‍ക്കാം. എന്തെങ്കിലും സ്നാക്സ് കഴിക്കണമെന്ന് തേന്നുമ്പോള് ഈ വെള്ളം കുടിക്കുക.

ഭക്ഷണം നല്ല സമയത്ത് കഴിക്കാം
സ്ട്രെസ്സും ടെന്‍ഷനും ഉണ്ടാകുമ്പോള്‍ ഭക്ഷണം കഴിക്കാതിരിക്കുക. നിങ്ങളുടെ മനസ് ശരീയാകുമ്പോള് ഭക്ഷണത്തിനായി നല്ല സ്ഥലം കണ്ടെത്തുക. ആരോഗ്യകരമായ ഭക്ഷണം കുറേശ്ശയായി കഴിക്കുന്നതും നല്ലതാണ്.

ആപ്പിള്‍
ആപ്പിള്‍ ഒരു സ്നാക്സായി ഉപയോഗിക്കാം. വിശക്കുമ്പോള്‍ ആപ്പിള്‍ കഴിക്കാം. ദിവസവും രണ്ട് ശുദ്ധമായ ആപ്പിള്‍ കഷ്ണങ്ങളാക്കി ഇടവേള വച്ച് കഴിക്കുക.

ശതാവരി
പോഷക ഗുണങ്ങള്‍ അടങ്ങിയ ശതാവരി ഡയറ്റില്‍ ഉള്‍പ്പെടുത്താം. ശതാവരി ചെറുതായി മുറിച്ച് വെള്ളത്തില്‍ ഇടുക. എന്നിട്ട് ഇത് ചെറുതായൊന്നു പുഴുങ്ങിയെടുക്കാം. ഇത് കഴിക്കുന്നത് നിങ്ങളുടെ തടി കുറയ്ക്കും.

ഭക്ഷണം കഴിക്കുമ്പോള്‍
ഭക്ഷണം കഴിക്കുമ്പോള്‍ നിങ്ങള്‍ ഉപയോഗിക്കുന്ന സ്പൂണോ ഫോര്‍ക്കോ വായില്‍ വെക്കുക. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കി തരും. ഇത് വെറും നിസാരമായി വിചാരിക്കണ്ട. തടി കുറയ്ക്കാന്‍ ഇത്തരം തന്ത്രങ്ങളും പരീക്ഷിക്കാം.

ചണവിത്ത്
ചണവിത്ത് ദഹനപ്രക്രിയ തടസ്സമില്ലാതെ മാറ്റും. ഒരു ടീസ്പൂണ്‍ ചണവിത്ത് നിങ്ങളുടെ ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. ഓട്സില്‍ ചേര്‍ത്ത് കഴിക്കാം.

പാല് തിസ്റ്റില്‍
പാല് തിസ്റ്റില്‍ കാപ്സ്യൂള്‍ കഴിക്കുന്നതും തടി കുറയാന്‍ സഹായിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന ഫ്ളേവൊനോയിഡ് തടി കുറയ്ക്കാന്‍ സഹായിക്കും.

ഡാര്‍ക്ക് ചോക്ലേറ്റ്
ഡാര്‍ക്ക് ചോക്ലേറ്റ് തടി കുറയ്ക്കുമെന്നാണ് പറയുന്നത്. ഭക്ഷണത്തിനുശേഷം ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുക.

നേവി ബീന്‍സ്
നേവീ ബീന്‍സ് എന്ന ഒരു തരം ധാന്യം തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ്. മൂന്ന് കപ്പ് വെള്ളത്തില്‍ ഒരു കപ്പ് നേവി ബീന്‍സ് ചേര്‍ത്ത് പാകം ചെയ്യാം. വേവിച്ച് ഇതും കഴിക്കുക. നിങ്ങള്‍ക്ക് നല്ല ഫലം തരും.



Click it and Unblock the Notifications











