Latest Updates
-
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്!
വയര്‍, അരക്കെട്ടു കൂട്ടും ശീലങ്ങള്‍ !!
അരക്കെട്ടിന്റെ വണ്ണം വെയ്ക്കല്‍, പ്രത്യേകിച്ച് വയറിന്റെ ചീര്‍ക്കല്‍ എല്ലാവരും തന്നെ ഒഴിവാക്കാനാഗ്രഹിക്കുന്നതാണ്. ആന്തരിക അവയവങ്ങളില്‍ അടിഞ്ഞ് കൂടുന്ന കൊഴുപ്പ് പ്രമേഹത്തിനും, ഹൃദയരോഗങ്ങള്ക്കുമുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.
ചില പ്രത്യേക ശീലങ്ങളുള്ളവര്‍ക്ക് മറ്റുള്ളവരേക്കാള്‍ അപകടകരമായ വിധത്തില്‍ അരക്കെട്ടില്‍ കൊഴുപ്പ് അടിയാനിടയാക്കുമെന്നാണ് ഗവേഷണങ്ങള്‍ കാണിക്കുന്നത്.
അത്തരം അനാരോഗ്യകരമായ ശീലങ്ങളെ മനസിലാക്കുകയിരിക്കേണ്ടതാണ്. അവയില്‍ ചിലതിനെ പരിചയപ്പെടുക. വ്യായാമം അധികമായാല്‍

വലിയ പ്ലേറ്റിലുള്ള ഭക്ഷണം
നിങ്ങള്‍ ഭക്ഷണം കഴിക്കുന്ന പാത്രത്തിന് ശ്രദ്ധ നല്‍കാറുണ്ടോ? അമിതവണ്ണമുള്ള വ്യക്തികളില്‍ നടത്തിയ സര്‍വ്വേയില്‍ ചെറുതും, ഇടത്തരവും പാത്രങ്ങള്ക്കുപരിയായി വലിയ പാത്രത്തില്‍ ഭക്ഷണം കഴിക്കുന്നവരാണ് ഇവരെന്ന് കണ്ടെത്തുകയുണ്ടായി. വലിയ പാത്രങ്ങളില്‍ ഭക്ഷണത്തിന് കൂടുതല്‍ ഇടമുണ്ടാവും. വലിയ പാത്രത്തില്‍ ഭക്ഷണം വര്‍ദ്ധിക്കുമ്പോള്‍ ശരീരത്തിന് ആവശ്യമായതിലും അധികം നിങ്ങള്‍ കഴിക്കും. അത് ശരീരത്തില്‍ കൊഴുപ്പ് ശേഖരിക്കപ്പെടാനിടയാക്കും.

രാത്രി വൈകിയുള്ള ഭക്ഷണം
രാത്രി വൈകി ഭക്ഷണം കഴിക്കുന്നതും, നിറഞ്ഞ വയറോടെ ഉറങ്ങുന്നതും ആസിഡ് റിഫ്ലക്സിനും ദഹനമില്ലായ്മക്കും കാരണമാകും. കൂടാതെ വയറ്റില്‍ കൊഴുപ്പ് അടിയുകയും ചെയ്യും. ഇവ തടയാന്‍ രാത്രിയില്‍ ചെറിയ അളവില്‍ ഭക്ഷണം കഴിക്കുകയും, ഭക്ഷണം കഴിച്ച് മൂന്ന് മണിക്കൂറിനുള്ളില്‍ ഉറങ്ങാന്‍ കിടക്കാതിരിക്കുകയും ചെയ്യുക.

മൂഡിനനുസരിച്ചുള്ള ഭക്ഷണം
തങ്ങളുടെ വികാരങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ക്ക് അനുസരിച്ച് ചിലര്‍ ശ്രദ്ധയില്ലാത്ത മനസോടെ ഭക്ഷണം കഴിക്കും. ഇത് നിങ്ങള്‍ക്ക് സുഖം നല്‍കുന്നതല്ല. മാനസിക സമ്മര്‍ദ്ദമോ, അസ്വസ്ഥതകളോ ഉള്ളപ്പോളെല്ലാം ഭക്ഷണം കഴിക്കുന്ന ശീലം കൊഴുപ്പ് കൂട്ടാനേ ഉപകരിക്കൂ. ഇത് തടയാന്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടാകുന്ന അവസരത്തില്‍ ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുകയും, സുഹൃത്തിനോട് സംസാരിക്കുകയോ, ഒരു നടത്തത്തിന് പോവുകയോ ചെയ്യുക.

തുടര്‍ച്ചയായി കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍
കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍ തുടര്‍ച്ചയായി കഴിക്കുക - ഉയര്‍ന്ന കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും നിങ്ങളുടെ ഉദരത്തിലെ കൊഴുപ്പിന്റെ അളവ് കൂട്ടും. സത്യത്തില്‍ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ നിങ്ങള്‍ക്ക് ദോഷം ചെയ്യുന്നവയല്ല. അവൊക്കാഡോ, ഒലിവ് ഓയില്‍ തുടങ്ങിയവ കൊഴുപ്പ് നീക്കം ചെയ്യാന്‍ സഹായിക്കും. കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കാതിരിക്കുക. കാരണം നിര്‍മ്മാതാക്കള്‍ അവയില്‍ പഞ്ചസാര ഉയര്‍ന്ന അളവില്‍ ചേര്‍ക്കാറുണ്ട്.

സോഡ
പതിവായി സോഡയോ, കാര്‍ബൊണേറ്റഡ് പാനീയങ്ങളോ കുടിക്കുക - ദിവസം ഒന്നോ രണ്ടോ കുപ്പി സോഡ കഴിക്കുന്നത് ആഴ്ചയില്‍ ഒരിക്കല്‍ മാത്രം സോഡ കഴിക്കുന്നവരേക്കാള്‍ അഞ്ചിരട്ടി വേഗത്തില്‍ അരക്കെട്ടില്‍ കൊഴുപ്പടിയാനിടയാക്കുമെന്നാണ് ഗവേഷണങ്ങള്‍ കാണിക്കുന്നത്. സോഡ കലര്‍ന്ന പാനീയങ്ങളിലെ അമിതമായ പഞ്ചസാര വിശപ്പ് വര്‍ദ്ധിപ്പിക്കുകയും, കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ഉറക്കമില്ലായ്മ
പ്രായപൂര്‍ത്തിയായവര്‍ ദിവസം ഏഴ് മുതല്‍ ഒമ്പത് വരെ മണിക്കൂറുകള്‍ ഉറങ്ങണം. മതിയായ ഉറക്കം ലഭിക്കാതെ വരുമ്പോള്‍ കോര്‍ട്ടിസോള്‍(സ്ട്രെസ്സ് ഹോര്‍മോണ്‍) വര്‍ദ്ധിക്കുകയും പഞ്ചസാര കലര്‍ന്ന ഭക്ഷണങ്ങള്‍ കഴിക്കുകയും ചെയ്യും. മതിയായ ഉറക്കമില്ലാത്തത് ഇത്തരത്തില്‍ കൊഴുപ്പ് കുറയ്ക്കുന്നതിന് വിഘാതമാകും. കോര്‍ട്ടിസോളിനെ സാധാരണ നിലയില്‍ നിലനിര്‍ത്താന്‍ ആവശ്യമായത്ര സമയം രാത്രിയില്‍ ഉറങ്ങാന്‍ ശ്രദ്ധിക്കുക.

പ്രോട്ടീന്റെ അപര്യാപ്തത -
പ്രായപൂര്‍ത്തിയായ ആരോഗ്യമുള്ളവര്‍ ദിവസം ഓരോ ഭക്ഷണത്തിലും 20 മുതല്‍ 25 ഗ്രാം വരെ പ്രോട്ടീന്‍ കഴിക്കണം. എന്നാല്‍ ഇത് നിങ്ങളുടെ ശാരീരികമായ പ്രവര്‍ത്തനങ്ങളെയും ശരീരവലുപ്പത്തെയും ആശ്രയിച്ചാണിരിക്കുന്നത്. പുരുഷന്മാര് 10 ഗ്രാം പ്രോട്ടീന്‍ അധികമായി ഉപയോഗിച്ച് ആരോഗ്യം സംരക്ഷിക്കണം. പ്രോട്ടീന്‍ കഴിക്കുന്നതിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നത് വഴി വേഗത്തിലുള്ള മെറ്റബോളിക് നിരക്ക് നേടാന്‍ ഇന്‍സുലിന്‍ കുറച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കണം. നിങ്ങളുടെ വിശപ്പ് വര്‍ദ്ധിപ്പിക്കുന്ന ഹോര്‍മോണുകളെ നിയന്ത്രിക്കാനും അതു വഴി സ്വഭാവികമായി തന്നെ മെലിയാനും പ്രോട്ടീന്‍ സഹായിക്കും.



Click it and Unblock the Notifications