Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
ഡയറ്റില്‍ പെട്ടന്ന് മാറ്റം വരുത്താമോ?
ഭക്ഷണക്രമം അഥവാ ഡയറ്റില്‍ പെട്ടന്ന് മാറ്റം വരുത്തിയാല്‍ അത് അപകടകരമാകും. കൊഴുപ്പ് വേഗത്തില്‍ ഇല്ലാതാക്കുകയും, നിങ്ങളുടെ രൂപഭംഗി വര്‍ദ്ധിപ്പിക്കുകയും ചെയ്യാനുതകുന്ന വളരെ ആരോഗ്യകരമായ ഒരു ഭക്ഷണക്രമം ആരംഭിക്കാന്‍ നിങ്ങള്‍ പദ്ധതി ഇടുകയാണെങ്കില്‍ പോലും പെട്ടന്ന് വലിയ മാറ്റങ്ങള്‍ വരുത്തരുത് എന്നാണ് നിര്‍ദ്ദേശിക്കപ്പെടുന്നത്.
നിങ്ങളുടെ ശരീരം ഇതിനോട് പൊരുത്തപ്പെടുകയോ പൊരുത്തപ്പെടാതിരിക്കുകയോ ചെയ്യാം. പെട്ടന്ന് ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തിയാലുണ്ടാകുന്ന ചില പ്രശ്നങ്ങള്‍ അറിഞ്ഞിരിക്കുക.

1. എനര്‍ജി ലെവല്‍
കലോറിയുടെ അളവ് വലിയ തോതില്‍ കുറയുന്നതിനാല്‍ നിങ്ങളുടെ ശരീരം ക്ഷീണിക്കുകയും ഊര്‍ജ്ജത്തിന്റെ അളവ് താഴുകയും ചെയ്യും.

2. ക്ഷീണം
പോഷകങ്ങളുടെ കുറവ് അനുഭവപ്പെടുമ്പോള്‍ ക്ഷീണം അനുഭവപ്പെടുന്നത് സാധാരണമാണ്. ഇക്കാരണത്താലാണ് ഭക്ഷണക്രമത്തില്‍ പെട്ടന്നുള്ള മാറ്റം പാടില്ലെന്ന് നിര്‍ദ്ദേശിക്കുന്നത്.

3. വിശപ്പ്
ചില ഡയറ്റ് പ്ലാനുകള്‍ സന്തുലനപ്പെടുത്തിയവയല്ല. അതുകൊണ്ട് പോഷകങ്ങള്‍ ലഭിക്കാതെ വരുന്നതിനാല്‍ ശരീരം പട്ടിണിയിലാവും. ഇത് വിശപ്പ് അനുഭവപ്പെടാന്‍ ഇടയാക്കുകയും ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുകയും ചെയ്യും.

4. തലചുറ്റല്‍
ഭക്ഷണക്രമത്തിലെ പെട്ടന്നുള്ള മാറ്റം മൂലം തലചുറ്റല്‍ അ നുഭവപ്പെടുന്നുവെങ്കില് അത് പെട്ടന്ന് തന്നെ അവസാനിപ്പിക്കുകയും ഡോക്ടറെ സമീപിക്കുകയും വേണം.

5. അസ്വസ്ഥത
നിങ്ങളുടെ ചുറ്റുമുള്ളവര്‍ നിയന്ത്രണങ്ങളില്ലാതെ ജങ്ക് ഫുഡുകള്‍ കഴിക്കുമ്പോള്‍ നിങ്ങള്‍ ഊര്‍ജ്ജക്കുറവും, മൂഡ് വ്യതിയാനങ്ങളും നേരിടേണ്ടി വരും. ഇത് നിങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കും.

6. ആസക്തി
നിങ്ങളുടെ ഭക്ഷണ ശീലങ്ങള്‍ പെട്ടന്ന് മാറുമ്പോള്‍ ഭക്ഷണത്തോടുള്ള ആസക്തി വര്‍ദ്ധിക്കും. ഇത് അപകടകരമായ ഒരു അവസ്ഥയാണ്. കാരണം നിങ്ങള്‍ക്ക് അത്തരം പ്രലോഭനങ്ങള്‍ നിയന്ത്രിക്കാനാവാതെ വന്നേക്കാം. അഥവാ നിങ്ങള്‍ അവയെ നിയന്ത്രിച്ചാല്‍ ഇച്ഛാഭംഗവും അനുഭവപ്പെടും.



Click it and Unblock the Notifications
