Latest Updates
-
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്!
മഴക്കാലത്ത് തടി കുറയുന്നില്ലേ, കാരണം
തടി കുറയ്ക്കാനുള്ള പോരാട്ടത്തിലാണോ നിങ്ങള്‍..? എന്നിട്ട് തടി കുറഞ്ഞോ..? മഴക്കാലവും എത്തി, ഇനി തടി കുറയ്ക്കാന്‍ കുറച്ച് കഷ്ടപ്പെടും. മഴക്കാലത്ത് വീടുകളില്‍ ചുരുണ്ടുകൂടാനാണ് എല്ലാവര്ക്കും ഇഷ്ടം. അതുകൊണ്ടുതന്നെ തടി കുറയ്ക്കാന്‍ പ്രയാസമുള്ള കാലവര്‍ഷമാണിത്.
മഴക്കാലത്ത് പനി പിടിച്ചാല്‍ എന്ത് കഴിക്കും
പുറത്ത് നല്ലതുപോലെ മഴപെയ്യുമ്പോള്‍ ചുരുണ്ടുമൂടി കിടന്നുറങ്ങുക. എന്തെങ്കിലും കറുമുറാ തിന്നുക എന്നിങ്ങനെയുള്ള ശീലങ്ങളായിരിക്കും. അതുകൊണ്ടുതന്നെ മഴക്കാലത്ത് ഡയറ്റിംഗ് ഒന്നും കൃത്യമായി നടക്കില്ല. മഴക്കാലത്ത് നിങ്ങള്‍ക്ക് ഇത്തരം ശീലങ്ങളുണ്ടോ...എന്നാല്‍ തടി കുറയ്ക്കല്‍ അത്ര എളുപ്പമല്ല.

വടയും ചായയും
മഴവന്നുകഴിഞ്ഞാല് ആദ്യം നമ്മുടെ മനസ്സില്‍ വരുന്നത് വടയും ചായയും കഴിക്കുക എന്നതാണ്. വടയും ഒരു ഗ്ലാസ് ചായയും കഴിച്ചുകൊണ്ട് ജനാലക്കടുത്തിരിക്കുന്നത് സുഖമുള്ള കാര്യമാണ്. അതിനാല്‍ ഭാരം കുറയുന്നുമില്ല.

പക്കാവട
മഴക്കാലത്തെ ഇഷ്ടവിഭവമാണ് പക്കാവട. ഇതും അമിതഭാരം കുറയ്ക്കാന്‍ തടസമാകും.

മടി
മഴക്കാലം എന്നുപറയുന്നതുതന്നെ മടിപിടിച്ച് വീട്ടില്‍ ഇരിക്കുന്ന സമയമാണ്. ഈ സമയത്ത് പുറത്ത് ഇറങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും പറ്റില്ല.

സമയക്രമം
വ്യായാമം കൃത്യമായി ചെയ്യുന്നവരും മഴക്കാലമാകുമ്പോള്‍ അതിന് സമയം കണ്ടെത്താറില്ല.

ജിം
മഴക്കാലത്ത് പല കാരണങ്ങളും പറഞ്ഞ് ജിമ്മിനു പോകുന്നതും മുടക്കും.

കാപ്പി, ചായ
മഴക്കാലത്ത് അമിതമായുള്ള ചായ കുടിയും കാപ്പി കുടിയും തടി കൂട്ടുന്നു.

ഡ്രൈവിംഗ്
മഴക്കാലത്ത് ചിലര്‍ക്കെങ്കിലും മഴ ആസ്വദിച്ചോ മഴനനഞ്ഞോ യാത്രചെയ്യാന്‍ ഇഷ്ടമായിരിക്കും. ഇതും പരിധിവരെ വണ്ണം കുറയ്ക്കാന്‍ തടസ്സമാകും.



Click it and Unblock the Notifications
