Latest Updates
-
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ
ഒരു കപ്പ് കാപ്പി കുടിച്ച് വ്യായാമം ചെയ്യാം
രാവിലെ ഒരു കപ്പ് കാപ്പി കുടിച്ച് നല്ലൊരു തുടക്കം കുറിക്കാമെന്ന് എല്ലാവരും പറയുന്നു. അതുപോലെ വ്യായാമത്തിന് നല്ലൊരു തുടക്കവും കാപ്പി കുടിച്ച് തന്നെയാകട്ടെ. വ്യായാമം ചെയ്യുന്നതിനുമുന്പ് കാപ്പി കുടിക്കുന്നത് വ്യായാമത്തിന് മികച്ച ഫലം നല്‍കുമെന്നാണ് പറയുന്നത്.
നിത്യവും കാപ്പി കുടിയ്ക്കൂ,കാരണം..
ശരീരപ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കാന്‍ കഫീന്‍ സഹായിക്കും. പക്ഷെ അമിതമായ കഫീന്‍ ഉപയോഗം ശരീരത്തിന് ദോഷം ചെയ്യുമെന്ന് നിങ്ങളുടെ ഓര്‍മ്മയിലുണ്ടല്ലോ... അതുകൊണ്ട് തന്നെ അതും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ വ്യായാമത്തിനുമുന്‍പ് കാപ്പി ഉപയോഗം ദോഷം ചെയ്യില്ല, മറിച്ച് ഗുണങ്ങള്‍ തരും.

വേദന
ഒരു കപ്പ് കാപ്പി കുടിച്ച് വ്യായാമം ചെയ്താല്‍ വേദനകള്‍ കുറച്ച് കിട്ടും. വ്യായാമം ചെയ്യുമ്പോഴുണ്ടാകുന്ന ശരീര വേദന ഇല്ലാതാക്കാന്‍ സാധിക്കും. ഇതൊരു വേദനസംഹാരിയായി പരിഗണിക്കാം.

ഫിറ്റ്നസ്
നിങ്ങള്‍ക്ക് നല്ല ഫിറ്റ്നസാണ് ആവശ്യമെങ്കില്‍ ചെറിയ അളവ് കഫീന്‍ ശരീരത്തില്‍ ഉണ്ടാകുന്നത് നല്ലതാണ്. ഇത് ഫിറ്റ്നസ് അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

കൊഴുപ്പ്
കഫീന്‍ മെറ്റബോളിസത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കും. നിങ്ങള്‍ വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തിലെ കൊഴുപ്പ് കത്തിച്ചുകളയാന്‍ സഹായിക്കും.

നല്ല മനസ്സിന്
കഫീന്‍ നിങ്ങളുടെ ഓര്‍മശക്തി വര്‍ദ്ധിപ്പിക്കും. ഇത് നിങ്ങളുടെ വ്യായാമത്തിന് ഉപകാരപ്രദമാകും. നല്ല മനസ്സ് ഉണ്ടെങ്കില്‍ നല്ല ഫലം ഉണ്ടാകും. നിങ്ങള്‍ക്ക് വ്യായാമം ചെയ്യാനുള്ള ഉത്സാഹം ഉണ്ടാകും.

രക്തപ്രവാഹം
പുതിയ പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത് കഫീന്‍ രക്തപ്രവാഹം വര്‍ദ്ധിപ്പിക്കും എന്നാണ്. നല്ല രക്തപ്രവാഹം നിങ്ങളുടെ വ്യായാമത്തിന് മികച്ച ഫലം നല്‍കും.

ഊര്‍ജ്ജം
ഒരു കപ്പ് കാപ്പി കുടിച്ച് വ്യായാമം ആരംഭിക്കുകയാണെങ്കില്‍ നല്ല ഊര്‍ജ്ജവും നിങ്ങള്‍ക്ക് ലഭിക്കും. പെട്ടെന്ന് ശരീരം ക്ഷീണിച്ചു പോകില്ല.

ഏകാഗ്രത
നിങ്ങളുടെ മനസ്സ് ഏകാഗ്രമായിരിക്കാന്‍ സഹായിക്കും. മനസ്സും ശരീരവും വ്യായാമത്തില്‍ മാത്രം ഫോക്കസ് ചെയ്തിരിക്കും. ഇത് വ്യായാമത്തിന് മികച്ച ഫലം നല്കാന് സഹായിക്കും.



Click it and Unblock the Notifications
