Latest Updates
-
ഇന്ന് അഭിജിത്ത് മുഹൂർത്തമില്ല: പ്രധാന കാര്യങ്ങൾക്കായി ഈ സമയം ശ്രദ്ധിക്കൂ -
ചന്ദ്ര-രാഹു യുതി: ഇന്ന് പുലർച്ചെ സംഭവിക്കുന്ന 'ഗ്രഹൺ യോഗം'; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? -
ഒക്ടോബർ 22-ന് ഭദ്ര സമയം: പണമിടപാടുകളും യാത്രകളും ഒഴിവാക്കണോ? അറിയേണ്ടതെല്ലാം ഇതാ -
ശരത് പൗർണ്ണമിക്ക് വീട് ഒരുക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിന് വഴിതുറക്കാം -
2026 ഒക്ടോബർ 21: മിഥുനം, കർക്കടകം രാശിക്കാർക്ക് ഇന്ന് ചന്ദ്രാഷ്ടമം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
കനത്ത മഴക്കാലം: വീടിന്റെ സുരക്ഷയ്ക്കും ഐശ്വര്യത്തിനും ഈ വാസ്തു ടിപ്സ് മറക്കരുത് -
ശരദ് പൗർണ്ണമി 2026: കൊജാഗരി ലക്ഷ്മി പൂജയും ചന്ദ്രോദയ സമയവും; ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
മുടിക്ക് തിളക്കം കിട്ടാന്‍ അരിവെള്ളം മതിയോ? അറിയേണ്ട സത്യങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും -
പാപാങ്കുശ ഏകാദശി 2026: വ്രതമെടുക്കേണ്ടത് എപ്പോൾ? പ്രധാന നഗരങ്ങളിലെ സൂര്യോദയ സമയവും പാരണ രീതികളും -
2026 ഒക്ടോബർ 24: ബുധൻ വക്രഗതിയിലേക്ക്; ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തണം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ
മെലിഞ്ഞവര്‍ക്കും മസിലുകളുണ്ടാക്കാം.
മെലിഞ്ഞവര്‍ ശരീരം പുഷ്ടിപ്പെടുത്താന്‍ പല മാര്‍ഗ്ഗങ്ങളും പരീക്ഷിക്കും. മെലിഞ്ഞവര്‍ക്കും മസിലുകളുണ്ടാക്കാം.
ഇതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്.

സപ്ലിമെന്റുകള്‍
നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് വേണം ശരീരത്തിന് പോഷകങ്ങളും, വിറ്റാമിനുകളും, മിനറലുകളും ലഭിക്കാന്‍. എന്നാല്‍ പേശിവളര്‍ച്ച കൂട്ടാന്‍ ശ്രമിക്കുകയും, കഠിനമായി വ്യായാമം ചെയ്യുകയും ചെയ്യുന്നുവെങ്കില്‍ സപ്ലിമെന്റുകള്‍ ഉപയോഗിക്കണമെന്ന് ന്യൂട്രിഷണിസ്റ്റുകള് അഭിപ്രായപ്പെടുന്നു.
ഇതിന് പ്രോട്ടീന്‍ പൗഡറാണ് സാധാരണയായി ശുപാര്‍ശ ചെയ്യുന്നത്. എന്നാല്‍ അതിന് മുമ്പ് ഒരു ന്യൂട്രീഷണിസ്റ്റിന്റെ ഉപദേശം തേടണം. സപ്ലിമെന്റുകള്‍ അമിതമായി ഉപയോഗിക്കുന്നത് ദഹനവ്യവസ്ഥയെ തകരാറിലാക്കും. സോയ, ചോളം തുടങ്ങിയവ അടങ്ങാത്തതും, കൃത്രിമ മധുരങ്ങള്‍ ചേര്ക്കാത്തതുമായവ ഉപയോഗിക്കുക.

ഇടക്കിടെയുള്ള ഭക്ഷണം
വ്യായാമത്തിന് മുമ്പും, ശേഷവും കൂടാതെ നാലോ അഞ്ചോ തവണ കൂടുതലായും ഭക്ഷണം കഴിക്കുക. ഭാരോദ്വഹനം വലിയ അളവില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ ഇല്ലാതാക്കും. വ്യായാമത്തിന് രണ്ടോ മൂന്നോ മണിക്കൂര്‍ മുമ്പ് 300-600 കലോറി അടങ്ങിയ കാര്‍ബഹൈഡ്രേറ്റ് ഉള്‍പ്പെടുന്ന ഭക്ഷണം കഴിക്കുക.

മാംസം
മെലിഞ്ഞ ശരീരമുള്ള സസ്യാഹാരികള്‍ക്ക് മാംസം കഴിക്കുന്നത് സ്വീകാര്യമാവില്ലായിരിക്കാം. എന്നാല്‍ മാംസം ഒരു മസില് ഫൈബറായാണ് കണക്കാക്കപ്പെടുന്നത്. കൂടാതെ ഇത് മുഴുവന്‍ കൊഴുപ്പ് ആയതിനാല്‍ പ്രോട്ടീനുകളും ഹോര്‍മോണല്‍ ഘടകങ്ങളും വേഗത്തില്‍ ശരീരം വണ്ണം വെയ്ക്കാന്‍ സഹായിക്കും.

പല വിധത്തിലുള്ള വ്യായാമങ്ങള്‍
ഓരോ ദിവസവും പല തരത്തിലുള്ള വ്യായാമങ്ങള്‍ ചെയ്യേണ്ടതില്ല. പകരം ഒരേ വ്യായാമം മൂന്നോ അഞ്ചോ ആഴ്ചകള്‍ തുടരുക. അതേ സമയം പേശികളില്‍ സമ്മര്‍ദ്ദം ചെലുത്തുന്ന വിവിധ തരത്തിലുള്ള രീതികളില്‍ ഇത് ചെയ്യണം. വിവിധ വ്യായാമങ്ങളുടെ ബൗണ്‍സിങ്ങ്, എക്സ്പ്ലോഷന്, ക്വാര്‍ട്ടര്‍ റെപ്സ്, ലാഡര്‍ റെപ്സ്, സ്ട്രിപ്പിങ്ങ്, സൂപ്പര്‍ സ്ലോ റെപ്സ് തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു.

സ്ഥിരമായ ഭാരോദ്വഹനം
പേശികള്‍ക്ക് വേഗത്തില്‍ പുഷ്ടി തുടക്കത്തില്‍ തന്നെ ലഭിക്കുക പ്രയാസമാണ്. മെലിഞ്ഞവര്‍ക്ക് പേശികള്‍ക്ക് വളര്‍ച്ച ലഭിക്കാന്‍ ഓരോ പേശിക്കും നാലു മുതല്‍ ആറുവരെ തവണ വ്യായാമം ചെയ്യേണ്ടതായി വരും. ദിവസം രണ്ട് തവണ വീതം ചെയ്താല്‍ ഇത് വേഗത്തില്‍ സാധ്യമാക്കാം. എന്നാല്‍ അങ്ങനെ ചെയ്യുന്നുവെങ്കില്‍ ആഴ്ചയില്‍ ഒരു ദീവസം പൂര്‍ണ്ണ വിശ്രമം എടുക്കണം. കൂടാതെ വ്യായാമങ്ങള്‍ക്കിടയില്‍ നാലു മണിക്കൂര്‍ സമയം വിശ്രമിക്കുകയും ചെയ്യുക.



Click it and Unblock the Notifications
