Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
ശരീരഭാരം കുറയ്ക്കാം...വ്യായാമങ്ങളില്ലാതെ!
നമ്മളിലേറെപ്പേരും വ്യായാമങ്ങളൊന്നും ചെയ്യാതെ ശരീരഭാരം കുറയ്ക്കാനുള്ള വഴികള്‍ അന്വേഷിക്കുന്നവരാണ്. ഇത് നമ്മള് അലസരായത് കൊണ്ടല്ല, സമയമില്ലാത്തത് കൊണ്ടായിരിക്കും.
വ്യായാമം ഇല്ലാതെ എങ്ങനെ ശരീരത്തിലെ കൊഴുപ്പ് നീക്കം കുറയ്ക്കാനാവും?. നിങ്ങളുടെ ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത് വഴി ഇത് സാധ്യമാകും. ഹൃദയം ഒളിച്ചു വെയ്ക്കുന്ന ചിലത്
എന്നാല്‍ ആരോഗ്യവിദഗ്ദര് ശുപാര്‍ശ ചെയ്യുന്നത് ശാരീരികമായി സജീവമായ ജീവിതശൈലിയാണ്. വ്യായാമം ഇല്ലാതെ എങ്ങനെ കൊഴുപ്പ് കുറയ്ക്കും എന്ന് ആലോചിച്ചിരിക്കുന്നതിനേക്കാള് ആരോഗ്യത്തോടെ ഇരിക്കാന്‍ ശ്രമിക്കുന്നതാണ് ഉചിതം. അതിനുള്ള ചില മാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടാം.

വ്യായാമമില്ലാതെ തടി കുറയ്ക്കാം
നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാന്‍ സാധിക്കില്ലെങ്കില്‍ ഫൈബര്‍ സമ്പുഷ്ടമായ ആഹാരം കഴിക്കുക. കലോറി കുറഞ്ഞവയും, ഫൈബര്‍ ധാരാളമായി അടങ്ങിയതുമാണ് പഴങ്ങളും പച്ചക്കറികളും. ഇവ കൂടുതല്‍ കഴിക്കുക.

വ്യായാമമില്ലാതെ തടി കുറയ്ക്കാം
നിങ്ങള്‍ക്ക് കലോറി അധികമായി ലഭിക്കുന്നത് പ്രധാനമായും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിനെ ആശ്രയിച്ചാണ്. അതില്‍ ശ്രദ്ധ നല്‍കുക. ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുക. എന്നാല്‍ പട്ടിണി കിടക്കരുത്.

വ്യായാമമില്ലാതെ തടി കുറയ്ക്കാം
സോഫയില്‍ കിടന്നും ശ്രദ്ധയില്ലാതെയും ഭക്ഷണം കഴിക്കുന്ന രീതി ഒഴിവാക്കുക. ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ടുന്ന പ്രധാന കാര്യം. ഇങ്ങനെ ചെയ്യുന്നത് അളവില്‍ കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ ഇടയാക്കും.

വ്യായാമമില്ലാതെ തടി കുറയ്ക്കാം
ഭക്ഷണം കഴിച്ച് തുടങ്ങിയാല്‍ വയര്‍ പൂര്‍ണ്ണമായും നിറയുന്നതിന് മുമ്പ് അവസാനിപ്പിക്കണം. വയറ്റില്‍ അല്പം സ്ഥലം ഒഴിവാക്കിയിടുക. ഇത് ആരോഗ്യകരമായ ഒരു കാര്യമാണ്. പക്ഷേ നിങ്ങള്‍ക്ക് ഭക്ഷണശേഷവും വിശപ്പ് അനുഭവപ്പെടരുത്.

വ്യായാമമില്ലാതെ തടി കുറയ്ക്കാം
സസ്യാഹാരങ്ങള്‍ കൂടുതല്‍ കഴിക്കാന്‍ ശ്രമിക്കുക. ഇത് ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തില്‍ ഉപകാരപ്പെടും.

വ്യായാമമില്ലാതെ തടി കുറയ്ക്കാം
അത്താഴത്തിന് ശേഷം വീണ്ടും ലഘുഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ ശരീരഭാരം കുറയ്ക്കല്‍ പദ്ധതികളെയെല്ലാം തകര്‍ക്കുന്നതാണ് ഇത്.

വ്യായാമമില്ലാതെ തടി കുറയ്ക്കാം
സോഫ്റ്റ് ഡ്രിങ്കുകള്‍, മധുരപലഹാരങ്ങള്‍, പ്രൊസസ്സ് ചെയ്ത ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതില്‍ ഏറെ ഉപകാരപ്പെടും.

വ്യായാമമില്ലാതെ തടി കുറയ്ക്കാം
അവസാനമായി നിങ്ങളുടെ ആരോഗ്യത്തെയും ശരീരഭാരം കുറയ്ക്കല്‍ ലക്ഷ്യങ്ങളും പരിഗണിച്ച് മദ്യം ഉപയോഗിക്കുന്നത് ഒഴിവാക്കുക.



Click it and Unblock the Notifications
