Latest Updates
-
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം!
ഹൃത്വിക്കിന്റെ ഫിറ്റ്നസ് രഹസ്യം
ആകാര ഭംഗി നിലനിര്‍ത്തുന്നതില്‍ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഹൃത്വിക് റോഷന് എന്നും മുന്‍പന്തിയില്‍ തന്നെയാണ്. തന്റെ കഥാപാത്രത്തിനു വേണ്ടി എത്ര കഷ്ടപ്പെടാനും ഹൃത്വിക് തയ്യാറാണ് എന്നതാണ് സത്യം.
ഷാരൂഖിന്റെ ഡയറ്റ് രഹസ്യങ്ങള്‍
ഹൃത്വികിന്റെ ഫിറ്റ്നസ്സിനു പിന്നിലുള്ള സീക്രട്ട് ബോളിവുഡില്‍ പലര്‍ക്കും അറിയില്ല. ഹൃത്വികിന്റെ പല സിനിമകളിലും ഇത്തരത്തില്‍ വന്ന ശാരീരിക മാറ്റം നാം കാണുന്നതാണ്. എന്തൊക്കെയാണ് ഹൃത്വിക് റോഷന്റെ ഫിറ്റ്നസ് രഹസ്യം എന്നു നോക്കാം.

ആഴ്ചകള്‍ക്ക് പ്രാധാന്യം
ആഴ്ചകളിലെ ഏഴു ദിവസവും വ്യത്യസ്തമായ വ്യായാമ മുറകളാണ് ഹൃത്വിക് ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഓരോ ആഴ്ചയിലെയും വ്യത്യസ്ത വ്യായാമം തന്റെ ആരോഗ്യത്തേയും സഹായിക്കുന്നെന്ന് ഹൃത്വിക്.

ഭക്ഷണ കാര്യത്തിലും ശ്രദ്ധ
ഭക്ഷണ കാര്യത്തിലും ഹൃത്വിക് ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. ആഹാരം നല്ല പോലെ ചവച്ചരച്ച് കഴിക്കുകയും അധികം നേരം ആഹാരം കഴിക്കാനായി മാറ്റിവെയ്ക്കുകയും ചെയ്യുന്നില്ല.

പ്രഭാത ഭക്ഷണം
ഹൃത്വിക്കിന്റെ പ്രഭാത ഭക്ഷണം പ്രോട്ടീന്‍ സമ്പുഷ്ടമായിരിക്കും. നാലു മുട്ടയുടെ വെള്ള, രണ്ട് ബ്രൗണ്‍ ബ്രെഡ്, പ്രോട്ടീന്ഷേക്ക്, കോണ്‍ഫഌക്സ്, പഴങ്ങള്‍ തുടങ്ങിയവയാണ് ഹൃത്വിക്കിന്റെ പ്രഭാത ഭക്ഷണം.

ഉച്ചഭക്ഷണവും പോഷക സമ്പുഷ്ടം
ഉച്ച ഭക്ഷണത്തിന്റെ കാര്യത്തിലും ഹൃത്വിക്കിന് ചില പിടിവാശികളൊക്കെയുണ്ട്. രണ്ട് ചപ്പാത്തിയും പച്ചക്കറിയും ചിക്കനുമാണ് ഹൃത്വിക്കിന്റെ ഉച്ചഭക്ഷണം.

അത്താഴം അത്തിപ്പഴത്തോളം
അത്താഴത്തിന്റെ കാര്യത്തിലും ഈ ആക്ഷന്‍ ഹീറോയ്ക്ക ചില നിര്‍ബന്ധങ്ങളൊക്കെയുണ്ട്. ആറ് മുട്ടയുടെ വെള്ളയും ചിക്കനും മാത്രമാണ് ഹൃത്വിക്കിന്റെ ഭക്ഷണം.

വ്യായാമത്തിന് നല്കുന്ന ശ്രദ്ധ
വ്യായാമ കാര്യത്തില്‍ ഹൃത്വിക്കിനെ മറികടക്കാന്‍ ഇന്ന് ബോളിവുഡില്‍ മറ്റൊരു താരവും ഇല്ലെന്നു തന്നെ പറയാം.

പുകവലിക്ക് നോ
ക്രിഷ് എന്ന സിനിമയുടെ ഷൂട്ടിംഗ് സമയങ്ങളില്‍ ഒരു ദിവസം രണ്ടു പാക്കറ്റ് സിഗരറ്റ് വരെ ഹൃത്വിക് ശീലമായിരുന്നു. എന്നാല്‍ പിന്നീട് ആരോഗ്യം തൃപ്തികരമാക്കാന്‍ വേണ്ടിയും ശാരീരികമായി ഫിറ്റ്നസ്സിനു വേണ്ടിയും പുകവലി പാടേ ഉപേക്ഷിച്ചു.

ആരോഗ്യകരമായ സ്നാക്സ്
ഭക്ഷണ കാര്യത്തിലും അങ്ങേയറ്റം ശ്രദ്ധ കൊടുക്കുന്ന ഹൃത്വിക് വിശ്രമ വേളകളില്‍ ആരോഗ്യകരമായ സ്നാക്സ് ആണ് കഴിക്കാറുള്ളത്. പഴങ്ങളും നട്സും ആണ് സ്ഥിരമായി ഇടം പിടിക്കാറുള്ളവ.

എണ്ണ ഉപയോഗം കുറച്ച്
എണ്ണ ഉപയോഗിക്കുന്നതിന് ചില നിര്‍ബന്ധങ്ങളൊക്കെയുണ്ട് ഹൃത്വിക്കിന്. മിക്കവാറും ഓയില്‍ ഫ്രീ ഫുഡ് കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് ഇദ്ദേഹം.

ഉപ്പിനോടും അമിത താല്‍പ്പര്യമില്ല
ഉപ്പിന്റെ കാര്യത്തിലും അമിത താല്‍പ്പര്യം കാണിക്കാത്ത വ്യക്തിയാണ് ഹൃത്വിക്. അമിത വണ്ണത്തിന്റെ പേടിയുള്ളതിനാല്‍ ജംങ്ക് ഫുഡിനും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.

ജിമ്മില്‍ പോകുന്നവര്‍ക്ക് ഉപദേശം
ജിമ്മില്‍ പോകുന്നവര്‍ക്ക് ചില ഉപദേശങ്ങളൊക്കെ ഹൃത്വിക് നല്‍കാറുണ്ട്. ജിമ്മില്‍ പോകുന്നതിനു മുന്‍പായി ശരീരം ഒതുക്കണമെന്നും ശരീരഭാരം കുറയ്ക്കണമെന്നും അങ്ങനെ പലതും.



Click it and Unblock the Notifications
