Latest Updates
-
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പൃഥ്വിയുടെ ഈ മാറ്റം പെട്ടെന്ന്?
മലയാള സിനിമാ ലോകത്ത് കുറച്ച് കാലങ്ങള്‍ കൊണ്ടു തന്നെ തന്റേതായ ഇടം ഉറപ്പിച്ച അഭിനയ പ്രതിഭയാണ് പൃഥ്വിരാജ്. പാരമ്പര്യമായി പകര്‍ന്നു കിട്ടിയ അഭിനയ സിദ്ധിയാണ് പൃഥ്വിവിന്റെ കൈമുതല്‍. ഈ അടുത്ത കാലത്ത് എന്നു നിന്റെ മൊയ്ദീന്, അമര്‍ അക്ബര്‍ അന്തോണി, അനാര്‍ക്കലി തുടങ്ങിയ മൂന്ന് ചിത്രങ്ങളിലൂടെയും തന്റെ വിജയമാവര്‍ത്തിക്കാന്‍ പൃഥ്വിയ്ക്ക് കഴിഞ്ഞു.
ഹൃത്വിക്കിന്റെ ഫിറ്റ്നസ് രഹസ്യം
മലയാളത്തില്‍ മാത്രമല്ല മലയാളവും കടന്ന് ബോളിവുഡ് വരെയാണ് പൃഥ്വിവിന്റെ പ്രശസ്തി. അയ്യ എന്ന ചിത്രത്തിനു വേണ്ടി ഇദ്ദേഹം തന്റെ ശരീരഘടനയില്‍ വരുത്തിയ മാറ്റം നമ്മളെല്ലാവരും കണ്ടതാണ്. ശരീര സൗന്ദര്യവും ഫിറ്റ്നസ്സും സൂക്ഷിക്കാന്‍ പൃഥ്വിവിന്റെ ചില പൊടിക്കൈകളുണ്ട്. ഇവ എന്തൊക്കെയെന്ന് നോക്കാം.

അച്ഛനെന്ന സന്തോഷം
അച്ഛനെന്ന സന്തോഷമാണ് തന്റെ ഫിറ്റനസ്സിന്റേയും ആരോഗ്യത്തിന്റേയും ഇപ്പോഴത്തെ രഹസ്യമെന്ന് പൃഥ്വിരാജ്. അലംകൃത തന്നെ പതിവിലേറെ സന്തോഷവാനായിരിക്കാന്‍ സഹായിക്കുന്നു എന്നാണ് പൃഥ്വി പറയുന്നത്.

സൈനിക് സ്കൂളിലെ ചിട്ട
സൈനിക് സ്കൂളിലെ ചിട്ടകള്‍ തന്നെ ഇപ്പോഴും സഹായിക്കാറുണ്ടെന്ന് പൃഥ്വി പറയുന്നു. സ്കൂള്‍ ദിവസങ്ങളിലെ ചിട്ടകളും ശീലങ്ങളും പലപ്പോഴും തന്റെ ആരോഗ്യകാര്യത്തിലും സഹായിച്ചിട്ടുണ്ട്.

പാട്ടെന്ന ഔഷധം
അഭിനയത്തില്‍ മാത്രമല്ല തന്റെ കഴിവ് തെളിയിച്ചിരിക്കുന്നത് പൃഥ്വിരാജ്. പാട്ടു പാടുന്ന കാര്യത്തിലും താന്‍ മോശക്കാരനല്ലെന്ന് പൃഥ്വി തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. ഇത് തനിയ്ക്ക് നല്കുന്ന മാനസിക സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണെന്ന് പൃഥ്വി പറയുന്നു. മാനസിക സന്തോഷം തന്റെ ഫിറ്റ്നസ് നിലനിര്‍ത്താന്‍ സഹായിക്കുന്നെന്ന് പൃഥ്വി.

ഭക്ഷണ കാര്യത്തില്‍ നിര്‍ബന്ധം?
ഭക്ഷണ കാര്യത്തില്‍ പ്രത്യേകിച്ച് നിര്‍ബന്ധങ്ങളൊന്നുമില്ല പൃഥ്വിവിന്. എന്താണ് കഴിയ്ക്കാന്‍ ഇഷ്ടമെന്നു വെച്ചാല്‍ കഴിയ്ക്കുമെന്നാണ് പൃഥ്വി പറയുന്നത്. എന്നാല്‍ അമിതമായി കഴിയ്ക്കുന്ന ശീലവുമില്ല. എത്ര ഇഷ്ടവിഭവമാണെങ്കിലും വിശപ്പ് പ്രതിരോധിയ്ക്കാനുള്ളത് കഴിയ്ക്കും.

വ്യായാമം മുടക്കാറില്ല
വ്യായാമത്തിന്റെ കാര്യത്തില്‍ പൃഥ്വി യാതൊരു വിധ ഒത്തു തീര്‍പ്പിനും തയ്യാറാവില്ല. എന്നും രാവിലെ കുറച്ച് സമയം വ്യായാമത്തിനായി മാറ്റിവെയ്ക്കുന്നു. മാത്രമല്ല ഓട്ടത്തിന്റെ കാര്യത്തിലും പൃഥ്വിയ്ക്ക് അലസത കാണിയ്ക്കാറില്ല.

വീടെന്ന സന്തോഷം
എപ്പോഴും സന്തോഷത്തോടെ ഇരിക്കാന്‍ ശ്രമിയ്ക്കും. ഇതാണ് തന്റെ ഫിറ്റ്നസ് രഹസ്യമെന്ന് പൃഥ്വി പറയുന്നു. ഒഴുവുസമയങ്ങളിലെല്ലാം കുടുംബത്തോടൊപ്പം ചിലവിടാനാണ് പൃഥ്വിയുടെ ശ്രമം.

അയ്യയ്ക്കു വേണ്ടി സിക്സ്പാക്ക്
കേരളത്തില്‍ സിക്സ് പാക്ക് തരംഗം ആരംഭിച്ചത് പൃഥ്വിവിലൂടെയെന്ന് നിസ്സംശയം പറയാം. ജിമ്മില്‍ പോകുന്നതിനു മുന്‍പായി ശരീരം ഒതുക്കണമെന്ന താല്പ്പര്യക്കാരനാണ് പൃഥ്വി.

അത്താഴം അത്തിപ്പഴത്തോളം
പൊതുവേ ഭക്ഷണ കാര്യത്തില്‍ പിടിവാശിക്കാരനല്ലാത്ത പൃഥ്വിക്ക് അത്താഴ കാര്യത്തില്‍ അല്പം പിടിവാശികളൊക്കെയുണ്ട്. രണ്ട് ചപ്പാത്തിയും വെജിറ്റബിള്‍ കറിയുമാണ് പൃഥ്വി തന്റെ അത്താഴത്തിനായി നീക്കി വെയ്ക്കുന്നതും.

സൗന്ദര്യത്തിന്റെ കാര്യത്തില്‍...
മുടിയും സൗന്ദര്യ സംരക്ഷണത്തില്‍ വരുന്നതാണ്. പക്ഷേ കഷണ്ടിക്കാരനായ പൃത്ഥിരാജിനെ നമുക്ക് സങ്കല്പ്പിക്കാന് കഴിയുമോ? അതുകൊണ്ടു തന്നെ ഹെയര്‍ഫിക്സിംഗ് ചെയ്ത താരങ്ങളിലൊന്നാണ് നമ്മുടെ പൃഥ്വി.

നേരമ്പോക്കുകള്‍
യാത്ര ചെയ്യാന്‍ തല്‍പ്പരനാണ് പൃഥ്വിരാജ്. മാത്രമല്ല ഫോട്ടോഗ്രാഫി തന്റെ ജീവനാണെന്നുംഇതിലൂടെ ലഭിയ്ക്കുന്ന സന്തോഷം മറ്റൊന്നിനും നല്കാന് കഴിയില്ലെന്നുമാണ് പൃഥ്വിവിന്റെ പക്ഷം.

വെജും നോണ്‍വെജും ഒരു പോലെ
വെജിറ്റേറിയന്‍ ഭക്ഷണങ്ങളും നോണ്‍വെജിറ്റേറിയന്‍ ഭക്ഷണങ്ങളും ഒരു പോലെ കഴിയ്ക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് പൃത്ഥിരാജ്. എന്നാല്‍ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ക്ക് വിലക്ക് തീര്ത്തിട്ടുണ്ടെന്ന സത്യം.

ദു:ശ്ശീലങ്ങള്‍ ഇല്ല
ഒരു തരത്തിലുള്ള ദു:ശ്ശീലങ്ങളും ഇല്ലെന്നതാണ് പ്രധാനമായും ഫിറ്റ് ആയി ഇരിയ്ക്കാന്‍ പൃഥ്വിയെ സഹായിക്കുന്നത്. പുകവലിയോ മദ്യപാനമോ പൃഥ്വിവിന്റെ നിഖണ്ഡുവില്‍ പോലുമില്ല.



Click it and Unblock the Notifications