Latest Updates
-
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
ഭക്ഷണശീലങ്ങളിലൂടെ തടി കുറയ്ക്കൂ
തടി കൂട്ടുന്നതിനേക്കാള്‍ കുറയ്ക്കുന്നതിനായിരിയ്ക്കും കൂടുതല്‍ പേരും ആഗ്രഹിയ്ക്കുക. ഭക്ഷണം, പാരമ്പര്യം, മരുന്നുകള്‍, സ്ട്രെസ്, ജീവിതശൈലികള്‍, അസുഖം എന്നിങ്ങനെ തടി കൂടുവാന്‍ കാരണങ്ങള്‍ പലതുണ്ട്.
തടി കുറയാന്‍ എളുപ്പമല്ല, എന്നു കരുതി അംസംഭവ്യവുമല്ല. താഴെപ്പറയുന്ന ചില വഴികള്‍ പരീക്ഷിച്ചു നോക്കൂ, തടി കുറയും.

പതുക്കെ കഴിയ്ക്കുക
ഭക്ഷണം പതുക്കെ കഴിയ്ക്കുക. സ്പീഡില്‍ ഭക്ഷണം കഴിയ്ക്കുന്നത് ദഹനത്തെ ബാധിയ്ക്കും. ഇത് വയര്‍ ചാടാനും തടി കൂടാനുമെല്ലാം കാരണവുമാകും. സാവധാനം സമയമെടുത്തു ഭക്ഷണം കഴിയ്ക്കുക.

ചവച്ചരച്ചു കഴിയ്ക്കുക
ഭക്ഷണം നല്ലപോലെ ചവച്ചരച്ചു കഴിയ്ക്കുക. ഇത് വയര്‍ പെട്ടെന്നു നിറഞ്ഞെന്ന തോന്നല്‍ നല്‍കും. ഭക്ഷണത്തിന്റെ അളവു കുറയും.

വിശക്കുന്നതിനു മുന്‍പ്
വിശക്കുന്നതിനു മുന്‍പ് ഭക്ഷണം കഴിയ്ക്കുക. വിശക്കുന്തോറും ഭക്ഷണത്തിന്റെ അളവു കൂടും. ഇത് തടി കൂ്ട്ടും.

വെള്ളം
ദാഹിയ്ക്കുമ്പോള്‍ മാത്രമല്ല, അല്ലാത്തപ്പോഴും വെള്ളം കുടിയ്ക്കുക. വെള്ളം കുടിയ്ക്കുന്നത് വിശപ്പു കുറയ്ക്കും, ശരീരത്തിലെ കൊഴുപ്പു കളയും.

കലോറിയുള്ള പാനീയങ്ങള്‍
ഭക്ഷണം മാത്രമല്ല, സോഡ, മദ്യമുള്‍പ്പെടെയുള്ള കലോറിയുള്ള പാനീയങ്ങള്‍ തടി കൂട്ടും. ഇതൊഴിവാക്കുക.

സാലഡ്
ഭക്ഷണത്തിനു മുന്‍പ് സാലഡ് ശീലമാക്കുക. ഇത് ഭക്ഷണവും തടിയുമെല്ലാം കുറയ്ക്കാന്‍ സഹായിക്കും.

കറുവാപ്പട്ട, ചെറുനാരങ്ങാനീര്, വെളുത്തുള്ളി
ഭക്ഷണത്തില്‍ കറുവാപ്പട്ട, ചെറുനാരങ്ങാനീര്, വെളുത്തുള്ളി പോലുള്ളവ ഉപയോഗിയ്ക്കുക. ഇത് തടി കുറയ്ക്കാന്‍ സഹായിക്കും.

ഇഷ്ടമുള്ളവ
ഇഷ്ടമുള്ള ഭക്ഷണങ്ങള്‍ പാടെ ഉപേക്ഷിയ്ക്കുന്നത് ഭാവിയില്‍ ഇത് വലിച്ചുവാരി കഴിയ്ക്കാന്‍ ഇട വരുത്തും. ഇഷ്ടമുള്ളവ ആഴ്ചയിലൊരിയ്ക്കലെങ്കിലും ചെറിയ തോതില്‍ കഴിയ്ക്കാം.

മുളകുപയോഗിച്ചുള്ള സ്ന്ാക്സ്
ഭക്ഷണത്തിനു മുന്‍പ് മുളകുപയോഗിച്ചുള്ള സ്നാക്സെന്തെങ്കിലും കഴിയ്ക്കുക. ഇത് തടി കുറയ്ക്കാന്‍ സഹായിക്കും. വയര്‍ കുറയ്ക്കാന്‍ 10 ദിന പദ്ധതി



Click it and Unblock the Notifications
