Latest Updates
-
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം
ബോഡി ബില്‍ഡിംഗ്, ആരോഗ്യകരമായ രീതിയില്‍
മസില് വളര്‍ത്തുകയെന്നത് ഭൂരിഭാഗം പുരുഷന്മാരുടേയും സ്വപ്നമായിരിയ്ക്കും. ബോഡി ബില്‍ഡിംഗ് ആരോഗ്യകരമായ രീതിയില്‍ ചെയ്യാം, അതായത് സ്റ്റിറോയ്ഡുകള്‍ പോലുള്ള വഴികള്‍ പരീക്ഷിയ്ക്കാതെ തന്നെ.
ബോഡി ബില്‍ഡിംഗില്‍ ശരീരത്തിന്റെ തൂക്കം കൂട്ടേണ്ടതും അത്യാവശ്യമാണ്. ആരോഗ്യകരമായ രീതിയില്‍ ബോഡി ബില്‍ഡിംഗിനുള്ള വഴികള്‍ എന്തൊക്കെയെന്നു നോക്കൂ,

കൂടുതല്‍ കലോറി
സാധാരണ കഴിയ്ക്കുന്നതിനേക്കാള്‍ കൂടുതല്‍ കലോറി കഴിയ്ക്കേണ്ടത് അത്യാവശ്യം. ദിവസം 300-500 കലോറി വരെ കഴിയ്ക്കാം. ഡാര്‍ക് ചോക്ലേറ്റ്, നട്സ്, പീനട്ട് ബട്ടര്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

ഭക്ഷണം
ഭക്ഷണം ഒരു നേരത്തും ഉപേക്ഷിയ്ക്കരുത്. മാത്രമല്ല, അത്താഴം നേരത്തെ കഴിയ്ക്കുകയും വേണം. ചെറിയ തോതില്‍ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഇടയ്ക്കിടെ കഴിയ്ക്കാം. മുട്ട, സ്പ്രൗട്സ്, സാലഡുകള്‍ തുടങ്ങിയവ.

ഡയറ്റ്
പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവയടങ്ങിയതായിരിയ്ക്കണം ഡയറ്റ്. 50-60 ഗ്രാം പ്രോട്ടീന്‍, 50-90 ഗ്രാം കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. അനാരോഗ്യകരമായ കൊഴുപ്പു കുറയ്ക്കുക. ഇവ 5-10 ഗ്ര്ാമില് കുറവേ കഴിയ്ക്കാവൂ.

പ്രോട്ടീനുകള്‍
പ്രോട്ടീനുകള്‍ ബോഡി ബില്‍ഡിംഗില്‍ പ്രധാനമാണ്. ഇവ മസിലുകള്‍ വളരുന്നതിനു സഹായിക്കും. ചിക്കന്‍, മുട്ട, ബീഫ്, മീന്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

വെ പ്രോട്ടീന്‍
വര്‍ക്കൗട്ടിനു ശേഷം വെ പ്രോട്ടീന്‍ ഡ്രിങ്ക് കുടിയ്ക്കാം. ഇത് മസില് വളരുന്നതിനു സഹായിക്കും.

വെള്ളം
ധാരാളം വെള്ളം കുടിയ്ക്കേണ്ടത് അത്യാവശ്യം. ഇത് ബോഡി ബില്‍ഡിംഗില്‍ പ്രധാനം.

ഊര്‍ജം
ബോഡി ബില്‍ഡിംഗിനു വര്‍ക്കൗട്ട് പ്രധാനം. ഇതിനാവശ്യമുള്ള ഊര്‍ജം നേടണം. ഇതിനു കാര്‍ബോഹൈഡ്രേറ്റുകള്‍ കഴിയ്ക്കേണ്ടത് അത്യാവശ്യം. അതായത് 3-4 ഗ്രാം കാര്‍ബോഹൈഡ്രേറ്റുകള്‍ കഴിയ്ക്കാം.

ഫാസ്റ്റ്, സ്ലോ കാര്‍ബോഹൈഡ്രേറ്റുകള്‍
വര്ക്കൗട്ടിലുടനീളം ഊര്‍ജം നില നിര്‍ത്താന്‍ ഫാസ്റ്റ്, സ്ലോ കാര്‍ബോഹൈഡ്രേറ്റുകള്‍ കഴിയ്ക്കാം. വര്‍ക്കൗട്ടിന് 30 മിനിറ്റിനു മുന്‍പ് ഫ്രൂട്സ്, മുഴുവന്‍ ധാന്യങ്ങള്‍ എന്നിവ കഴിയ്ക്കാം. വര്‍ക്കൗട്ടിനു ശേഷം സ്പോട്സ് ഡ്രിങ്ക്, ബേക്ക്ഡ് ഉരുളക്കിഴങ്ങ്, വൈറ്റ് ബ്രെഡ് എന്നിവ കഴിയ്ക്കാം.

ഡയറ്റ് പ്ലാന്‍
വെയ്റ്റ് ട്രെയിനിംഗില്ലാത്ത ദിവസവും ഇതേ ഡയറ്റ് പ്ലാന്‍ തന്നെ പിന്തുടരുക.

ആറു തവണ ഭക്ഷണം
ആറു തവണ പ്രധാനമായി ഭക്ഷണം കഴിയ്ക്കാം. വെയ്റ്റ് ട്രെയിനിംഗുള്ള ദിവസം നിങ്ങളുടെ ശരീരത്തിന് 19-21 കലോറി വരെ വേണം. ഇല്ലാത്ത ദിവസങ്ങളില്‍ 13-15 വരെയും.



Click it and Unblock the Notifications
