Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
യോഗയ്ക്ക പാര്‍ശ്വഫലങ്ങളോ?
ആരോഗ്യകരമായ ഒരു ജീവിത ശൈലിയില്‍ യോഗയ്ക്കുള്ള പ്രാധാന്യം എടുത്തു പറയേണ്ടതാണ്. ശരീരത്തിന്റെ മാത്രമല്ല, മനസിന്റെ ആരോഗ്യത്തിനും യോഗ വളരെ നല്ലതു തന്നെയാണ.്
യോഗ പല അസുഖങ്ങള്‍ക്കുമുള്ള പ്രതിവിധി കൂടിയാണ്. സൗന്ദര്യം നില നിര്‍ത്താനും തടി കുറയ്ക്കാനുമുള്ള ഒരു പ്രധാന വഴി കൂടിയാണ് ഇത്. സ്ട്രെസ് കുറയ്ക്കാനുള്ള ഏറ്റവും നല്ലൊരു മാര്‍ഗവും.
ഏതിനും നല്ല വശങ്ങളും പാര്ശ്വഫലങ്ങളുമുണ്ടെന്ന പോലെ യോഗയും ചില സന്ദര്‍ഭങ്ങളിലെങ്കിലും ദോഷഫലങ്ങള്‍ ഉണ്ടാക്കാം. ചില പ്രത്യേക സാഹചര്യത്തില്‍ ചില പ്രത്യേക തരം യോഗാപൊസിഷനുകള്‍ ഏതെല്ലാം വിധത്തിലാണ് യോഗ പാര്ശ്വഫലങ്ങളുണ്ടാക്കുന്നതെന്നു കാണൂ,

ഗര്‍ഭകാലത്ത്
ഗര്‍ഭകാലത്ത് യോഗ പൂര്‍ണമായി ഒഴിവാക്കേണ്ടതില്ല. എന്നാല്‍ ചില യോഗാ പൊസിഷുകള് ഒഴിവാക്കുക തന്നെ വേണം. പ്രത്യേകിച്ച് സിസേറിയിനു ശേഷം കപിലഹസ്തി പോലുള്ളവ. ഇത് ശരീരത്തിന് ദോഷം ചെയ്യും.

ശരീരഭാഗത്തിന്
ദിവസവും ഒരേ തരം യോഗ ചെയ്യുന്നത് ആ ശരീരഭാഗത്തിന് മാത്രം ഫെഌക്സിബിലിറ്റി നല്‍കും. എന്നാല്‍ മറ്റു ഭാഗങ്ങള്‍ക്ക് ആയാസമുണ്ടാക്കുകയും ചെയ്യും. ശരീരത്തിന്റെ എല്ലാ ഭാഗങ്ങള്‍ക്കുമുള്ള യോഗാ മുറകള്‍ മാറി മാറി ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.

മത്സരബുദ്ധി
ചിലര്‍ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ നന്നായി യോഗ ചെയ്യണമെന്നു കരുതി മത്സരബുദ്ധിയോടെ ചെയ്യുന്നതവരുണ്ട്. ഇത് ശരീരത്തിന് ആയാസം മാത്രമല്ല, മനസിന് ശാന്തിയ്ക്കു പകരം ടെന്‍ഷന്‍ നല്‍കുകയും ചെയ്യും. യോഗയുടെ ഗുണം ലഭിയക്കണമെങ്കില്‍ മത്സരബുദ്ധി ഒഴിവാക്കി ശാന്തമായി ചെയ്യുക.

പവര്‍ യോഗ
പവര്‍ യോഗ ചെയ്യുമ്പോള്‍ ചിലപ്പോഴെങ്കിലും മനംപിരട്ടല്‍, ക്ഷീണം തുടങ്ങിയവ അനുഭവപ്പെടും. നിങ്ങളുടെ ശരീരത്തില്‍ നിന്നും ഇലക്ട്രോലൈറ്റുകള്‍ നഷ്ടപ്പെടുന്നതാണ് ഇതിന് കാരണം. ശരീരത്തെ യോഗ വിപരീതമായി ബാധിയ്ക്കുന്നവെന്നര്ത്ഥം.

അപകടം
ചിലപ്പോളെങ്കിലും യോഗ അപകടത്തിനും മുറിവുകള്‍ക്കും ഉളുക്കിനുമെല്ലാം കാരണമാകും. എല്ലാ യോഗാമുറകളും കൃത്യമായി പഠിച്ചു പ്രാക്ടീസ് ചെയ്യേണ്ടത് വളരെ പ്രധാനം. അല്ലെങ്കില്‍ ആരോഗ്യത്തിനു പകരം അനാരോഗ്യവും മുറിവുകളുമായിരിക്കും ഫലം.



Click it and Unblock the Notifications
