Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
തിളങ്ങും ചര്‍മത്തിന് യോഗ
ആരോഗ്യമുള്ള, തിളക്കമുള്ള ചര്‍മം സൗന്ദര്യത്തിന്റെ ഒരു പ്രധാന ഘടകമാണ്. ഇത് ചുരുക്കം പേര്‍ക്ക് മാത്രമുള്ള ഭാഗ്യവും.
നല്ല ഭക്ഷണവും ചര്‍മസംരക്ഷണവും മാത്രമാണ് തിളക്കമുള്ള ചര്‍മത്തിനുള്ള വഴിയെന്നു കരുതരുത്. ഇതല്ലാതെയും വഴിയുണ്ട്, ഇതാണ് യോഗ.
യോഗയിലൂടെ തിളക്കവും ഭംഗിയുമുള്ള ചര്‍മം സ്വന്തമാക്കാം. ഇതിന് സഹായിക്കുന്ന ചില പ്രത്യേക യോഗമുറകളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

പത്മാസനം
ചര്‍മത്തിന് തിളക്കം ലഭിയ്ക്കാനുള്ള ഏറ്റവും ലളിതമായ യോഗാരീതിയാണ് പത്മാസനം. സ്ട്രെസ് ഒഴിവാക്കാനും ഇത് ഏറെ നല്ലതാണ്.

സുഖാസനം
സുഖാസനം ചര്‍മത്തിലെ മസിലുകളെ അയവുള്ളതാക്കാന്‍ സഹായിക്കും. ഇത് ചര്‍മത്തിലെ ചുളിവുകള്‍ ഒഴിവാക്കും.

വരുണമുദ്ര
വരുണമുദ്ര ശരീരത്തിലെ ജലത്തിന്റെ അളവു നിയന്ത്രിയ്ക്കുന്ന ഒന്നാണ്. ചര്‍മത്തിന് തിളക്കം നല്കാന് ജലാംശം വളരെ പ്രധാനമാണ്.

പ്രാണായാമം
ചര്‍മസൗന്ദര്യത്തിന് ശരീരത്തിലെ ഓക്സിജന്റെ അളവ് വളരെ പ്രധാനമാണ്. പ്രാണായാമം ഇതിന് സഹായിക്കുന്ന ഒന്നാണ്.

സൂര്യനമസ്കാരം
ചര്മത്തിളക്കിന് സഹായിക്കുന്ന ഒന്നാണ് സൂര്യനമസ്കാരം. ഇത് ശരീരത്തിലെ വിഷാംശം അകറ്റുന്നു.

ശീര്‍ഷാസനം
ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നത് ചര്‍മസൗന്ദര്യത്തിന് ഏറെ പ്രധാനമാണ്. ഇതിന് ശീര്‍ഷാസനം സഹായിക്കും.

സര്‍വാംഗാസനം
മുഖത്തേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ് സര്‍വാംഗാസനം.

ഹലാസനം
ചര്‍മത്തിന്റെ ആരോഗ്യത്തിന് ദഹനവ്യവസ്ഥ ശരിയായ രീതിയില്‍ പ്രവര്‍ത്തിയ്ക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് ഹാലാസനം സഹായിക്കും.

ശവാസനം
യോഗയുടെ അവസാന മുറയാണ് ശവാസനം, ഇത് ശരീരത്തിലെ എല്ലാ മസിലുകളും അയയാന്‍ സഹായിക്കും.



Click it and Unblock the Notifications
