Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
ഡയറ്റെടുക്കുമ്പോള്‍ വിശപ്പു കുറയ്ക്കാം
തടി കുറയ്ക്കാനാണ് മിക്കവാറും പേര് ഡയറ്റെടുക്കാറ്. തടി കുറയ്ക്കണമെന്ന് അമിത ആഗ്രഹമുണ്ടെങ്കിലും ഡയറ്റെടുക്കുമ്പോള്‍ വിശക്കുന്നതായിരിയ്ക്കും പലര്‍ക്കും പ്രശ്നമുണ്ടാക്കുക. ഈ വിശപ്പും മുന്നില്‍ വന്നു ചേരുന്ന ഭക്ഷണങ്ങളും പലപ്പോഴും ഡയറ്റിനെ പരാജയപ്പെടുത്തുകയും ചെയ്യും.
ഡയറ്റെടുക്കുമ്പോള്‍ വിശപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന ചില വഴികളുണ്ട്. ഇവയെക്കുറിച്ചറിയൂ,

ബ്രേക്ഫാസ്റ്റ്
ഡയറ്റെടുക്കുമ്പോള്‍ ബ്രേക്ഫാസ്റ്റ് ഉപേക്ഷിയ്ക്കരുതെന്നത് വളരെ പ്രധാനം. ഇത് അമിതവിശപ്പിനും ക്ഷീണത്തിനുമെല്ലാം വഴിയൊരുക്കും.

ബ്രേക്ഫാസ്റ്റില്‍
ബ്രേക്ഫാസ്റ്റില്‍ തന്നെ കൊഴുപ്പു കുറഞ്ഞ, അതേ സമയം ആരോഗ്യകരമായ ഭക്ഷണങ്ങള്‍, നല്ല കൊഴുപ്പ് എന്നിവ ഉള്‍പ്പെടുത്താം.

വെള്ളം
ധാരാളം വെള്ളം കുടിയ്ക്കുക. വിശപ്പു നിയന്ത്രിയ്ക്കാനുള്ള ഒരു പ്രധാന വഴിയാണിത്.

ചവച്ചരച്ചു കഴിയ്ക്കുക
സാവധാനം ചവച്ചരച്ചു കഴിയ്ക്കുക. വിശപ്പു കുറയ്ക്കാനുള്ള ഒരു പ്രധാന വഴിയാണിത്. ദഹനം എളുപ്പമാകും. വയര്‍ പെട്ടെന്നു നിറയുകയും ചെയ്യും.

ഓറഞ്ച്, ഗ്രേപ് ഫ്രൂട്ട്
ഓറഞ്ച്, ഗ്രേപ് ഫ്രൂട്ട് എന്നിവയില്‍ ധാരാളം പ്രകൃതിദത്ത ഷുഗര്‍ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പു കുറയ്ക്കാന്‍ സഹായിക്കും.

കുറേശെയായി കഴിയ്ക്കുക
ഒറ്റയടിയ്ക്ക് കൂടുതല്‍ ഭക്ഷണം കഴിയ്ക്കാതെ കുറേശെയായി കഴിയ്ക്കുക.ഇത് വിശപ്പു കുറയാന്‍ സഹായിക്കും.

പച്ചക്കറികള്‍
വിശപ്പെങ്കില്‍ തടി കൂട്ടാതെ സഹായിക്കുന്ന ഒന്നാണ് പച്ചക്കറികള്‍ കഴിയ്ക്കുകയെന്നത്. ഇത് ആരോഗ്യത്തിനും നല്ലതാണ്.

ഓട്സ്, ഗോതമ്പു ബ്രെഡ്
ഓട്സ്, ഗോതമ്പു ബ്രെഡ് തുടങ്ങിയവ തടി കൂടാതെ തന്നെ ആരോഗ്യം കാക്കുന്ന ഭക്ഷണങ്ങളാണ്. ഇവ ഡയറ്റെടുക്കുമ്പോള്‍ ധൈര്യമായി കഴിയ്ക്കാം.

ഉറങ്ങുക
കൃത്യസമയത്ത് ഉറങ്ങുക. ഇത് വിശപ്പു കുറയ്ക്കാനുള്ള ഒരു ഉപാധിയാണ്. ഉറങ്ങുമ്പോള്‍ ദഹനം കൃത്യമായി നടക്കുകയും ചെയ്യും.

ച്യൂയിംഗ് ഗം, ബബിള്‍ ഗം
ച്യൂയിംഗ് ഗം, ബബിള്‍ ഗം പോലുള്ളവ വായിലിട്ടു ചവയ്ക്കുന്നത് വിശപ്പു കുറയാന്‍ സഹായിക്കും.

കൊഴുപ്പ്
നിങ്ങള്‍ക്ക് ദിവസം എത്രത്തോളം കൊഴുപ്പ് കത്തിച്ചു കളയണമെന്ന കാര്യത്തില്‍ ശ്രദ്ധിയ്ക്കുക. ഇക്കാര്യം ഓര്‍മയില്‍ വയ്ക്കുക. വിശപ്പു കുറയ്ക്കാന്‍ ഇത് ഗുണം ചെയ്യും.

ലക്ഷ്യവും ഡയറ്റിന്റെ കാര്യവും
നിങ്ങളുടെ ലക്ഷ്യവും ഡയറ്റിന്റെ കാര്യവും എപ്പോഴും ഒാര്‍മയില്‍ വയ്ക്കുക.

ഇരിയ്ക്കാതിരിയ്ക്കുക
ജോലി ചെയ്യുമ്പോഴും മറ്റും അടുപ്പിച്ചു കുറേ സമയം ഇരിയ്ക്കാതിരിയ്ക്കുക. ഇത് വിശപ്പു കൂട്ടും. ഇടയ്ക്ക് എഴുന്നേറ്റു നടക്കുന്നത് ആരോഗ്യത്തിനും ഗുണകരമാണ്.

ഡയറ്റ്
നിങ്ങളുടെ ഡയറ്റ് ശ്രദ്ധാപൂര്‍വം തെരഞ്ഞെടുക്കുക. വിശപ്പു കുറയ്ക്കുന്ന, കൊഴുപ്പു കൂട്ടാത്ത, ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്തു കഴിയ്ക്കണം.

ശ്രദ്ധ തിരിയ്ക്കുക
ഭക്ഷണത്തെ കുറിച്ചു ചിന്തിയ്ക്കാതെ മറ്റു പല കാര്യങ്ങളെക്കുറിച്ചും ആലോചിയ്ക്കുക. ശ്രദ്ധ തിരിച്ചു വയ്ക്കുക. ഇത് വിശപ്പിനെ മറി കടക്കാനുള്ള ഒരു വഴിയാണ്.

കൊതിപ്പിയ്ക്കുന്ന ഭക്ഷണങ്ങള്‍
നിങ്ങളെ കൊതിപ്പിയ്ക്കുന്ന ഭക്ഷണങ്ങള്‍ വീട്ടില്‍ കുന്നു കൂട്ടി വയ്ക്കാതിരിയ്ക്കുക. ഇത് വിശപ്പു കുറയ്ക്കാനും ഭക്ഷണനിയന്ത്രണത്തിനും ഉള്ള ഒരു വഴിയാണ്. ഇത്തരം ഭക്ഷണങ്ങള്‍ വിശക്കുന്നുവെന്ന തോന്നലും ഇവ കഴിയ്ക്കാനുള്ള പ്രേരണയുമുണ്ടാക്കും.



Click it and Unblock the Notifications
