Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
വേനല്‍ക്കാലത്തെ ഡയറ്റ് പാഠങ്ങള്‍
വേനല്‍ക്കാലം എല്ലാവര്ക്കും ദുസഹമാണ്. ചൂടും അസുഖങ്ങളും ചര്‍മത്തിനുണ്ടാകുന്ന പ്രശ്നങ്ങളും എന്നു വേണ്ട, ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ പോലും മടി തോന്നുന്ന കാലാവസ്ഥ.
ചൂടുകാലത്ത് ഭക്ഷണകാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ വയ്ക്കുക. ഇത് അസുഖങ്ങള്‍ ഒഴിവാക്കുവാന്‍, പ്രത്യേകിച്ച് വയറിനുണ്ടാകുന്ന അസ്വസ്ഥതകള്‍ ഒഴിവാക്കാനും ചൂടു കാരണമുണ്ടാകുന്ന അസ്വസ്ഥതകള്‍ ഒരു പരിധി വരെ ഒഴിവാക്കാനും സഹായിക്കും.
ചൂടുകാലത്ത് ഡയറ്റില്‍ ശ്രദ്ധിയ്ക്കേണ്ട പ്രധാന കാര്യങ്ങളെക്കുറിച്ചറിയൂ,

വെള്ളം
ധാരാളം വെള്ളം കുടിയ്ക്കുക. ഇത് വേനല്‍ക്കാലത്ത് വളരെ അത്യാവശ്യമാണ്.

ഫലവര്‍ഗങ്ങള്‍
ധാരാളം ഫലവര്‍ഗങ്ങള്‍ കഴിയ്ക്കുക. പ്രത്യേകിച്ച് ജലാംശം കൂടുതലടങ്ങിയ ഫലവര്‍ഗങ്ങള്‍.

ഭക്ഷണം ഉപേക്ഷിയ്ക്കരുത്
വേനല്‍ക്കാലത്ത് വിശപ്പു കുറയുന്നത് സ്വാഭാവികം. എന്നു കരുതി ഭക്ഷണം ഉപേക്ഷിയ്ക്കരുത്. അല്പം വീതം സമയാസയത്തിനു കഴിയ്ക്കുക.

പഴകിയ ഭക്ഷണം
പഴകിയ ഭക്ഷണം കഴിയ്ക്കരുത്. ഇത് വേനലില്‍ കൂടുതല്‍ ദോഷം വരുത്തും.

സാലഡുകള്‍
ധാരാളം സാലഡുകള്‍ കഴിയ്ക്കുക. ഇത് വേനല്‍ക്കാലത്ത് ശരീരത്തിന് ഉന്മേഷം നല്‍കും. ആരോഗ്യവും പ്രതിരോധശേഷിയും നല്‍കും.

സംഭാരം, തൈര്
സംഭാരം, തൈര് തുടങ്ങിയവയെല്ലാം വേനല്‍ക്കാലത്ത് ശരീരത്തിന് ഉന്മേഷം തരുന്ന ഭക്ഷണങ്ങളാണ്.

കുക്കുമ്പര്‍
ശരീരത്തിന് തണുപ്പു നല്കുന്ന കുക്കുമ്പര്‍ പോലുള്ള ഭക്ഷണങ്ങള്‍ ശീലമാക്കുക.

സോഡ
സോഡയും കോളയുമൊന്നും ആരോഗ്യത്തിന് നല്ലതല്ല. വേനല്‍ക്കാലത്ത് ഇവ നിര്‍ബന്ധമായും ഒഴിവാക്കണം.

ഡ്രൈ ഫ്രൂട്സ്
ഡ്രൈ ഫ്രൂട്സ് ആരോഗ്യത്തിന് നല്ലതാണെങ്കിലും ഇവ വേനല്‍ക്കാലത്ത് കഴിയ്ക്കുന്നത് ശരീരത്തിന്റെ താപനില വര്‍ദ്ധിപ്പിയ്ക്കും.

പഞ്ചസാര
വേനല്‍ക്കാലത്ത് പഞ്ചസാര പോലുള്ള കൃത്രിമമധുരങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്. സ്വാഭാവിക മധുരങ്ങളെ ആശ്രയിക്കുക.

വറുത്ത ഭക്ഷണങ്ങള്‍
വറുത്ത ഭക്ഷണങ്ങള്‍ വേനല്‍ക്കാലത്ത് ഒഴിവാക്കുക. ഇത് ശരീരത്തിന്റെ താപനില കൂടുതല്‍ വര്‍ദ്ധിപ്പിയ്ക്കും.



Click it and Unblock the Notifications
