Latest Updates
-
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത
കുറഞ്ഞ തടി കൂടാതിരിയ്ക്കാന്‍ വഴികള്‍
ഡയറ്റും വ്യായാമവുമെല്ലാം ചെയ്ത് തടി കുറച്ചാല്‍ മാത്രം പോരാ, ഈ തടി തിരിച്ചു വരാതിരിയ്ക്കാനും അല്പം ബുദ്ധിമുട്ടുണ്ട്.
പലരും തടി കുറഞ്ഞതില്‍ സന്തോഷിച്ച് അതുവരെ കൈക്കൊണ്ടിരുന്ന ചിട്ടകളെല്ലാം തന്നെ ഉപേക്ഷിച്ചുവെന്നു വരാം. ഇത് ചിലപ്പോള്‍ പോയ തടി ഇരട്ടിയായി തിരിച്ചു വരുന്നതിലേയ്ക്കാണ് വഴി വയ്ക്കുക.
കുറഞ്ഞ തടി വീണ്ടും വരാതിരിയ്ക്കാനുള്ള ചില വഴികളെക്കുറിച്ച് അറിഞ്ഞിരിയ്ക്കൂ,

ആക്ടീവ്
എപ്പോഴും ആക്ടീവായിരിയ്ക്കുക. ഇതാണ് ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടാതിരിയ്ക്കാനുള്ള ഒരു പ്രധാന മാര്‍ഗം.

ശരിയായ രീതി
ശരിയായ രീതിയിലാണ് തടി കുറയ്ക്കേണ്ടത്. ഇല്ലാതെ ഭക്ഷണം പൂര്‍ണമായി ഉപേക്ഷിച്ചോ അമിത വ്യായാമം ചെയ്തോ മരുന്നുകള്‍ പോലുള്ള മറ്റു കുറുക്കു വഴികളിലൂടെയോ അല്ല. ഇങ്ങനെ കുറയ്ക്കുന്ന തടി പഴയപോലെത്തന്നെ തിരിച്ചു വരും.

തൂക്കം
തൂക്കത്തിന്റെ കാര്യത്തില്‍ കൃത്യമായ കണക്കു വയ്ക്കണം. തൂക്കം കൂടുന്നുണ്ടോയെന്നറിയാന് ഇത് സഹായിക്കും.

കോണിപ്പടികള്‍
നടക്കാനും കോണിപ്പടികള്‍ കയറാനും ലഭിയ്ക്കുന്ന അവസരങ്ങള്‍ വേണ്ടെന്നു വയ്ക്കരുത്. ഇത് നല്ലൊരു വ്യായാമമാണ്.

പുറമെ പോയി കഴിയ്ക്കുമ്പോള്‍
പുറമെ പോയി ഭക്ഷണം കഴിയ്ക്കുമ്പോള്‍ നിയന്ത്രണങ്ങളില്ലാതെ വാരി വലിച്ചു കഴിയ്ക്കുന്നവരുണ്ട്. ഈ ശീലം വേണ്ട.

വ്യയാമം ശീലമാക്കുക
ജിമ്മില്‍ പോയി വ്യയാമം ചെയ്ത് തടി കുറയ്ക്കുന്നവര് തടി കുറഞ്ഞാല്‍ ഈ ശീലം ഉപേക്ഷിയ്ക്കുന്നത് സാധാരണമാണ്. തടി കുറഞ്ഞാലും ജിം ശീലമാക്കുക.

വെള്ളം
ധാരാളം വെള്ളം കുടിയ്ക്കുക. ഇത തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്. ശരീരത്തിലെ കൊഴുപ്പകറ്റാനുള്ള എളുപ്പമാര്‍ഗം.

കൃത്യമായി പ്ലാന്‍
കഴിയ്ക്കേണ്ട ഭക്ഷണത്തെക്കുറിച്ച് കൃത്യമായി പ്ലാന്‍ ചെയ്യുക. കൊഴുപ്പനുസരിച്ച് ഓരോ നേരവും ഏതൊക്കെ ഭക്ഷണങ്ങള്‍ കഴിയ്ക്കണമെന്ന കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം.

അല്പനേരം വ്യായാമം
ജിമ്മില്‍ പോകാന്‍ സാധിച്ചില്ലെങ്കിലും ദിവസവും അല്പനേരം വ്യായാമം എന്ന പതിവു തെറ്റിയ്ക്കരുത്.

ഗ്രീന്‍ ടീ
ഗ്രീന്‍ ടീ. ചൂടുവെള്ളത്തില്‍ ചെറുനാരങ്ങാനീര് കലക്കിയത് പോലുള്ള ശീലങ്ങള്‍ പതിവാക്കുക. ഇവയെല്ലാം തടി കുറയ്ക്കാന്‍ സഹായിക്കും.



Click it and Unblock the Notifications
