Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
തടി കുറയ്ക്കാന്‍ വീട്ടില്‍ തന്നെ വ്യായാമങ്ങള്‍
തടി കുറയ്ക്കുന്നതില്‍ വ്യായാമങ്ങള്‍ക്ക് മുഖ്യ പങ്കുണ്ട്. തടി കുറയ്ക്കാന്‍ മാത്രമല്ല, ശരീരം ഫിറ്റാക്കി വയ്ക്കുന്നതിനും ആരോഗ്യത്തിനുമെല്ലാം ഇത് വളരെ പ്രധാനവുമാണ.
വ്യായാമങ്ങള്‍ തന്നെ പല തരമുണ്ട്. ശരീരത്തിന്റെ ഓരോ ഭാഗങ്ങള്ക്കനുസരിച്ചും ഇത്തരം വ്യായാമങ്ങള്‍ വ്യത്യാസപ്പെട്ടിരിയ്ക്കുന്നു. കാലിനു ചേര്‍ന്ന വ്യായാമമായിരിക്കില്ല, വയറിനു ചേരുന്നത്. അരക്കെട്ടിന്റെ തടി കുറയ്ക്കാനുള്ള വ്യായാമങ്ങള്‍ മറ്റു പലതുമായിരിക്കും.
വ്യായാമം ചെയ്യാന്‍ എപ്പോഴും ജിമ്മില്‍ തന്നെ പോകണമെന്നില്ല. വീട്ടില്‍ തന്നെ ചെയ്യാവുന്ന പല വ്യായാമങ്ങളുമുണ്ട്. കഠിനമായ ഡയറ്റില്ലാതെ തന്നെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഇത്തരം വ്യായാമങ്ങളെക്കുറിച്ചറിയൂ,

കാര്‍ഡിയോ വ്യായാമങ്ങള്‍
വീട്ടില്‍ തന്നെ കാര്‍ഡിയോ വ്യായാമങ്ങള്‍ ചെയ്യാം. കാലുകളുടെ തടി കുറയ്ക്കാന്‍ മാത്രമല്ല, ഹൃദയാരോഗ്യത്തിനും ഇത് വളരെ നല്ലതാണ്. ഉപകരണങ്ങളുടെ സഹായത്തോടെയും അല്ലാതെയും ചെയ്യാവുന്ന കാര്‍ഡിയോ വ്യയാമങ്ങള്‍ ധാരാളമുണ്ട്.

ഓടുന്നത്
ഓടുന്നത് നമുക്കു ചെയ്യാവുന്ന നല്ല വ്യായാമങ്ങളിലൊന്നാണ്. ഇത് തടി കുറയ്ക്കാന്‍ സഹായിക്കും. പ്രത്യേകിച്ച് ചെലവില്ലാത്ത വ്യായാമമെന്നു പറയാം.

സ്കിപ്പിംഗ്
കുട്ടികളുടെ കളിയായ സ്കിപ്പിംഗ് തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു വ്യായാമമാണെന്നു പറയാം. ഒരു സ്കിപ്പിംഗ് റോപ് മാത്രമാണ് ഇതിന് ആവശ്യമായിട്ടുള്ളത്.

ക്രഞ്ചസ്
വയര്‍ കുറയ്ക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന വ്യായാമത്തില്‍ ഒന്നാണ് ക്രഞ്ചസ്. വയറ്റിലെ മസിലുകള്‍ക്ക് ബലം കൊടുത്തുകൊണ്ടുള്ള ഈ വ്യായാമം ആരോഗ്യത്തിന് ഏറ്റവും ഉത്തമവുമാണ്.

സൈഡ് ക്രഞ്ച്
സൈഡ് ക്രഞ്ച് വീട്ടില്‍ തന്നെ ചെയ്യാവുന്ന മറ്റൊരു വ്യായാമമുറയാണ്. വയറിലേയും അരക്കെട്ടിലേയും തടി കുറയാന്‍ സഹായിക്കുന്ന ഈ വ്യായാമം നമുക്കു തന്നെ പ്രാക്ടീസ് ചെയ്യാവുന്നതേയുള്ളൂ.

സൈക്കിള്‍
സൈക്കിള്‍ ചവിട്ടുന്നത് നല്ലൊരു വ്യായാമമാണ്. ഇത് കാലുകളിലെ മസിലുകള്‍ക്ക് ഉറപ്പു നല്‍കും. ആരോഗ്യത്തിന് ഏറ്റവും ഉത്തമവുമാണ്.



Click it and Unblock the Notifications
