Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ട്രെഡ് മില്‍ വ്യായാമത്തിന്റെ ഗുണങ്ങള്‍
വിവിധ രീതികളിലുള്ള വ്യായാമമുറകളുണ്ട്. പ്രത്യേകിച്ച് ജിമ്മില്‍ പോകുന്നവര്‍ ചെയ്യുന്നത്.
ജിമ്മില്‍ ചെയ്യുന്ന വിവിധ വ്യായാമങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് ട്രെഡ് മില്‍ വ്യായാമങ്ങള്‍. നടക്കുക, ഓടുക, ജോഗ് ചെയ്യുക തുടങ്ങിയ വ്യായാമങ്ങള്‍ ചെയ്യുവാന്‍ ട്രെഡ് മില്‍ വളരെയേറെ സഹായകമാണ്.
ജിമ്മില്‍ മാത്രമല്ല, വീട്ടിലും ട്രെഡ് മില്‍ വാങ്ങി വ്യായാമം ചെയ്യാമെന്നുള്ളതാണ് ഗുണം.
ട്രെഡ് മില്‍ വ്യായാമത്തിന്റെ ചില ഗുണങ്ങളെക്കുറിച്ചറിഞ്ഞിരിയ്ക്കൂ,

അപചയപ്രക്രിയകള്‍
ശരീരത്തിന്റെ അപചയപ്രക്രിയകള്‍ ശക്തിപ്പെടുത്താന്‍ ട്രെഡ് മില്‍ വ്യായാമങ്ങള്‍ ഗുണകരമാണ്. അപചയപ്രക്രിയ ശക്തിപ്പെടുന്നത് തടി കുറയാനും ശരീരത്തില്‍ ഊര്ജോല്പാദനത്തിനും സഹായിക്കും.

എല്ലുകളുടെ ആരോഗ്യത്തിന്
എല്ലുകളുടെ ആരോഗ്യത്തിന് ട്രെഡ്മില് വ്യായാമങ്ങള്‍ വളരെ നല്ലതാണ്. ഇത് ബോണ്‍ ഡെന്‍സിറ്റി വര്‍ദ്ധിപ്പിയ്ക്കും. സ്ത്രീകള്‍ക്ക് എല്ലുതേയ്മാനം പോലുള്ള പ്രശ്നങ്ങള്‍ വരാതിരിയ്ക്കാന്‍ ഇത് ഏറെ സഹായകമാണ്.

മസിലുകളുടെ ആകൃതി
ശരീരത്തിലെ മസിലുകളുടെ ആകൃതി ക്രമപ്പെടുത്തുന്നതിലും ട്രെഡ് മില്‍ വ്യായാമത്തിന് പ്രധാന സ്ഥാനമുണ്ട്. തുട, അരക്കെട്ട്, കാല്, നിതംബം തുടങ്ങിയവയുടെ രൂപഭംഗിയ്ക്ക് ഇത് വളരെ പ്രധാനമാണ്.

സ്ട്രെസ്
ഇത് സ്ട്രെസ് കുറയ്ക്കാനും നല്ലതു തന്നെ. ട്രെഡ് മില്ലില്‍ വ്യയാമം ചെയ്യുമ്പോള്‍ എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. ഇത് സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കും.

ഹൃദയാരോഗ്യത്തിനും
ഹൃദയാരോഗ്യത്തിനും ട്രെഡ് മില്‍ വ്യായാമങ്ങള്‍ വളരെ ഗുണകരമാണ്. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ആരോഗ്യമുണ്ടാകാന്‍ സഹായിക്കും.

സൗന്ദര്യം
ചര്‍മത്തിനും ട്രെഡ് മില്‍ വ്യായാമങ്ങള്‍ നല്ലതു തന്നെ. ഇതു ചെയ്യുന്നതു വഴി ചര്‍മസുഷിരങ്ങള്‍ തുറക്കും. ചര്‍മത്തിലെ വിഷാംശം നീക്കം ചെയ്യപ്പെടും. ഇത് സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കും.



Click it and Unblock the Notifications
