Latest Updates
-
അനന്ത ചതുർത്ഥിയിൽ വീടിന് ഒരു 'വാസ്തു റിസെറ്റ്'; ഐശ്വര്യത്തിനായി ഈ മാറ്റങ്ങൾ ഇന്ന് തന്നെ ചെയ്യാം! -
മഹാലയ അമാവാസി ഇന്നാണോ? തെറ്റിദ്ധരിക്കരുത്, യഥാർത്ഥ തീയതിയും തർപ്പണ സമയവും ഇതാ! -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 24: കേരളത്തിലെ പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഠം സമയങ്ങൾ ഇങ്ങനെ; അറിയേണ്ടതെല്ലാം -
പ്രസവാനന്തര തടി കുറയ്ക്കാൻ തിടുക്കം വേണ്ട! കത്രീന കൈഫിന് പിന്തുണയുമായി താരങ്ങൾ, ശാസ്ത്രീയ വഴികൾ ഇതാ -
2026 സെപ്റ്റംബർ 24: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; പ്രധാന നഗരങ്ങളിലെ ചോഘടിയ സമയങ്ങൾ ഇതാ! -
ചൊവ്വ പൂയം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർ ശ്രദ്ധിക്കുക, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ! -
പഞ്ചക് കാലം തുടങ്ങി: സെപ്റ്റംബർ 28 വരെ ഈ കാര്യങ്ങൾ ഒഴിവാക്കണം, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം -
ഇന്ന് രവി യോഗം: സാമ്പത്തിക ഇടപാടുകൾക്ക് ഉത്തമ സമയം, 12 രാശിക്കാർക്കും അറിയാൻ ഈ കാര്യങ്ങൾ -
സെപ്റ്റംബർ 24: മിഥുനം, കർക്കിടകം, ഇടവം രാശിക്കാർക്ക് ഇന്ന് ധനനേട്ടം; ഭാഗ്യനിറങ്ങളും സമയവും അറിയാം
തടി കുറയ്ക്കാന്‍ ഗ്രീന്‍ ടീ ഡയറ്റ്
ചായ, കാപ്പി ശീലങ്ങള്‍ ആരോഗ്യകരമല്ലെന്നു പൊതുവെ പറയും. ഇതിനു പകരമുള്ള ആരോഗ്യകരമായ ഒരു ശീലമാണ് ഗ്രീന്‍ ടീ എന്നു പറയാം. ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ഗ്രീന്‍ ടീ ക്യാന്‍സറടക്കമുള്ള പല രോഗങ്ങളേയും തടയാന്‍ സഹായിക്കുകയും ചെയ്യും.
അസുഖങ്ങള്‍ തടയുന്നതു മാത്രമല്ല, തടി കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് ഗ്രീന്‍ ടീ. തടി കുറയ്ക്കാന്‍ ഗ്രീന്‍ ടീ ഡയറ്റ് എന്നൊരു ഡയറ്റു കൂടിയുണ്ട്.
ഗ്രീന്‍ ടീ ഡയറ്റിനെക്കുറിച്ചും ഇതെങ്ങനെ പാലിക്കണമെന്നും അറിയൂ,

ഗ്രീന്‍ ടീ ഡയറ്റ്
കാപ്പി ശീലമുള്ളവര്‍ ഇതുമാറ്റ് പകരം ഗ്രീന്‍ ടീ പതിവാക്കുക. ശരീരത്തിന് ഉന്മേഷം നല്‍കാനും ഹൃദയത്തിനും തടി കുറയ്ക്കാനുമെല്ലാം ഇ്ത് ഉപകാരപ്രദമാണ്.

ഗ്രീന്‍ ടീ ഡയറ്റ്
ഗ്രീന്‍ ടീ ദിവസം മുഴുവന്‍ ഇടയ്ക്കിടെ കുടിയ്ക്കുക. അളവു കുറച്ചു മതി. ഇത് ഗ്രീന്‍ ടീ ഡയറ്റ് പാലിയ്ക്കാനുള്ള പ്രധാന പാഠമാണ്.

ഗ്രീന്‍ ടീ ഡയറ്റ്
വിശപ്പു കുറയ്ക്കാനുള്ള പ്രധാന വഴിയാണ് ഗ്രീന്‍ ടീ. ഭക്ഷണത്തിനു മുന്‍പ് ഇത് കുടിയ്ക്കുന്നത് ഭക്ഷണത്തിന്റെ അളവു കുറയ്ക്കാന്‍ സഹായിക്കും.

ഗ്രീന്‍ ടീ ഡയറ്റ്
വൈകീട്ട് മൂന്നു നാലു മണിയോടെ ഗ്രീന്‍ ടീ കുടിയ്ക്കുക. ഇത് ശരീരത്തില്‍ കെട്ടി നില്ക്കുന്ന വെള്ളം നീക്കം ചെയ്ത് വാട്ടര്‍ റീടെന്ഷന് വെയ്റ്റ് നീക്കാന്‍ സഹായിക്കും. ഗ്രീന്‍ ടീ കുടിയ്ക്കുമ്പോള്‍ മൂത്രം കൂടുതല്‍ അളവില്‍ പോകുന്നതാണ് കാരണം.

ഗ്രീന്‍ ടീ ഡയറ്റ്
ഗ്രീന്‍ ടീ ശരീരത്തിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ പതുക്കെ മാത്രമേ പുറന്തള്ളൂ. ഇത് ശരീരത്തിലെ ബ്ലഡ് ഷുഗര്‍ തോത് വര്‍ദ്ധിയ്ക്കാതിരിയ്ക്കാന്‍ സഹായിക്കും. ശരീരത്തിലെ കൊഴുപ്പ് എളുപ്പം കത്തിപ്പോകാന്‍ സഹായിക്കും ഒരു കപ്പു വെള്ളത്തില്‍ രണ്ടു ഗ്രീന്‍ ടീ ബാഗ് കലക്കി കുടിയ്ക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും.

ഗ്രീന്‍ ടീ ഡയറ്റ്
ഗ്രീന്‍ ടീ കുടിയ്ക്കുമ്പോള്‍ ഷുഗര്‍ ഫാറ്റ് കോശങ്ങളിലേയ്ക്കു കടക്കുന്നത് തടയപ്പെടുന്നു. ഇത് തടി കുറയ്ക്കുകയും ചെയ്യും.

ഗ്രീന്‍ ടീ ഡയറ്റ്
ഇടനേരത്തെ വിശപ്പിന് പലരും സ്നാക്സിനെയാണ് ആശ്രയിക്കുക. പ്രത്യേകിച്ച് വറുത്ത സാധനങ്ങള്‍. ഇത് തടി കൂട്ടുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഇത്തരം വിശപ്പിന് ആശ്രയിക്കാവുന്ന ഒന്നാണ് ഗ്രീന്‍ ടീ. ഇത് വിശപ്പു കുറയ്ക്കും. തടി കുറയ്ക്കുകയും ചെയ്യും.

ഗ്രീന്‍ ടീ ഡയറ്റ്
ഗ്രീന്‍ ടീ ഡയറ്റ് കൃത്യമായി പാലിയ്ക്കണം. ഇത് ശരീരത്തിലെ കൊഴുപ്പു പെട്ടെന്നു തന്നെ കത്തിച്ചു കളയാന്‍ സഹായിക്കും.



Click it and Unblock the Notifications
