Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
നിതംബവലിപ്പം കുറയ്ക്കണമെങ്കില്‍....
പിന്‍ഭാഗത്തിന്റെ വലുപ്പം നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ടോ? ഇതുമൂലം നിങ്ങള്‍ക്ക് ഇഷ്ട വസ്ത്രങ്ങള്‍ ധരിക്കാന്‍ കഴിയുന്നില്ലേ? പിന്‍ഭാഗത്തിന്റെ വലുപ്പം പ്രിയപ്പെട്ട ആഹാരങ്ങള്‍ കഴിക്കുന്നതില്‍ നിന്ന് നിങ്ങളെ വിലക്കുന്നോ?
ദിവസവും കുറച്ച് നേരം വ്യായാമം ചെയ്ത് പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയും. പിന്‍ഭാഗം കുറയ്ക്കുന്നതിനുള്ള ചില വ്യായാമങ്ങള്‍ പരിചയപ്പെടാം. പിന്നെ ഒരു പ്രധാനകാര്യം, ഇത് പതിവായി ചെയ്തേ മതിയാകൂ. പിന്‍ഭാഗം കുറയ്ക്കുന്നതിനുള്ള വ്യായാമങ്ങള്‍ ഈ ഭാഗത്തെ പേശികളെ ശക്തിപ്പെടുത്തുകയും രൂപസൗന്ദര്യം നല്‍കുകയും ചെയ്യും.
ഈ വ്യായമങ്ങള്‍ പിന്‍ഭാഗത്ത് അടിഞ്ഞുകൂടിയിരിക്കുന്ന അമിത കൊഴുപ്പ് ഇല്ലാതാക്കുകയും ചെയ്യും. ഈ വ്യായാമമുറകള്‍ പരീക്ഷിക്കുക.

സ്റ്റെപ് അപ്സ്
പിന്‍ഭാഗം കുറയ്ക്കുന്നതിന് ഏറ്റവും അനുയോജ്യമായ വ്യായാമമുറയാണ് സ്റ്റെപ് അപ്സ്. അല്‍പ്പം ഉയര്‍ന്ന് സ്ഥലത്ത് വേണം ഇത് ചെയ്യേണ്ടത്. വീട്ടിലെ ഗോവണിയുടെ രണ്ടമത്തെ പടി ഇതിനായി തിരഞ്ഞെടുക്കാം. ഒരുകാല് മുകളിലത്തെ പടിയില്‍ വയ്ക്കുക. അതിനുശേഷം ആ പടിയിലേക്ക് കയറുക. ഇതാണ് സ്റ്റെപ് അപ്സ്. പതിവായി ചെയ്താല്‍ അത്ഭുതപ്പെടുത്തുന്ന ഫലം ലഭിക്കും.
സ്ക്വാറ്റ്സ്
പതിവായി സ്ക്വാറ്റ്സ് ചെയ്താലും പിന്‍ഭാഗം കുറയും. ഇത് അനായാസം ചെയ്യാനാകുമെന്നതിനാല്‍ പലരുടെയും പ്രിയപ്പെട്ട വ്യായാമമുറയാണ് സ്ക്വാറ്റ്സ്. പിന്‍ഭാഗത്തിന് രൂപഭംഗി നല്‍കാനും അവിടുത്തെ അമിത കൊഴുപ്പ് ഒഴിവാക്കാനും ഇത് സഹായിക്കും. കൂടുതല്‍ തവണ ചെയ്താല്‍ മികച്ച ഫലം ലഭിക്കും.
ഓട്ടം
കഠിനമായ വ്യായാമങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവര്‍ ഓടുക. പിന്‍ഭാഗം മനോഹരമാക്കുന്നതിന് ഓട്ടം സഹായിക്കും. ഓടുമ്പോള്‍ നിങ്ങളുടെ പിന്‍ഭാഗത്തെയും തുടകളിലെയും അമിത കൊഴുപ്പ് ഇല്ലാതാകും. ട്രെഡ്മില്ലിലും ഓടാവുന്നതാണ്. ദിവസവും അരമണിക്കൂറെങ്കിലും ഓടണം.
ലഞ്ചസ്
വളരെ പെട്ടെന്ന് പിന്‍ഭാഗം കുറയ്ക്കണമെങ്കില്‍ ലഞ്ചസ് പരിശീലിക്കുക. ഇത് ചെയ്യുന്നത് നിങ്ങള്‍ക്ക് മികച്ച അനുഭവമായിരിക്കും. പിന്‍ഭാഗം കുറയ്ക്കുന്നതിനുള്ള വ്യായാമമുറകള്‍ ചില പേശികളില്‍ മാത്രമേ പ്രതിഫലിക്കൂ. എന്നാല്‍ ഒന്നിലധികം പേശികളില്‍ വ്യായാമത്തിന്റെ ഫലം ഒരേസമയം ഉണ്ടാകണമെങ്കില്‍ ലഞ്ചസ് ചെയ്യുക. ഇതും പതിവായി ചെയ്യേണ്ട വ്യായാമമാണ്.
ബട്ട് സ്ക്യൂസസ്
മനോഹരമായ പിന്‍ഭാഗം ലഭിക്കുന്നതിനായി ബട്ട് സ്ക്യൂസസ് എന്ന വ്യായാമം സഹായിക്കും. ഒരു ബോളിന് പുറത്തിരുന്ന് നിങ്ങള്‍ക്ക് ഈ വ്യായാമം ചെയ്യാം. ബട്ട് സ്ക്യൂസ് ചെയ്യുമ്പോള്‍ ശരീരത്തിന്റെ കീഴ്ഭാഗമാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ പിന്‍ഭാഗത്തുള്ള അമിത കൊഴുപ്പ് ഇല്ലാതാകും. പതിവായി ചെയ്താല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഫലം ലഭിക്കും. ഹൈക്കിംഗ്, സൈഡ് സ്റ്റെപ് സ്ക്വാറ്റ്സ്, ഒറ്റക്കാലില്‍ ചെയ്യുന്ന ഡെഡ്ലിഫ്റ്റുകള്‍, റിവേഴ്സ് ലഞ്ചസ് മുതലായ വ്യായാമമുറകളും പിന്‍ഭാഗം കുറയ്ക്കുന്നതിന് അനുയോജ്യമാണ്. ഇവയില്‍ നിന്ന് നിങ്ങള്‍ക്ക് അനുയോജ്യമായത് തിരഞ്ഞെടുക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
