Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
തടി കുറയ്ക്കുമ്പോള്‍ ചെയ്യും തെറ്റുകള്‍
തടി കുറയ്ക്കുകയെന്നത് സ്ത്രീ പുരുഷഭേദമന്യേ പലര്‍ക്കുമുള്ളൊരു ലക്ഷ്യമാണ്. ഇതിനായി ഡയറ്റും വ്യായാമവുമടക്കമുള്ള പരീക്ഷണങ്ങളായിരിയ്ക്കും പലരും നടത്തുക.
കൃത്യമായി ഡയറ്റും വ്യായാമവും ചെയ്ത് ജീവിതശൈലികളില്‍ ചില്ലറ മാറ്റങ്ങളും വരുത്തിയാല്‍ തടി കുറയുമെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ തടി കുറയ്ക്കാന്‍ ചെയ്യുന്ന ചില കാര്യങ്ങളില്‍ വരുത്തുന്ന തെറ്റുകള്‍ ചിലപ്പോള്‍ നമ്മുടെ പ്രയത്നം തന്നെ വൃഥാവിലാക്കിയേക്കും.
തടി കുറയ്ക്കുവാന്‍ ശ്രമിയ്ക്കുമ്പോള്‍ വരുത്തുന്ന ചില തെറ്റുകളെക്കുറിച്ചറിയൂ,

പ്രോട്ടീന്‍
ഭക്ഷണത്തില്‍ ധാരാളം പ്രോട്ടീന്‍ ഉള്‍പ്പെടുത്താന്‍ ഇത്തരക്കാര്‍ ശ്രമിയ്ക്കും. എന്നാല്‍ ശരീരത്തിന് ആവശ്യമുള്ള പ്രോട്ടീനേക്കാള്‍ അധികമായാല്‍ ഇത് കൊഴുപ്പിന്റെ രൂപത്തില്‍ ശരീരം സംഭരിച്ചു വയ്ക്കും.

പ്രാതല്‍
തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്ന പലരും പ്രാതല്‍ വളരെ കുറയ്ക്കും. എന്നാല്‍ ഇത് അപചയപ്രക്രിയ പതുക്കെയാക്കും. ഇത് തടി കുറയ്ക്കുന്നതിന് തടസമായി നില്‍ക്കുകയും ചെയ്യും.

പച്ചക്കറികള്‍
പലരും പച്ചക്കറികള്‍ കഴിയ്ക്കാന്‍ മടിയുള്ളവരുണ്ട്. എന്നാല്‍ തടി കുറയ്ക്കാന്‍ പച്ചക്കറികളിലെ നാരുകള്‍ സഹായിക്കുമെന്ന കാര്യം പലര്‍ക്കും അജ്ഞാതമാണ്.

പ്ലാനും പദ്ധതിയുമില്ലാതെ
കൃത്യമായി പ്ലാനും പദ്ധതിയുമില്ലാതെയായിരിയ്ക്കും പലരും തടി കുറയ്ക്കാന്‍ ഇറങ്ങിപ്പുറപ്പെടുക. ഇത് പലപ്പോഴും ഗുണം ചെയ്യാതെ പോകും.

ഉറക്കശീലം
കൃത്യമായ ഉറക്കശീലം തടി കുറയ്ക്കാന്‍ വളരെ പ്രധാനം. അധികം വൈകാതെ എന്നും ഒരേ സമയത്തു തന്നെ ഉറങ്ങാന്‍ ശ്രമിയ്ക്കുക. അമിതമായി ഉറങ്ങുന്നതും ഉറക്കം കുറയ്ക്കുന്നതുമെല്ലാം തടി കൂട്ടുന്ന ഘടകങ്ങളാണ്.

മദ്യപാനം
തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ പലരും ചിലപ്പോള്‍ അമിതമായി മദ്യപിയ്ക്കുന്നവരായിരിയ്ക്കും. ഇതും ദോഷം ചെയ്യും.

ചുരുങ്ങിയ കാലയളവില്‍
ചുരുങ്ങിയ കാലയളവില്‍ എത്രയും പെട്ടെന്നു തടി കുറയ്ക്കുകയെന്നതായിരിയ്ക്കും പലരുടേയും ഉദ്ദേശ്യം. എന്നാല്‍ ഇതിന് ഇതിന്റേതായ സമയം വേണം.

ഒരേ വ്യായാമങ്ങള്‍
എല്ലാ ദിവസവും ഒരേ വ്യായാമങ്ങള്‍ തന്നെ ചെയ്യുന്നത് ഗുണം നല്‍കില്ല. വ്യത്യസ്തമായ വ്യായാമങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിയ്ക്കുക.

വെയ്റ്റ് ട്രെയിനിംഗ്
തടി കുറയ്ക്കുന്നതില്‍ വെയ്റ്റ് ട്രെയിനിംഗ് വളരെ പ്രധാനമാണ്. ഇത് മസിലുകള്‍ വളരാന്‍ മാത്രമുള്ളതാണെന്ന ചിന്ത തെറ്റാണ്.

വെള്ളം
വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിനും ശരീരത്തില്‍ നിന്നും കൊഴുപ്പു നീക്കാനും സഹായിക്കും. വെള്ളം കുറയ്ക്കുന്ന ശീലവും പലര്‍ക്കുമുണ്ട്.ആഹാരം കുറയ്ക്കാതെ തടി കുറയ്ക്കാം



Click it and Unblock the Notifications
