Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
വ്യായാമം ചെയ്തിട്ടും ഫലമില്ലേ?
ശരീരം പുഷ്ടിപ്പെടുത്താനായി കഠിനമായി വ്യായാമം ചെയ്തിട്ടും ഫലമൊന്നും ലഭിക്കുന്നില്ലേ? ലോകത്തിലെ ഏറ്റവും കരുത്തുള്ള സ്ത്രീയോ പുരുഷനോ ആകാനല്ല, ചില കഠിനമായ വ്യായാമങ്ങളിലൂടെ കടന്ന് പോവുകയോ, അല്പം പ്രായം കുറച്ച് തോന്നിപ്പിക്കുകയോ ആകും നിങ്ങളുടെ ലക്ഷ്യം.
ഇവ ഒരുമിച്ചു കഴിയ്ക്കരുതെന്ന് ആയുര്‍വേദം
എന്നാല്‍ ചിലപ്പോള്‍ ഈ കഠിനശ്രമങ്ങളൊക്കെ വിഫലമായിത്തീരും. നിങ്ങള്‍ തെറ്റായിട്ടാണോ കാര്യങ്ങള്‍ ചെയ്യുന്നത്? നിങ്ങള്‍ പുരോഗതി നേടാത്തതിന് പിന്നിലെ ചില കാരണങ്ങളാണ് ഇവിടെ പറയുന്നത്.

1. മാറ്റമില്ലായ്മ - ആറ് മാസമായി ഒരേ തരം വ്യയാമമാണ് നിങ്ങള്‍ ചെയ്യുന്നതെങ്കില്‍ നിങ്ങളുടെ പേശികള്‍ അവ ഇതിനകം ശീലമാക്കിയിട്ടുണ്ടാവും. ഒരേ തരം വ്യായാമം നാലോ ആറോ ആഴ്ചത്തേക്ക് എല്ലാ ദിവസവും ചെയ്യുക. തുടര്‍ന്ന് അതില്‍ മാറ്റം വരുത്തുക. തവണകളുടെ എണ്ണം, വ്യായാമങ്ങളുടെ ഇനം, ഉപയോഗിക്കുന്ന ഭാരം എന്നിവയിലെല്ലാമുള്ള മാറ്റങ്ങളും നല്ലതാണ്.

2. തീവ്രത കുറവ് - നിങ്ങള്‍ സ്വയം പ്രേരിതമായി ശരിയായി വ്യായാമം ചെയ്ത് കഴിയുമ്പോള്‍ ശരീരത്തില്‍ ഊര്‍ജ്ജം ബാക്കിയുണ്ടാവില്ല. 70 മുതല്‍ 100 ശതമാനം വരെ തീവ്രതയോടെ വേണം വ്യായാമം ചെയ്യാന്‍. ഇതെന്താണ് അര്‍ത്ഥമാക്കുന്നത്? അതായത് 12-15 ആവര്‍ത്തനം ചെയ്താല്‍ ആദ്യ സെറ്റില്‍ 15 തവണ ചെയ്യാന്‍ നിങ്ങള്‍ക്കാവും. എന്നാല്‍ അവസാന ഘട്ടത്തില്‍ 12 വരെയേ ചെയ്യാനാവും. കഷ്ടപ്പെട്ട് വ്യായാമം ചെയ്ത് അവസാനിക്കുമ്പോള്‍ നിങ്ങള്‍ ശരിയായാണ് ചെയ്തത് എന്ന ബോധ്യം നിങ്ങള്‍ക്കുണ്ടാവും.

3. തെറ്റായ പശ്ചാത്തലം - വീട്ടിലാണോ നിങ്ങളുടെ പരിശീലനം? നിങ്ങളുടെ വീട്ടിലെ ബെഡ്റൂമിലോ, ഗാരേജിലോ വച്ച് വ്യായാമം ചെയ്യുമ്പോള്‍ അതിന്റെ സൗകര്യത്തില്‍ കാര്യങ്ങളെ ലളിതവത്കരിക്കാന്‍ സാധ്യതയുണ്ട്. ഇതിന് പരിഹാരം പശ്ചാത്തലം മാറ്റുകയാണ്. ഒരു ട്രെയിനര്ക്കൊപ്പമോ, ജിംനേഷ്യത്തില്‍ ജോഗിങ്ങ് ചെയ്യുകയോ ചെയ്യുന്നത് വഴി മികച്ച ഫലം നേടാനാവും.

4. ലക്ഷ്യങ്ങളുടെ അഭാവം - മികച്ച പുരോഗതി ലക്ഷ്യമാക്കുന്നില്ലെങ്കില്‍ അത് നിങ്ങള്‍ക്ക് ഒരിക്കലും സാധ്യമാക്കാനാവില്ല. വ്യായാമം ചെയ്യുമ്പോള്‍ നിശ്ചിതമായ ഒരു കാലപരിധിക്കകം എണ്ണം നിശ്ചിത തവണ വര്‍ദ്ധിപ്പിക്കും എന്ന ലക്ഷ്യം വെയ്ക്കുക. ഉദാഹരണത്തിന് ബെഞ്ച് പ്രസ് ചെയ്യുന്നതില്‍ അഞ്ച് പൗണ്ട് മൂന്നാഴ്ചക്കുള്ളില്‍ വര്‍ദ്ധിപ്പിക്കും എന്ന പോലുള്ള ലളിതമായ ലക്ഷ്യം വെയ്ക്കുക. ഇത് ഫലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും നിങ്ങള്‍ക്ക് കരുത്ത് നേടാനും സഹായിക്കും.

5. മതിയായ വിശ്രമമില്ലായ്മ - പേശികള്‍ക്ക് ജോലി നല്‍കുന്നത് പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ അവയ്ക്ക് വിശ്രമം നല്‍കേണ്ടതും പ്രധാനപ്പെട്ട കാര്യമാണ്. രണ്ട് ദിവസത്തിലേറെ ഒരു മസിലിന് മേല്‍ വ്യായാമം കേന്ദ്രീകരിക്കരുത്. ഇങ്ങനെയാണ് പേശിവളര്‍ച്ച തടസ്സപ്പെടുന്നത്. പേശികള്‍ക്ക് ശരിക്കും അധ്വാനം നല്കുന്നുവെങ്കില് 48 അല്ലെങ്കില്‍ 72 മണിക്കൂര്‍ അവയ്ക്ക് വിശ്രമം നല്‍കുക. ഇത് അവയ്ക്ക് ശേഷി വീണ്ടെടുക്കാനുള്ള സമയം നല്‍കും. അതിനൊപ്പം പേശിവളര്ച്ചക്കാവശ്യമായ ഏറ്റവും പ്രധാനപ്പെട്ട ഘടകമായ പോഷകങ്ങള്‍ ലഭിക്കുന്നവിധത്തില്‍ ശരിയായ ആഹാരവും കഴിക്കുക.

6. വ്യായാമങ്ങള്ക്കിടയിലെ കാലതാമസം - നിസാരമായി തോന്നാമെങ്കിലും ഗൗരവതരമായ കാര്യമാണിത്. വ്യായാമത്തിനിടെ 30-45 സെക്കന്‍ഡ് സമയം പേശികള്‍ക്ക് വിശ്രമം നല്‍കണം. എന്നാല്‍ വിശ്രമം ഏറെ നീണ്ടുപോകരുത്. സമയക്രമം കൃത്യമായി പാലിക്കാന്‍ ഒരു സ്റ്റോപ്പ് വാച്ച് കയ്യില്‍ കരുതുക.

7. തെറ്റായ രീതികള്‍ - തെറ്റായ വ്യായാമ രീതികള്‍ പരുക്കിന് സാധ്യതയുണ്ടാക്കുക മാത്രമല്ല ഫലപ്രാപ്തി കുറയ്ക്കാനും കാരണമാകും. ശരിയായ നില പിന്തുടരുകയും ഓരോ വ്യായാമത്തിനും ആവശ്യമായ മസിലുകള്‍ മാത്രമാണ് ഉപയോഗിക്കപ്പെടുന്നതെന്ന് ഉറപ്പാക്കുകയും ചെയ്യുക. ശരിയായ നിലയിലല്ലാതെ ഉയര്‍ത്തുന്ന ഭാരം വര്‍ദ്ധിപ്പിക്കുന്നത് ബുദ്ധിപരമായ നീക്കമാകില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
