Latest Updates
-
ഇടവം രാശിയിലേക്ക് സൂര്യൻ മാറുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാൻ തയ്യാറാണോ? -
ബുധാദിത്യ യോഗം: ഇന്ന് ആകാശത്ത് അത്ഭുതം, കൈവെച്ചതെല്ലാം പൊന്നാക്കാൻ ഈ രാശിക്കാർക്ക് സുവർണ്ണാവസരം, അറിയേണ്ടതെല്ലാം -
2026 മെയ് 15-ലെ അപൂർവ്വ രാജയോഗം: ധനയോഗം തെളിയുന്ന ഈ 3 രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
മെയ് 15 രാശിഫലം: ഇടവം, ചിങ്ങം രാശിക്കാർക്ക് ധനമഴ; കരിയറിൽ വൻ മാറ്റങ്ങളുമായി 4 രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
ഇന്നത്തെ നക്ഷത്രഫലം 15 മെയ് 2026: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് സുവർണ്ണകാലം! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത ധനയോഗം; നിങ്ങളുടെ രാശിഫലം അറിയാം -
രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യത്തിന്റെ നാളുകളോ? അറിയാം ഈ മാറ്റങ്ങൾ -
പഞ്ചസാര കയറ്റുമതി നിരോധനം നീട്ടി; വില കുറയുമ്പോൾ മധുരം കഴിക്കുന്നവർ ഈ അപകടം അറിയാതെ പോകരുത്! -
ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! ഗുരു പ്രദോഷ വ്രതത്തിലെ ഈ അപൂർവ്വ യോഗം നിങ്ങൾ അറിഞ്ഞോ? -
18 വർഷമായി പഞ്ചസാര തൊട്ടിട്ടില്ല! ശില്പ ഷെട്ടിയുടെ ഫിറ്റ്നസ് രഹസ്യം അറിഞ്ഞാൽ നിങ്ങൾ ഞെട്ടും
ഡയറ്റിംഗ് ഫലം നല്‍കാത്തതിനു ചില കാരണങ്ങള്‍
ചിട്ടയായ ഡയറ്റിംഗ്പലര്ക്കും ഫലം നല്‍കാത്തതിന് വിവിധ കാരണങ്ങളുണ്ട്. ഭക്ഷണക്രമത്തെ കുറിച്ചുള്ള അടിസ്ഥാനപരമായ ധാരണകളാണ് ഇതിന് പ്രധാനം.
കാര്‍ബോഹൈഡ്രേറ്റ് അകത്തേയ്ക്ക് ചെല്ലുന്നതില്‍ പതിവായി കുറവ് വരുത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും എന്നാല്‍, പലര്‍ക്കും അതിനായി ചെലവാക്കാന്‍ സമയവും ഊര്‍ജവും ഉണ്ടാകില്ല.
അടിസ്ഥാനപരമായ മനുഷ്യ സ്വഭാവങ്ങളാണ് ചിട്ടയായ ഭക്ഷണ ക്രമം ഫലം നല്‍കാത്തതിനുള്ള മറ്റൊരു കാരണം.

തിരക്ക്
കുറച്ച് നാളത്തേക്ക് ചിട്ടയായ ഭക്ഷണക്രമം പാലിക്കുന്നതില്‍ പലരും വിജയിക്കും. എന്നാല്‍, സ്ഥിരമായി ഇത് പിന്തുടരാന് തിരക്ക് മൂലം പലര്‍ക്കും കഴിയില്ല. കൃത്യമായ തയ്യാറെടുപ്പ് ഇതിനാവശ്യമാണ്. എങ്കിലിത് മുമ്പോട്ട് കൊണ്ടുപോകാന്‍ എളുപ്പമാണ്.

ആവശ്യത്തിലധികം ആഹാരം
സാവധാനം ഭക്ഷണം കഴിച്ച് ശീലിക്കുക. വിശപ്പ് അടങ്ങാനുള്ള ഭക്ഷണം മാത്രം കഴിക്കുന്നതില്‍ ശ്രദ്ധ നല്‍കുക. ശരീരത്തിനാവശ്യമായത് മാത്രം കഴിച്ചാല്‍ ശരീര ഭാരം ശരിയായ അളവില്‍ നിലനിര്‍ത്താന്‍ കഴിയും.

ഇച്ഛാശക്തി
ചിട്ടയായ ഭക്ഷണക്രമം പാലിക്കുന്നതിന് ആദ്യം വേണ്ടത് നല്ല ഇച്ഛാശക്തിയാണ്. ഇതിനായി അത്ഭുത വിദ്യകളൊന്നുമില്ല. ആരോഗ്യത്തോടിരിക്കാന്‍ മറ്റാരുടേയോ വ്യവസ്ഥകള്‍ പാലിച്ച് ജീവക്കണമെന്ന് നമ്മളെ വിശ്വസിപ്പിക്കുന്ന കോടികള്‍ വിലമതിക്കുന്ന മേഖലയാണിത്.എന്നാല്‍, ചിട്ടയായ ഭക്ഷണക്രമം പാലിക്കുന്നതിന് ശരിക്കും ആവശ്യം നല്ല ഇച്ഛാശക്തിയാണ്.

സ്വയം ഇല്ലാതാല്
വളരെ പെട്ടന്ന് ഭാരം കുറയ്ക്കാന്‍ കഠിനമായ ഭക്ഷണ ക്രമം ചിലര്‍ പാലിക്കാറുണ്ട്. ഇതിനായി പലതും ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കുകയാണ് ചെയ്യുക. ഇത് മൂലം ശരീര ഭാരം കുറയുമെന്നതില്‍ സംശയമില്ല. എന്നാല്‍, ഇങ്ങനെ ചെയ്യുന്നത് നിങ്ങളെ തളര്‍ത്തും. ഇതു മനസ്സിലാക്കുന്നതോടെ നിങ്ങള്‍ വീണ്ടും കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങും . ഇതോടെ ശരീര ഭാരം കൂടുകയും ചെയ്യും. അതു കൊണ്ട് സ്വയം ഇല്ലാതാക്കുന്ന ശൈലികള്‍ ഒഴിവാക്കുക. വിവേകത്തോടെ പ്രവര്‍ത്തിക്കുക.

വികാരത്തിന് അടിമപ്പെടരുത്
ചിലര്‍ വികാരങ്ങള്‍ക്ക് അടിമപ്പെട്ട് പലപ്പോഴും അമിതമായി ഭക്ഷണം കഴിക്കാറുണ്ട്. എല്ലാ അര്‍ത്ഥത്തിലും ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുക. ഭക്ഷണം അമിതമായി കഴിക്കുന്നതു പോലെ തന്നെ പ്രശ്നമാണ് ഒട്ടും കഴിക്കാതിരിക്കുന്നതും . അതിനാല്‍ മനസ്സ് അസ്വസ്ഥമാകുമ്പോള്‍ കഴിക്കുന്നത് പൂര്‍ണമായി ഒഴിവാക്കുന്നതിന് പകരം യോഗയും മറ്റും ചെയ്യുക. വികാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കാതെ ഭക്ഷണക്രമീകരിച്ചാല് അമിതമായി കഴിക്കുന്നത് ഒഴിവാക്കാന്‍ കഴിയും.

ആസ്വദിച്ച് കഴിക്കുക
ശ്രദ്ധയോടെ ആഹാരം കഴിക്കാത്തതിനാല്‍ പല രുചികളും നമുക്ക് ആസ്വദിക്കാന്‍ കഴിയില്ല. ഇഷ്ടമുള്ള
ആഹാരം ഒഴിവാക്കുന്നതിന് പകരം അവ ശ്രദ്ധയോടെ കഴിക്കുക. ഒരു ഭക്ഷണത്തിന്റെ സ്വാദ് അപാരമാണന്ന തോന്നല്‍ നഷ്ടമാകുന്ന നിമിഷം അത് കഴിക്കുന്നത് നിര്‍ത്തുക. ഭക്ഷണം വെറുതെ കഴിക്കുന്നതിന് പകരം ആസ്വദിച്ച് കഴിക്കുക. ഫലം പെട്ടന്ന് ലഭിക്കും.

നിയന്ത്രണം
ഭക്ഷണം ആസ്വദിക്കുന്നതിനൊപ്പം തന്നെ അവ നിയന്ത്രിക്കാനും പഠിക്കണം. അങ്ങനെയെങ്കില്‍ ജീവിതത്തിന് മേലും ഒരു നിയന്ത്രണം ഉണ്ടാകും.



Click it and Unblock the Notifications