Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
പത്തുമിനുട്ടില്‍ കലോറി കുറയ്ക്കാം !
ശരീരത്തിലെ കൊഴുപ്പ് എരിച്ച് കളയാന്‍ പത്ത് മിനുട്ട് ദൈര്‍ഘ്യം വരുന്ന വ്യായാമങ്ങള്‍ ചെയ്യാന്‍ നിങ്ങള്‍ തയ്യാറാണോ? ശരീരഭാരം കുറയ്ക്കുമെന്ന് ഉറപ്പുള്ള അത്തരം ചില വ്യായാമങ്ങളെ പരിചയപ്പെടാം. ഇത് ചെയ്യാന്‍ നിങ്ങള്‍ക്ക് വേണ്ടത് അല്പം സമയവും, ഊര്‍ജ്ജവും, ധാരാളം ഇച്ഛാശക്തിയുമാണ്.
നിങ്ങള്‍ തെരഞ്ഞെടുക്കുന്നത് എന്താണ് എന്നതിനെ അടിസ്ഥാനമാക്കി 100 മുതല്‍ 250 കലോറി വരെ നീക്കം ചെയ്യാനാവും. അതിന് സഹായിക്കുന്ന ആറ് തരത്തിലുള്ള വ്യായാമങ്ങളെ പറ്റിയാണ് ഇനി പറയുന്നത്.
സുംബ

സൗത്ത് അമേരിക്കന്‍ സംഗീതത്തിനൊപ്പം ചെയ്യുന്ന ഒരു എയ്റോബിക് ഡാന്‍സാണ് സുംബ. ശരീരത്തിന് ആരോഗ്യം നേടുന്നതിനൊപ്പം മാനസികോല്ലാസത്തിനും ഇത് ഗുണകരമാണ്. സംഗീതത്തിനൊപ്പം ശരീരം ചലിപ്പിച്ച് ശരീരത്തെ ആരോഗ്യകരമാക്കുന്നതാണ് ഇതിന്റെ രീതി. ഇത് ചെയ്യാന്‍ വേണ്ടത് ഡാന്‍സ് ചെയ്യാനാനുയോജ്യമായ ഡാന്‍സിങ്ങ് ഷൂകളാണ്. ശരീരഭാരം, ലിംഗം, ശാരീരിക നില, മറ്റ് ശാരീരിക ഘടകങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി ഒരു മണിക്കൂറില്‍ 400 മുതല്‍ 600 വരെ കലോറി എരിച്ച് കളയാന്‍ ഇത് വഴി സാധിക്കും.
ശുചീകരണം

വീട്ടിലെ ശുചീകരണ ജോലികള്‍ ചെയ്യുന്നയാളാണ് നിങ്ങളെങ്കില്‍ ഫിറ്റ്നെസിനും മാനസികസമ്മര്‍ദ്ദം കുറയ്ക്കാനും ഇത് ഫലപ്രദമാകും. ശരീരഭാരം കുറയുന്നത് ഇതിനൊപ്പം ലഭിക്കുന്ന ബോണസാണ്.2 മണിക്കൂര്‍ അലമാര വൃത്തിയാക്കാനുള്ള ജോലി 20 മിനുട്ട് ട്രെഡ്മില്ലില് നടത്തുന്ന ബ്രിസ്ക് വാക്കിന് തുല്യമായി 200 മുതല്‍ 300 വരെ കലോറി ഇല്ലാതാക്കാന്‍ സഹായിക്കും. 10 മിനുട്ട് തുണി അലക്കുന്നത് പോലെയുള്ള ജോലികള്‍ മാത്രം വഴി കലോറി കുറയ്ക്കാമെന്ന് കരുതേണ്ടതില്ല. അനുയോജ്യമായ താളത്തില്‍ 20 മുതല്‍ 30 ശതമാനം വരെ അധിക ഫിറ്റ്നെസ് പ്രവര്‍ത്തനം ഇത്തരത്തില്‍ ചെയ്യാം. ചൂട് വെള്ളത്തിന്റെ അത്ഭുത ഗുണങ്ങള്‍!
എച്ച്.ഐ.ഐ.ടി

ഹൈ ഇന്റന്‍സിറ്റി ഇന്റര്‍വെല്‍ ട്രെയിനിങ്ങ് 10 മിനുട്ട് സമയത്തേക്ക് കഠിനമായി ചെയ്യുന്നത് 150 മുതല്‍ 250 വരെ കലോറി കുറയ്ക്കാന്‍ സഹായിക്കും. നിങ്ങളുടെ ഹൃദയസ്പന്ദനത്തെ വെല്ലുവിളിക്കുന്ന തരത്തിലുള്ള വ്യായാമങ്ങള്‍ ഉള്‍പ്പെടുന്ന ഈ വ്യായാമരീതി അമിതവണ്ണമുള്ളവര്‍ക്ക് അനുയോജ്യമാണ്. നിങ്ങളുടെ പ്രായം, ശേഷി, ഒരാഴ്ച ചെയ്യാനാവുന്ന തവണകളുടെ എണ്ണം എന്നിവയെ ആധാരമാക്കി എച്ച്ഐഐടിയുടെ സ്വഭാവവും ഘട്ടവും നിശ്ചയിക്കാം.അനുദിന ജീവിതത്തില്‍ കരുത്ത് വര്‍ദ്ധിപ്പിക്കാനുദ്ദേശിച്ചുള്ള, അല്ലെങ്കില്‍ ഒരു പ്രത്യേക ഇനത്തിന് വേണ്ടിയുള്ള തരത്തില്‍ നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് എച്ച്ഐഐടി ക്രമീകരിക്കാനാവും.
റോപ് സ്കിപ്പിംഗ്

ഇനി പറയുന്നവ പത്തുമിനുട്ട് വീതം ചെയ്യാം. പുഷ് അപ്(പത്ത് തവണ), സ്ക്വാറ്റ്സ്(15 തവണ), ക്രഞ്ചസ്(25 തവണ), റോപ് സ്കിപ്പ്(നിങ്ങളുടെ വണ്ണത്തിനനുസരിച്ച് 100-200 തവണ). 1-2 മിനുട്ട് വിശ്രമിച്ച ശേഷം മുഴുവന്‍ പ്രവര്‍ത്തനങ്ങളും 2-3 തവണ ആവര്‍ത്തിക്കുക.
ബ്രിസ്ക് വാക്കിംഗ്

ബ്രിസ്ക് വാക്കിംഗിന് ഒരു ജോഡി നല്ല ഷൂസല്ലാതെ പ്രത്യേകമായ സംവിധാനങ്ങളൊന്നും ആവശ്യമില്ല. ദിവസവും 10-20 മിനുട്ട് കയ്യും കാലും നിവര്‍ത്തി നടക്കുക. നിങ്ങള്‍ക്ക് സാധിക്കുന്നിടത്തോളം വേഗത്തില്‍ വേണം നടക്കേണ്ടത്. പേശികള്‍ അധികമായി ഉപയോഗിക്കാന്‍ റേസ് വാക്കിങ്ങും ചെയ്യാം. അമേരിക്കന്‍ കോളേജ് ഓഫ് സ്പോര്‍ട്സ് മെഡിസിന്റെ അഭിപ്രായത്തില്‍ 10 മിനുട്ട് ബ്രിസ്ക് വാക്ക് ചെയ്യുന്നത് 106 കലോറി എരിച്ച് കളയാന്‍ സഹായിക്കും. നടക്കുമ്പോള്‍ കൈകള്‍ കഴിയുന്നത്ര ഉയര്‍ത്തിയും താഴ്ത്തിയും നടക്കുക. ഇത് വഴി കൂടുതല്‍ വേഗത്തില്‍ നടക്കാനാവും.
ശാരീരിക പ്രവര്ത്തനമുള്പ്പെടുന്ന വീഡിയോ ഗെയിമുകള്‍

ബ്രിഗാം യങ്ങ് യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് മസാചുസെറ്റ്സ് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായമനുസരിച്ച് വീഡിയോ ഗെയിം വഴി നിങ്ങളുടെ കുട്ടിക്ക് (നിങ്ങള്‍ക്കും) ആരോഗ്യം നേടാനാവും. വീഡിയോ ഗെയിം കളിക്കുമ്പോള്‍ മിതമായതില്‍ നിന്ന് ഊര്‍ജ്ജസ്വലമായ ശാരീരികപ്രവര്ത്തനങ്ങളിലേര്പ്പെടുക എന്നതാണ് ഇതിന് പിന്നിലുള്ളത്. കുട്ടിയുടെ ശരീരഭാരത്തിലും ഘടനയിലും നേരിട്ട് ഊര്‍ജ്ജം ചെലവഴിക്കാനുതകുന്ന ഗെയിമുകള്‍ തെരഞ്ഞെടുക്കുക. ഡബ്ലിയു ഐഐ ബോക്സിങ്ങ് പോലുള്ള ഗെയിമുകള്‍ ഏതാനും മിനുട്ടുകള്‍ കളിക്കുന്നത് ട്രെഡ്മില്ലില് 10 മിനുട്ട് ബ്രിസ്ക് വാക്ക് ചെയ്യുന്നതിന് സമാനമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

