Latest Updates
-
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി!
വയര്‍ കുറയ്ക്കാന്‍ വിവിധ വഴികള്‍
സിനിമാ താരങ്ങളുടെ ആലില വയര്‍ കണ്ട് മോഹിക്കുമ്പോള് ഒന്നോര്‍ക്കുക, കഠിനമായ ജീവിതചര്യകളിലൂടെയായിരിക്കും ഇവര്‍ ഇത്തരം കാര്യങ്ങള്‍ സാധിച്ചെടുക്കുന്നത്. വയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന ചില വഴികളെക്കുറിച്ച് അറിയൂ.
ഇത് കൃത്യമായി പാലിച്ചാല്‍ കുടവയര്‍ ആലില വയറാക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമുണ്ടാവില്ല.

വയര്‍ കുറയ്ക്കാന്‍ വിവിധ വഴികള്‍
കൃത്യമായ പ്ലാന്‍ തയ്യാറാക്കണം. വയറ്റിലെ കൊഴുപ്പു കുറയ്ക്കുകയെന്നത് രണ്ടോ മൂന്നോ ദിവസം കൊണ്ട് സാധിച്ചെടുക്കാമെന്നു കരുതരുത്. ഇതിന് ചുരുങ്ങിയത് 10-15 ദിവസം വേണം. ഇതു കണക്കാക്കി പ്ലാന്‍ തയ്യാറാക്കുക.

വയര്‍ കുറയ്ക്കാന്‍ വിവിധ വഴികള്‍
മദ്യപിക്കുന്ന ശീലമുണ്ടെങ്കില്‍ ഇത് ഉപേക്ഷിക്കുക. ഇത് വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടാന്‍ ഇട വരുത്തും.

വയര്‍ കുറയ്ക്കാന്‍ വിവിധ വഴികള്‍
വയറ്റിലെ കൊഴുപ്പു കുറയ്ക്കുന്നത് ആരോഗ്യകരമായി വേണം. ഇതിന് നല്ലൊരു വഴിയാണ് ധാരാളം വെള്ളം കുടിയ്ക്കുകയെന്നത്. വെള്ളം ശരീരത്തെ പല പ്രശ്നങ്ങളില്‍ നിന്നും രക്ഷിക്കും. വിശപ്പുകുറയ്ക്കും.

വയര്‍ കുറയ്ക്കാന്‍ വിവിധ വഴികള്‍
ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക. ഇത് വയറിന്റെ ഭാഗത്ത് വെള്ളം കെട്ടി നിന്ന് തടി കൂട്ടാന്‍ ഇട വരുത്തും.

വയര്‍ കുറയ്ക്കാന്‍ വിവിധ വഴികള്‍
ഉപ്പിനെപ്പോലെ മധുരവും കുറയ്ക്കുക. മധുരം നിര്‍ബന്ധമെങ്കില്‍ ആരോഗ്യകരമായ മധുരങ്ങള്‍, അതായത് പഴവര്‍ഗങ്ങള്‍ പോലുള്ളവ കഴിയ്ക്കുക.

വയര്‍ കുറയ്ക്കാന്‍ വിവിധ വഴികള്‍
കഴിയ്ക്കുന്ന സാധനങ്ങളെന്തൊക്കെയെന്നു പ്രത്യേകം ശ്രദ്ധിയ്ക്കുക. അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ ഉപേക്ഷിക്കാന്‍ ഇത് സഹായിക്കും. തവിടു കളയാത്ത ധാന്യങ്ങള്‍, ഗോതമ്പ്, കൊഴുപ്പു കളഞ്ഞ പാല് എ്ന്നിങ്ങനെ തെരഞ്ഞെടുത്തു കഴിയ്ക്കുക.

വയര്‍ കുറയ്ക്കാന്‍ വിവിധ വഴികള്‍
പതുക്കെ ചവച്ചരച്ചു കഴിയ്ക്കുക. വയര്‍ നിറഞ്ഞെന്നു തോന്നാനും തിരിച്ചറിയാനുമുള്ള ഒരു വഴിയാണിത്.

വയര്‍ കുറയ്ക്കാന്‍ വിവിധ വഴികള്‍
ഒരുമിച്ചു കഴിയ്ക്കുന്നതിനേക്കാള്‍ ദിവസം അഞ്ചു തവണ, ആറു തവണ കുറേശെ കഴിയ്ക്കുക. വയര്‍ കുറയ്ക്കാന്‍ ചെയ്യേണ്ടുന്ന ഒരു പ്രധാന കാര്യമാണിത്.

വയര്‍ കുറയ്ക്കാന്‍ വിവിധ വഴികള്‍
അല്പദിവസം കഴിഞ്ഞ് ഗുണം കണ്ടില്ലെങ്കില്‍ പ്രയത്നമുപേക്ഷിക്കുന്ന രീതി വേണ്ട. ഫലം കിട്ടുന്നതു വരെ പ്രയത്നം ചെയ്യാനുള്ള മനസ് വേണം.

വയര്‍ കുറയ്ക്കാന്‍ വിവിധ വഴികള്‍
ക്രഞ്ചസ്, പുഷ് അപ് എന്നിവ കൊണ്ടു മാത്രം വേഗം വയര്‍ കുറയില്ല. വെയ്റ്റ് ലിഫ്റ്റിംഗ് കൂടുതല്‍ ഗുണം നല്‍കും.

വയര്‍ കുറയ്ക്കാന്‍ വിവിധ വഴികള്‍
വെയ്റ്റ് ലിഫ്റ്റിംഗിനൊപ്പം നടക്കുക, ഓടുക, ക്രഞ്ചസ്, പുഷ്, പുള്‍ അപ് തുടങ്ങിയ വിവിധ വ്യായാമങ്ങളും ചെയ്യുക.

വയര്‍ കുറയ്ക്കാന്‍ വിവിധ വഴികള്‍
പട്ടിണി കിടന്നല്ല, പോഷകാഹാരങ്ങള്‍ കഴിച്ച് ആരോഗ്യകരമായാണ് വയറ്റിലെ കൊഴുപ്പകറ്റേണ്ടത്. പട്ടിണി കിടക്കല്‍ ആരോഗ്യം കളയുമെന്നല്ലാതെ ഗുണം നല്‍കില്ല.

വയര്‍ കുറയ്ക്കാന്‍ വിവിധ വഴികള്‍
നല്ല ഉറക്കം ആരോഗ്യത്തിനെന്ന പോലെ വയര്‍ കുറയുന്നതിനും സഹായകമാണ്. ഇല്ലെങ്കില്‍ ഊര്‍ജം കുറയും. അപചയപ്രക്രിയ പതുക്കെയാകും. ദിവസവും ഏഴെട്ടു മണിക്കൂറെങ്കിലും ഉറങ്ങുക.

വയര്‍ കുറയ്ക്കാന്‍ വിവിധ വഴികള്‍
സ്ട്രെസ് കുറയ്ക്കുക. ഇത് ഹോര്‍മോണ്‍ പ്രശ്നങ്ങളുണ്ടാക്കും. കൊഴുപ്പു കൂട്ടും. വയറിനെയും ബാധിക്കും.

വയര്‍ കുറയ്ക്കാന്‍ വിവിധ വഴികള്‍
നീന്തുന്നത് വയര്‍ കുറയാനുളള നല്ലൊരു വഴിയാണ്. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളേയും ഒരുപോലെ സഹായിക്കുന്ന ഒരു വ്യായാമമുറയാണിത്.

വയര്‍ കുറയ്ക്കാന്‍ വിവിധ വഴികള്‍
പ്രാതല്‍ ഒരു കാരണവശാലും ഉപേക്ഷിക്കരുത്. വലിച്ചു വാരി തിന്നാനും വയര്‍ കൂടാനും ഇത് വഴിയൊരുക്കും.

വയര്‍ കുറയ്ക്കാന്‍ വിവിധ വഴികള്‍
ഇരിയ്ക്കുന്നതും നില്ക്കുന്നതും ശരിയായാല്‍ വയര്‍ കുറയും. തല ഉയര്‍ത്തിപ്പിടിച്ച്, ഷോള്‍ഡര്‍ നിവര്‍ത്തി ഇരിക്കുകയും നടക്കുകയും ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോള്‍ വയര്‍ സ്വാഭാവികമായും ഉള്ളിലേക്കു വലിയും.

വയര്‍ കുറയ്ക്കാന്‍ വിവിധ വഴികള്‍
അല്പദിവസം കഴിഞ്ഞ് ഗുണം കണ്ടില്ലെങ്കില്‍ പ്രയത്നമുപേക്ഷിക്കുന്ന രീതി വേണ്ട. ഫലം കിട്ടുന്നതു വരെ പ്രയത്നം ചെയ്യാനുള്ള മനസ് വേണം.

വയര്‍ കുറയ്ക്കാന്‍ വിവിധ വഴികള്‍
സോഡയിലെ മധുരവും വയറ്റിലെ കൊഴുപ്പിനുള്ള ഒരു കാരണമാണ്. ഇത് ഒഴിവാക്കുക.

വയര്‍ കുറയ്ക്കാന്‍ വിവിധ വഴികള്‍
പായ്ക്കറ്റിലെ സാധനങ്ങള്‍ വാങ്ങുന്നതിനു മുന്‍പ് അവയില്‍ അടങ്ങിരിക്കുന്നവ എന്തൊക്കെയെന്നു വായിക്കുക. നല്ലതല്ലെന്നു തോന്നുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും.

വയര്‍ കുറയ്ക്കാന്‍ വിവിധ വഴികള്‍
വയര്‍ കുറയ്ക്കുന്നവരുടെ അനുഭവങ്ങള്‍ കേട്ടു നോക്കൂ. ഇതിനുള്ള ആ്ഗ്രഹവും പ്രയത്നവും അധികരിക്കാന്‍ ഇതു സഹായിക്കും.



Click it and Unblock the Notifications