Latest Updates
-
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത്
ജിം വേണ്ട, വീട്ടിലിരുന്നും മസിലുണ്ടാക്കാം
ജിമ്മില്‍ നിന്നും ഇറങ്ങുന്നുണ്ടാകില്ലെന്നായിരിക്കും മസിലുള്ളവരെ കാണുന്ന മറ്റുള്ളവരുടെ ചിന്ത. മസിലില്ലാത്തത് ജിമ്മില്‍ പോകാത്തതു കാരണമാണെന്നും ചിലര്‍ പറഞ്ഞേക്കാം.
ജിമ്മില്‍ പോകാതെ വീട്ടിലും ചെയ്യാം മസില് വളരാനുള്ള വ്യായാമങ്ങള്‍. വീട്ടിലിരുന്നും മസില് വളര്‍ത്താനുള്ള ചില വഴികളെക്കുറിച്ച് അറിയൂ. അല്പം മെനക്കെടാന്‍ മനസു വേണമെന്നു മാത്രം.

ജിം വേണ്ട, വീട്ടിലിരുന്നും മസിലുണ്ടാക്കാം
ഡമ്പെല്‍സ് സാധാരണ ജിമ്മിലുണ്ടാകും. വീട്ടില്‍ വച്ച് വ്യയാമം ചെയ്യാന്‍ ഇത് വേണമെന്നില്ല. രണ്ടു ലിറ്റര്‍ വെള്ളം നിറച്ച കുപ്പി ഇരുകയ്യിലും ഉയര്‍ത്തിപ്പിടിച്ച് ഇത്തരം വ്യായാമങ്ങള്‍ ചെയ്യാം.

ജിം വേണ്ട, വീട്ടിലിരുന്നും മസിലുണ്ടാക്കാം
മസില് വളരാനുള്ള മറ്റൊരു വഴിയാണ് ബൈസെപ്സ് വ്യായാമങ്ങള്‍. ഇതിനായി കാലുകള്‍ അകറ്റി വയ്ക്കുക. നടു വളയാതെ അല്പം പുറകോട്ടു വളഞ്ഞ് നിവര്‍ന്നു നില്‍ക്കണം.
ഇരു കയ്യിലും വെള്ളക്കുപ്പികള്‍ പിടിയ്ക്കുക. ഇത് മുകളിയേക്കുയര്ത്തുകയും താഴേയ്ക്കു താഴ്ത്തുകയും ചെയ്യാം. ഓരോ കയ്യും മാറി മാറി ഇങ്ങനെ ചെയ്യാം. ഭാരം മസിലുകളില്‍ കേന്ദ്രീകൃതമാകുന്നത് നിങ്ങള്‍ക്കു തന്നെ അനുഭവിച്ചറിയാം.
ഡമ്പെല്‍സ് വീട്ടിലുള്ളവര്‍ക്ക് ഇതുപയോഗിച്ച് ബൈസെപ്സ് വ്യായാമങ്ങള്‍ ചെയ്യാം.

ജിം വേണ്ട, വീട്ടിലിരുന്നും മസിലുണ്ടാക്കാം
മസിലുകള്‍ വളരുന്നതിനുള്ള നല്ലൊരു വഴിയാണ് പുഷ് അപ് വ്യായാമങ്ങള്‍. ഇതിനായി വീടിന്റെ ചുമര്, തറ എന്നിവ ഉപയോഗപ്പെടുത്താം. കൈകള്‍ വളയാതെ നിലത്തു കുത്തി ഉയരുകയും താഴുകയും ചെയ്യുക. കാലുകള്‍ നിവര്‍ത്തി മുന്‍ഭാഗത്തു മാത്രം സമ്മര്‍ദം കൊടുക്കുക.

ജിം വേണ്ട, വീട്ടിലിരുന്നും മസിലുണ്ടാക്കാം
ക്രഞ്ചസും വീട്ടില്‍ ചെയ്യാവുന്ന വ്യായാമ മുറ തന്നെയാണ്. ഹൃദയാരോഗ്യത്തിനും വയറ്റിലെ മസിലുകള്‍ക്ക് ഉറപ്പു നല്‍കുന്നതിനും ഇത് സഹായിക്കും.

ജിം വേണ്ട, വീട്ടിലിരുന്നും മസിലുണ്ടാക്കാം
സ്ക്വാട്സ് വലിയ മസില് ഗ്രൂപ്പുകള്‍ ലഭിക്കാനുള്ള ഒരു വഴിയാണ്. ഇതും വീട്ടില്‍ ത്ന്നെ ചെയ്യാവുന്നതേയുള്ളൂ.
കാലുകള്‍ അല്പം അകറ്റി കൈകള്‍ എളിഭാഗത്ത് അല്പം മുന്നിലായി വയ്ക്കുക. കസേരയില്‍ ഇരിയ്ക്കുന്നതു പോലെ ഇരിക്കുക. അല്പം കഴിഞ്ഞ് നിവരാം. ഇതേ രീതിയില്‍ ആവര്‍ത്തിക്കുക.

ജിം വേണ്ട, വീട്ടിലിരുന്നും മസിലുണ്ടാക്കാം
ഇത്തരം വ്യായാമങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വാം അപ് വ്യായാമങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിക്കുക. ഇത് മസിലുകള്‍ ലഭിക്കാന്‍ കൂടുതല്‍ സഹായകമാണ്.

ജിം വേണ്ട, വീട്ടിലിരുന്നും മസിലുണ്ടാക്കാം
ഭക്ഷണവും വളരെ പ്രധാനം തന്നെ. പ്രോട്ടീന്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കണം. മുട്ട, ഇറച്ചി, മീന്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കാം.

ജിം വേണ്ട, വീട്ടിലിരുന്നും മസിലുണ്ടാക്കാം
കാര്‍ബോഹൈഡ്രേറ്റുകള്‍ കൂടുതലുള്ള അരിയാഹാരങ്ങള്‍ കുറയ്ക്കുക. അരി വേണമെന്നുള്ളഴര്ക്ക് തവിടു കളയാത്തവ ഉപയോഗിക്കാം.

ജിം വേണ്ട, വീട്ടിലിരുന്നും മസിലുണ്ടാക്കാം
ഗാര്‍ഡനിംഗ് പോലുള്ളവ ചെയ്യുക. കിളയ്ക്കുക, കുഴിയ്ക്കുക പോലുള്ള ജോലികളും മസിലുകളുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും.

ജിം വേണ്ട, വീട്ടിലിരുന്നും മസിലുണ്ടാക്കാം
വീട്ടില്‍ സ്റ്റെയര്‍കേസുകള്‍ ഉണ്ടെങ്കില്‍ കയറിയിറങ്ങാം. കാലുകളില്‍ മസിലുണ്ടാകാന്‍ സഹായിക്കുന്ന ഒന്നാണ് ഇത്.

ജിം വേണ്ട, വീട്ടിലിരുന്നും മസിലുണ്ടാക്കാം
കാലിലെ മസിലുകള്‍ വളര്‍ത്തുന്നതിനുള്ള മറ്റൊരു നല്ല വഴിയാണ് നടക്കുന്നതും ഓടുന്നതും. നടക്കുമ്പോള്‍ അല്പം വേഗത്തില്‍ ബലം കൊടുത്തു നടക്കാന്‍ ശ്രദ്ധിക്കണം.

ജിം വേണ്ട, വീട്ടിലിരുന്നും മസിലുണ്ടാക്കാം
യോഗ ചെയ്യുന്നതും കാലുകളിലെ മസിലുകള്‍ വളര്‍ത്താനുള്ള മറ്റൊരു വഴി തന്നെയാണ്. പ്രത്യേകിച്ച് നിന്നു കൊണ്ടുള്ള യോഗയും ചില യോഗാ പോസുകളും കാലിലെ മസിലുകള്‍ കേന്ദ്രീകരിച്ചുള്ളവയാണ്



Click it and Unblock the Notifications
