Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ട്രെഡ് മില്‍ വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍...
ഇന്നത്തെ ജീവിതരീതിയില്‍ വ്യായാമത്തിന് പ്രധാന സ്ഥാനമുണ്ട്. നടക്കുന്നതും ഓടുന്നതുമെല്ലാം ആരോഗ്യം നല്‍കുകയും അതേ സമയം അസുഖം ഒഴിവാക്കുകയും ചെയ്യുന്ന വ്യായാമമുറകളാണ്.
നടക്കാനും ഓടാനുമെല്ലാം സമയക്കുറവുള്ളവരെ സഹായിക്കുന്ന ഒന്നാണ് ട്രെഡ് മില്‍. വ്യയാമങ്ങളുടെ കൂട്ടത്തില്‍ ഇതിന് പ്രധാന സ്ഥാനവുമുണ്ട്. ശരീരഭാരം പെട്ടെന്നു കുറയ്ക്കാന്‍ ട്രെഡ് മില്‍ വ്യായാമങ്ങള്‍ സഹായിക്കുകയും ചെയ്യും.

ട്രെഡ് മില്‍ വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്.
ട്രെഡ് മില്‍ വ്യായാമത്തിന് തയ്യാറെടുക്കുകയെന്നത് വളരെ പ്രധാനം. ഇതിനായി ശാരീരികവും മാനസികവുമായി തയ്യാറെടുക്കുക. ക്ഷീണവും മറ്റുമുള്ളപ്പോള് ഈ വ്യായാമം ചെയ്യരുത്.
ട്രെഡ് മില്‍ വ്യായാമങ്ങള്‍ക്ക് ട്രാക് പാന്റ്സ്, കോട്ടന്‍ ടീ ഷര്‍ട്ട്, ഷൂസ് എന്നിവയാണ് ഏറ്റവും അനുയോജ്യം. വെള്ളവും കരുതണം. വ്യായാമം ചെയ്യുമ്പോള്‍ വെള്ളം കുടിയ്ക്കേണ്ടത് അത്യാവശ്യം. കാരണം വിയര്‍പ്പിന്റെ രൂപത്തില്‍ ശരീരത്തില്‍ നിന്നും ജലനഷ്ടമുണ്ടാകും.
നേരെ ചെന്ന് ട്രെഡ് മില്ലില്‍ കയറുന്നതിനു പകരം വാം അപ് വ്യായാമങ്ങള്‍ ചെയ്യുക. കൂടുതല്‍ ഗുണകരമായ രീതിയില്‍ വ്യായാമം ചെയ്യാന്‍ ഇത് സഹായിക്കും. സ്ട്രെച്ചിംഗ് വ്യായാമങ്ങള്‍ എന്തായാലും ചെയ്തിരിക്കുക.
സാവധാനത്തില്‍ തുടങ്ങി വേഗം കൂട്ടുന്ന വിധത്തില്‍ വ്യായാമം ചെയ്യുക. പെട്ടെന്ന് വേഗം കൂട്ടരുത്. ക്രമാനുഗതമായേ വേഗം വര്‍ദ്ധിപ്പിക്കാവൂ. എന്നാല്‍ തുടങ്ങിയ സ്പീഡില്‍ തന്നെ അവസാനം വരെ വ്യായാമം ചെയ്യുകയുമരുത്. വേഗം വര്്ദ്ധിപ്പിച്ചാലേ ഗുണം ലഭിയ്ക്കൂ.
ട്രെഡ് മില്‍ വ്യായാമങ്ങള്‍ക്കു മുന്‍പ് ഭക്ഷണം കഴിയ്ക്കാതിക്കാന് ശ്രദ്ധിയ്ക്കുക. ഇങ്ങനെ ചെയ്താല്‍ വ്യായാമം ചെയ്യാന്‍ ക്ഷീണം തോന്നും. ഇടയ്ക്ക് വെള്ളമോ ജ്യൂസോ കുടിയ്ക്കാം.
ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തുക. കൊഴുപ്പു കളയുക എന്നിവയ്ക്കു പുറമെ ഹൃദയത്തിന്റെ ആരോഗ്യത്തിനും ട്രെഡ് മില്‍ വ്യായാമങ്ങള്‍ വളരെ പ്രധാനമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
