Latest Updates
-
ബുധൻ ഇടവം രാശിയിലേക്ക്: ഈ 4 രാശിക്കാർക്ക് ഇനി ധനമഴ, ഭാഗ്യം കൂടെയുണ്ടാകും! -
മേയ് 13 നക്ഷത്രഫലം: അശ്വതി - രോഹിണി നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം? അറിയാം നിങ്ങളുടെ ഇന്നത്തെ മാറ്റങ്ങൾ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും: മെയ് 13 ചൊവ്വാഴ്ചത്തെ സമ്പൂർണ്ണ രാശിഫലം -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്നത് എന്ത്? ഞെട്ടിക്കുന്ന ഫിറ്റ്നസ് രഹസ്യങ്ങൾ ഇതാ! -
ഉഷ്ണതരംഗം കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ നിങ്ങൾ അറിയേണ്ട ആ രഹസ്യം ഇതാ -
കത്തുന്ന വെയിലിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലം ഇനി കൂളായി നേരിടാം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? ഹീറ്റ് സ്ട്രോക്ക് ഒഴിവാക്കാൻ പുരുഷന്മാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം! -
വേനൽക്കാലം കടുക്കുന്നു; ഗർഭിണികൾ ഈ കാര്യങ്ങളിൽ അശ്രദ്ധ കാണിച്ചാൽ അപകടം ഉറപ്പ്! -
വണ്ണം കുറയ്ക്കാൻ മരുന്ന് തേടി പോകേണ്ട; വീട്ടിലിരുന്ന് സുരക്ഷിതമായി വയറിലെ കൊഴുപ്പ് കളയാൻ ഈ വഴികൾ മതി!
മസില് വളര്‍ച്ചക്ക് വിറ്റാമിനുകള്‍..
പുരുഷന്മാരെ സംബന്ധിച്ച് മസിലുകള്‍ക്ക് വലിയ പ്രധാന്യമാണല്ലോ ഉള്ളത്. ശരീരത്തിലെ ഒരു പ്രധാന ഭാഗവുമാണ് മസിലുകള്‍. കംപ്യൂട്ടറില്‍ ടൈപ്പ് ചെയ്യുക, ഓടുക, നടക്കുക തുടങ്ങി ശാരീരികാധ്വാനങ്ങളെല്ലാം മസിലുകള്‍ അഥവാ പേശികളെ ആധാരമാക്കിയാണ് നടക്കുന്നത്. ഹൃദയധമനികളുടെ പ്രവര്‍ത്തനങ്ങളും നന്നായി നടന്നുപോകുന്നത് ഇവയുടെ പ്രവര്‍ത്തനത്താലാണ്. നിങ്ങളുടെ മസിലുകള്‍ ആവശ്യത്തിന് ജോലി ചെയ്യുന്നില്ലെങ്കില്‍ അത് ഹൃദയത്തിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കുകയും ആരോഗ്യം നഷ്ടമാവുകയും ചെയ്യും.
പതിവായി വ്യായാമം ചെയ്താല്‍ അമിതഭാരം എന്ന പ്രശ്നം ഉണ്ടാവില്ല. ഇതിന് സഹായിക്കുന്നത് മസിലുകളാണ്. ഇവയ്ക്ക് ജോലി നല്കുന്നില്ലെങ്കില് അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. മസിലുകള്‍ വളരാനും നിലനിര്‍ത്താനും ആവശ്യത്തിന് പ്രോട്ടീനുകളും വിറ്റാമിനുകളും കഴിക്കേണ്ടതുണ്ട്. ആരോഗ്യകരമായ ഭക്ഷണനിയന്ത്രണത്തോടൊപ്പം ശാരീരിക അധ്വാനവും പ്രധാനപ്പെട്ട കാര്യമാണ്. ഇതിന് പതിവായി വ്യായാമങ്ങള്‍ ചെയ്താല്‍ മതി. ഇക്കാര്യം അവഗണിച്ചാല്‍ പേശികള്‍ അയഞ്ഞ് തൂങ്ങി ശരീരം ദുര്‍ബലമാകും.
ഭക്ഷണക്രമത്തേക്കുറിച്ച് പറയുമ്പോള്‍ പേശിവളര്ച്ചക്ക് ഏറ്റവും പ്രധാനമായത് വിറ്റാമിനുകളും പ്രോട്ടീനുകളുമാണ്. വിറ്റാമിന്‍ ബി 1, ബി 2, ബി 3 തുടങ്ങിയ ഏറ്റവും പ്രധാനപ്പെട്ടവയാണ്. ശരീരത്തിലെത്തുന്ന പ്രോട്ടീനുകളെ വിഘടിപ്പിച്ചാണ് മസില് വളര്‍ച്ച സാധ്യമാക്കുന്നത്. ഇതിന് വിറ്റാമിനുകളും ആവശ്യമാണ്. പേശീവളര്ച്ചയ്ക്കാവശ്യമായ മിക്കവാറും വിറ്റാമിനുകളെല്ലാം പഴങ്ങളിലും, പച്ചക്കറികളിലും, മാംസത്തിലുമടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും അനുയോജ്യമായ തരത്തില്‍ എല്ലാ വിറ്റാമിനുകളും സന്തുലിതമായി ലഭ്യമാക്കേണ്ടതുണ്ട്.
പേശിവളര്ച്ചക്ക് അത്യാവശ്യമായ വിറ്റാമിനുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

1. വിറ്റാമിന്‍ ബി 1
മസിലുകള്‍ക്ക് വളര്‍ച്ച ലഭിക്കാന്‍ ഏറ്റവും പ്രധാനമായ ഒന്നാണ് വിറ്റാമിന്‍ ബി 1. ദിവസം തോറും ശരീരത്തിലെത്തുന്ന കാര്‍ബോഹൈഡ്രേറ്റ് ഉപയോഗപ്പെടുത്തുകയും, ന്യട്രീയന്റുകളെ ഊര്‍ജ്ജമാക്കി മാറ്റാനുമാണ് ഇവ പ്രധാനമായും സഹായിക്കുക. സൂര്യകാന്തികുരുവില് വിറ്റാമിന്‍ ബി 1 സമൃദ്ധമായി അടങ്ങിയിട്ടുണ്ട്.

2. വിറ്റാമിന്‍ ബി 2
റൈബോഫ്ലേവിന്‍ എന്ന പേരിലും അറിയപ്പെടുന്ന വിറ്റാമിന്‍ ബി 2 മൂന്ന് മൈക്രോന്യൂട്രിയന്റുകളായ പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവയെ വിഘടിപ്പിക്കാനാണ് സഹായിക്കുന്നത്. ഇത് പേശിവളര്ച്ചക്ക് പ്രധാനപ്പെട്ടതാണ്. പാലില്‍ വിറ്റാമിന്‍ ബി 2 സമൃദ്ധമായി അടങ്ങിയിട്ടുണ്ട്.

3. വിറ്റാമിന്‍ ബി 3
ഞരമ്പ് വ്യവസ്ഥയെ സജീവമാക്കി നിര്‍ത്തുകയും ഊര്‍ജ്ജോത്പാദനം നടത്തുകയും ചെയ്യുന്ന ഒരു വിറ്റാമിനാണിത്. ദഹനത്തെയും ഇത് കാര്യക്ഷമമാക്കുന്നു. നിയാസിന് എന്ന് അറിയപ്പെടുന്ന വിറ്റാമിന്‍ ബി 3 കോഴിയിറച്ചിയില്‍ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്.

4. വിറ്റാമിന്‍ സി
തരുണാസ്ഥിയിലെയും ചലന ഞരമ്പുകളയും ബന്ധിപ്പിക്കുന്ന കോശങ്ങളെ സംരക്ഷിക്കുന്നത് വിറ്റാമിന്‍ സിയാണ്. ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമായ വിറ്റാമിന്‍ സി രോഗപ്രതിരോധശേഷിയും ശക്തിപ്പെടുത്തും. സ്ട്രോബെറി, കാബേജ്, കോളിഫ്ലവര്‍,ചുവന്ന മുളക്, പപ്പായ എന്നിവയിലൊക്കെ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്.

5. ബയോട്ടിന്‍
രക്തോത്പാദനത്തിന് പ്രേരകമാവുകയും പോഷകങ്ങളെ പരമാവധി ഉപയോഗപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നതാണ് ബയോട്ടിന്‍. രക്തത്തിലൂടെ ഓകിസിജന്‍ ശരീരം മുഴുവന്‍ എത്തിക്കുമ്പോള്‍, പതിവായി വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നവരില്‍ ബയോട്ടിന്‍ കൂടുതല്‍ ഫലപ്രദമാകും.

6. ഫോളിക് ആസിഡ്
ശരീരത്തില്‍ പുതിയ കോശങ്ങള്‍ നിര്‍മ്മിക്കപ്പെടാനും അനീമിയ തടയാനും ഫോളിക് ആസിഡ് ഫലപ്രദമാണ്. ഒരു കപ്പ് പയര്‍ ഒരു ദിവസം ആവശ്യമുള്ളതില്‍ 90 ശതമാനം ഫോളിക് ആസിഡും നല്‍കും.

7. വിറ്റാമിന്‍ എ
റെറ്റിനോള്‍ എന്നും അറിയപ്പെടുന്ന വിറ്റാമിന്‍ എ അടിസ്ഥാനപരമായി കാഴ്ചയെ ആണ് സഹായിക്കുന്നത്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും മ്യൂക്കസ് മെമ്പ്രേയ്ന്‍ വികാസത്തിലും പ്രധാന പങ്കുണ്ട് വിറ്റാമിന്‍ എയ്ക്ക്. കാരറ്റ്, ചീര, ഉരുളക്കിഴങ്ങ്, മുള്ളങ്കി എന്നിവ വിറ്റാമിന്‍ എയാല്‍ സമ്പന്നമാണ്.

8. വിറ്റാമിന്‍ ഡി
സൂര്യപ്രകാശത്തില്‍ നിന്ന് ലഭിക്കുന്ന വിറ്റാമിന്‍ എന്നാണ് വിറ്റാമിന്‍ ഡി വിശേഷിപ്പിക്കപ്പെടുന്നത്. സൂര്യപ്രകാശം ശരീരത്തില്‍ പതിക്കുമ്പോള്‍ ഇത് ശരീരത്തില്‍ സ്വയം ഉത്പാദിപ്പിക്കപ്പെടുന്നു. പാല്, ചെമ്മീന്‍, മുട്ട,കോരമീന്‍ എന്നിവയില്‍ വിറ്റാമിന്‍ ഡി ധാരാളമായി അടങ്ങിയിട്ടുണ്ട്.



Click it and Unblock the Notifications