Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കൊഴുപ്പു കുറയ്ക്കും ടിപ്സ്
തടിയും കൊഴുപ്പുമെല്ലാം കുറയ്ക്കുന്നത് സൗന്ദര്യത്തിനു മാത്രമല്ല, ആരോഗ്യത്തിനും നല്ലതാണ്. എന്നാല്‍ പലപ്പോഴും പലരും ഇക്കാര്യം മറന്നു പോകാറുമുണ്ട്. പ്രത്യേകിച്ചും ഇഷ്ടഭക്ഷണങ്ങള്‍ കാണുമ്പോള്‍,.
ശരീരത്തിന്റെ കൊഴുപ്പു കുറയ്ക്കുവാനും ഇതുവഴി തടി കുറയ്ക്കുവാനും സഹായിക്കുന്ന ചില സിംപിള്‍ ടിപ്സിനെ പറ്റി അറിഞ്ഞിരിയ്ക്കൂ,

നാരുകളടങ്ങിയ ഭക്ഷണവും വെള്ളവും
നാരുകളടങ്ങിയ ഭക്ഷണം മെനുവില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. ധാരാളം വെള്ളവും കുടിക്കുക.

കുറച്ച് ഭക്ഷണം
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ നിന്ന് കുറച്ചുമാത്രം ഭക്ഷണം കഴിക്കുക. ഇതുവഴി കൊഴുപ്പു കുറയ്ക്കാം
.

അത്താഴം
അത്താഴ സമയത്ത് എന്താണ് കഴിക്കുന്നത് എന്നത് സംബന്ധിച്ച് ബോധവാന്‍ ആയിരിക്കുക. എന്തെങ്കിലും കുറഞ്ഞ കാലറിയുള്ള ഭക്ഷണമോ അല്ലെങ്കിൽ ഒരു ഗ്ളാസ് ബട്ടര്‍മില്‍ക്കോ കഴിക്കുകയോ അല്ളെങ്കില്‍ അത്താഴം ഒഴിവാക്കുകയോ ചെയ്യാം. കാര്‍ബണേറ്റഡ് ദ്രാവകങ്ങള്‍ ഒരിക്കലും കഴിക്കരുത്. വൈകുന്നേരം എത്രമാത്രം പലഹാരങ്ങള്‍ കഴിച്ചുവെന്നത് രാത്രി ഭക്ഷണത്തിന് മുമ്പ് മനസില്‍ വെക്കുക.

നട്ട്സ്
സുഹൃത്തുക്കളെ സന്ദര്‍ശിക്കുമ്പോള്‍ മധുര പലഹാരങ്ങള്‍ക്ക് പകരം കുറച്ച് നട്ട്സ് കഴിക്കുക. ശരീരത്തിന് ഗുണമുള്ളതും കുറഞ്ഞ കാലറി മാത്രം അടങ്ങിയതുമാണ് ഇവ.

കുറഞ്ഞ കാലറിയുള്ള ഭക്ഷണം
മധുര പലഹാരങ്ങള്‍ രണ്ട് വിഭാഗങ്ങളായാണ് തരം തിരിച്ചിരിക്കുന്നത്. ഇതില്‍ നിങ്ങളുടെ ആതിഥേയനെ നിരാശപ്പെടുത്താതിരിക്കാന്‍ കുറഞ്ഞ കാലറിയുള്ള ഭക്ഷണ സാധനങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിക്കുക.

മദ്യപാനം ഒഴിവാക്കുക
മദ്യപാനം തീര്‍ത്തും ഒഴിവാക്കുക. ശരീരത്തില്‍ അധികം കാലറി എത്താതിരിക്കുന്നതിന് പുറമെ ശരിയായ രീതില്‍ ആരോഗ്യം സംരക്ഷിയ്ക്കാനും സഹായിക്കും

വ്യായാമത്തില്‍ ശ്രദ്ധിക്കുക
അത്യാവശ്യം വ്യായാമത്തിന് സമയം കണ്ടെത്തുക . ഇതുവഴി ശരീരത്തിൻറെ അമിത ഭാരം കുറക്കാനും ശരീരം കൊഴുപ്പ് ആഗീരണം ചെയ്യുന്നില്ലെന്നും ഉറപ്പാക്കാം.

കോളയുടെ അളവ് കുറക്കുക
ഊണിനൊപ്പം ഒരു കോള അധികമായി കുടിക്കുന്നത് വഴി 145 കാലറി ഊര്‍ജമാണ് ശരീരത്തില്‍ എത്തുക. ഇത് കുറച്ചാല്‍ കുറച്ചധികം ഭക്ഷണം കഴിക്കാം.

മധുരം ഒഴിവാക്കുക
മധുരം ശരീരത്തിലെ കൊഴുപ്പു കൂട്ടുക മാത്രമല്ല, ശരീരത്തെ തടിപ്പിയ്ക്കുകയും ചെയ്യും. ഇത് കഴിവതും ഒഴിവാക്കുക.



Click it and Unblock the Notifications
