Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
സിക്സ് പായ്ക്കിനു വേണ്ട ഇന്ത്യന്‍ ഡയറ്റ്
സിക്സ് പായ്ക്ക് മിക്കവാറും പുരുഷന്മാരുടെ സ്വപ്നമാണ്. ഇതിന് വ്യയാമത്തിനൊപ്പം ഭക്ഷണവും പ്രധാനം തന്നെ.
സിക്സ് പായ്ക്ക് ലഭിയ്ക്കണമെങ്കില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പ്രധാനമാണ്. ഇന്ത്യന്‍ ഭക്ഷണങ്ങള്‍ സിക്സ് പായ്ക്ക് ലഭിയ്ക്കുവാന്‍ സഹായിക്കില്ലെന്ന് ചിലരെങ്കിലും കരുതുന്നു.
എന്നാല്‍ സിക്സ് പായ്ക്ക് ലഭിയ്ക്കാന്‍ ഇന്ത്യന്‍ ഡയറ്റും സഹായിക്കുക തന്നെ ചെയ്യും. ഇതിനായുള്ള ഇന്ത്യന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണത്തെ കുറിച്ചറിയൂ,

പച്ചക്കറികള്‍
ശരീരത്തിലെ കൊഴുപ്പു കളയുകയെന്നത് സിക്സ് പായ്ക്ക് മസിലുകള്‍ക്ക് വളരെ പ്രധാനമാണ്. ഇതിന് വേവിയ്ക്കാത്ത പച്ചക്കറികള്‍ കഴിയ്ക്കുന്നത് ഗുണം ചെയ്യും. ക്യാബേജ്, കുക്കുമ്പര്‍, സവാള, ക്യാരറ്റ് തുടങ്ങിയവയെല്ലാം ധാരാളം ആരോഗ്യവശങ്ങള്‍ ഒത്തിണങ്ങിയ പച്ചക്കറികളാണ്.

കാര്‍ബോഹൈഡ്രേറ്റുകള്‍
കാര്‍ബോഹൈഡ്രേറ്റുകള്‍ ഇന്ത്യന്‍ ഭക്ഷണശൈലിയില്‍ അധികമാണെന്നും ഇതുകൊണ്ടുതന്നെ മസിലുകള്‍ക്ക് ഇവ ചേരില്ലെന്നുമുള്ള ധാരണയും തെറ്റാണ്. ശരീരത്തിന് കാര്‍ബോഹൈഡ്രേറ്റുകളും അത്യവശ്യമാണ്. കോംപ്ലക്സ് കാര്‍ബോഹൈഡ്രേറ്റുകളടങ്ങിയ ചോളം, ബാജ്ര പോലുള്ള ധാന്യങ്ങള്‍ തെരഞ്ഞെടുക്കുക.

മുട്ട
മുട്ട മസില്ബോഡിയ്ക്കു ശ്രമിയ്ക്കുന്നവര്‍ തീര്‍ച്ചയായും കഴിയ്ക്കേണ്ട ഭക്ഷണവസ്തു തന്നെ. ഇത് പ്രോട്ടീന്‍ സമ്പുഷ്ടമായ ഒരു ഭക്ഷണവസ്തുവാണ്.

പയര്‍
പയര്‍ വര്‍ഗങ്ങളില്‍, പ്രത്യേകിച്ച് മുളപ്പിച്ച പയര്‍ വര്‍ഗങ്ങളില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടു തന്നെ ഇത് മസിലുണ്ടാക്കാന്‍ ശ്രമിയ്ക്കുന്നവര്‍ കഴിയ്ക്കേണ്ട ഭക്ഷണം തന്നെ.

ചെറിയ അളവില്‍ ഭക്ഷണം
മസിലിന് നല്ലപോലെ ഭക്ഷണം കഴിയ്ക്കണം. എന്നാല്‍ പോഷകഗുണമുള്ളതെങ്കിലും ഒരുമിച്ചു ഭക്ഷണം കഴിയ്ക്കുന്നത് ദോഷം ചെയ്യും. പലപ്പോഴായി ചെറിയ അളവില്‍ ഭക്ഷണം കഴിയ്ക്കുക.

ചിക്കന്‍
മാംസാഹാരം കഴിയ്ക്കുന്നവരാണെങ്കില് ചിക്കന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക തന്നെ വേണം. എന്നാല്‍ ഇത് ഗ്രില്‍ ചെയ്തോ ബേക്ക് ചെയ്തോ കഴിയ്ക്കുന്നതാണ് ഗുണകരമെന്നു മറക്കരുത്.

കൊഴുപ്പില്ലാത്ത പാല്, തൈര്
ബട്ടര്‍, നെയ്യ്, കൊഴുപ്പുള്ള പാല് തുടങ്ങിയവ ഭക്ഷണശീലത്തില്‍ നിന്നും ഒഴിവാക്കുക. കൊഴുപ്പില്ലാത്ത പാല്, തൈര് തുടങ്ങിയവ ശീലമാക്കാം.



Click it and Unblock the Notifications
