Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
കിം കര്ദിഷിയാന് തടി കുറച്ചത്
സെലിബ്രിറ്റികള്‍ പലപ്പോഴും ശരീര സൗന്ദര്യം കൊണ്ടാണ് ശ്രദ്ധ പിടിച്ചു പറ്റുന്നത്. കഠിനമായ വ്യായാമമുറകളും ചിട്ടയായ ഡയറ്റും ഇവര്‍ക്കൊപ്പമുണ്ടാകും.എന്നാല്‍ പലരും തങ്ങളുടെ ഡയറ്റ് രഹസ്യങ്ങള്‍ തുറന്നു പറയുവാന്‍ മടിയ്ക്കുന്നവരാണ്.
ഡയറ്റ് രഹസ്യങ്ങള്‍ തുറന്നു പറയുവാന്‍ മടിയ്ക്കാത്ത ചുരുക്കം ചില സെലിബ്രിറ്റികളില്‍ ഒരാളാണ് കിം കര്‍ദഷിയാന്‍. പ്രശസ്ത ഹോളിവുഡ് താരവും മോഡലുമായ ഇവര്‍ ഒരു അമ്മയുമാണന്ന കാര്യം ശ്രദ്ധേയമാണ്.
പ്രസവശേഷം കിം കര്‍ദഷിയാന്‍ ശരീരവടിവു തിരികെയെടുത്ത ഡയറ്റ് പ്ലാനെക്കുറിച്ചറിയൂ,

മുട്ട
തന്റെ ഡയറ്റില്‍ മുട്ടവെള്ളയും കടല്‍വിഭവങ്ങളും കിം കര്ദിഷിയാന് ഉള്‍പ്പെടുത്തിയിരുന്നു. ശരീരത്തിന് ആവശ്യമായ പോഷകം നല്‍കുന്നതിനൊപ്പം തടി കൂടാതിരിയ്ക്കാനും ഇത് സഹായിച്ചും.

ബദാം
ബദാം തടി കുറയ്ക്കുവാനും അതേ സമയം ഊര്‍ജം നല്‍കാനും സഹായിക്കും. ബദാം മാത്രമല്ല, നട്സെല്ലാം ഇതിനു സഹായിക്കുന്ന ഭക്ഷണവസ്തുക്കളാണ്.

അവോക്കാഡോ
കിം കര്ദിഷിയാന്റെ ഡയറ്റില്‍ നിത്യവും ഉള്‍പ്പെടുന്ന ഒന്നാണ് അവോക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട്. ഇത് പോഷകങ്ങള്‍ നിറഞ്ഞ ഒന്നാണ്.

ഉരുളക്കിഴങ്ങും പാലുല്പന്നങ്ങളും
കൊഴുപ്പു കുറഞ്ഞ പാലുല്പന്നങ്ങളും കാര്‍ബോഹൈഡ്രേറ്റിനായി ഉരുളക്കിഴങ്ങും ഇവര്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നു.

ആസ്പരാഗസ്, ബ്രൊക്കോളി
ആസ്പരാഗസ്, ബ്രൊക്കോളി എന്നിവ കിം കര്ദിഷിയാന്റെ ഡയറ്റില്‍ ഉള്‍പ്പെടുന്നു. പ്രസവശേഷം ആരോഗ്യം നഷ്ടപ്പെടാതെ തടി കുറയ്ക്കാന്‍ ഇത് ഇവരെ സഹായിച്ചു.

ചീസ്
ചീസിനോട് പ്രിയമുണ്ടെങ്കിലും കൊഴുപ്പു കുറഞ്ഞ ചീസാണ് കിം ഉപയോഗിച്ചിരുന്നത്. ചീസില്‍ തന്നെ സ്വിസ് ചീസിലാണ് കൊഴുപ്പിന്റെ അംശം ഏറ്റവും കുറവ്.

ഒലീവ്
ഒലീവ് ഓയിലിലാണ് ഇവര്‍ ഭക്ഷണങ്ങള്‍ തയ്യാറാക്കിയിരുന്നത്. പാചകത്തിനു ചേര്‍ന്ന ഏറ്റവും ആരോഗ്യകരമായ എണ്ണയാണിത്.

ഫൈബര്‍
ഫൈബറടങ്ങിയ ഭക്ഷണവും കിം തന്റെ ദിനചര്യയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത് ദഹനത്തിനും അപചയപ്രക്രിയയ്ക്കും സഹായിക്കും.

വെള്ളം
ധാരാളം വെള്ളം കുടിയ്ക്കുകയെന്നത് കിം കര്‍ദഷിയാന്റെ മറ്റൊരു ഡയറ്റ് രീതിയാണ്.ശരീരത്തിലെ കൊഴുപ്പകറ്റാനും അപചയപ്രക്രിയ ശരിയായി നടത്താനും ഇത് സഹായിച്ചിരുന്നു.

സാല്‍മണ്‍, ട്യൂണ
സാല്‍മണ്‍, ട്യൂണ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകളും കിം പ്രസവശേഷം കഴിച്ചിരുന്നു. ഇത് ആരോഗ്യം നില നിര്‍ത്താനും കൊഴുപ്പു കുറയ്ക്കാനും സഹായിച്ചു.



Click it and Unblock the Notifications
