Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
കരീനയുടെ യോഗാഭ്യാസ രീതികള്‍
ബോളിവുഡിലെ മെലിഞ്ഞ സുന്ദരിമാരില്‍ കരീന കപൂര്‍ ഒന്നാംസ്ഥാനത്തു നില്ക്കും. സീറോ സൈസ് എന്നൊരു വിശേഷണം തന്നെ നിലവില്‍ വന്നത് ഇവരുടെ ശരീരം കണ്ടാണ്.
കരീനയുടെ ശരീരം ഈ നിലയ്ക്കെത്തിച്ച വ്യായാമമുറകളില്‍ യോഗയ്ക്കും മുഖ്യ സ്ഥാനമുണ്ട്. ഹോട്ട് യോഗ അഥവാ ബിക്രം യോഗ എന്നൊരു യോഗാഭ്യാസ രീതി കരീന കപൂര്‍ ഉപയോഗിക്കുന്നുണ്ട്. ചൂടുള്ള മുറിയില്‍ യോഗ ചെയ്യുന്ന രീതിയാണിത്. 105 ഡിഗ്രി ഫാരെന്ഹീറ്റിലും 40 ശതമാനം ഹ്യുമിഡിറ്റിയിലും മുറി ക്രമീകരിച്ചാണ് കരീന ഈ യോഗമുറ ചെയ്യാറ്.
കരീനയുടെ യോഗാരീതികളെക്കുറിച്ച് കൂടുതറിയേണ്ടേ,

ബിക്രം യോഗ
ചൂടാക്കിയ മുറിയാണ് കരീന യോഗ ചെയ്യാറ്. ബിക്രം യോഗ എന്നറിയപ്പെടുന്ന ഈ രീതിയില്‍ 105 ഡിഗ്രി ഫാരെന്‍ഹീറ്റില്‍ മുറി ചൂടാക്കാറുണ്ട്. റൂം ഹീറ്റര്‍ ഉപയോഗിച്ച് ഇതു നിങ്ങള്‍ക്കും വേണമെങ്കില്‍ ചെയ്യാം.

സ്ട്രെച്ചിംഗ്
വാംഅപ് വ്യായാമങ്ങള്‍ എളുപ്പത്തിലാക്കാന്‍ ഇത്തരത്തിലുള്ള യോഗാഭ്യാസം സഹായിക്കുന്നു. കരീനയും സ്ട്രെച്ചിംഗ് പോലുള്ള വാംഅപ്പ് വ്യായാമങ്ങള്‍ നടത്താറുണ്ട്.

സൂര്യനമസ്കാരം
സൂര്യനമസ്കാരം കരീനയുടെ യോഗാഭ്യാസ മുറകളില്‍ വളറെ പ്രധാനമാണ്. ശരീരം മെലിയാന്‍ ഇത് സഹായിക്കും.

നൗകാസന
നൗകാസന എന്നൊരു യോഗയും ഈ അഭിനേത്രി അഭ്യസിക്കാറുണ്ട്. ഇത് വയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കും.

ഭുംജംഗാസന
നടുഭാഗത്തെ മസിലുകളെ ശക്തിപ്പെടുത്താന്‍ ഭുംജംഗാസന എന്നൊരു യോഗമുറയും ഇവര്‍ അഭ്യസിക്കാറുണ്ട്. ഇത് കോബ്ര പോസ് എന്നും അറിയപ്പെടുന്നു.

പര്‍വതാസന
കൈകളുടെ മസിലുകളെ ശക്തിപ്പെടുത്താന്‍ പര്‍വതാസന എന്നൊരു യോഗാരീതിയും കരീന ചെയ്യാറുണ്ട്. ചമ്രം പടിഞ്ഞിരുന്ന് കൈകള്‍ മുകളിലേക്കു നിവര്‍ത്തിപ്പിടിച്ചാണ് ഇവര്‍ ഇതു ചെയ്യുന്നത്.

വീരഭദ്രാനസ
തുടകളിലെ കൊഴുപ്പു കുറയ്ക്കാന്‍ വീരഭദ്രാനസ എന്ന യോഗമുറയാണ് ഇവര്‍ അഭ്യസിക്കാറ്. ഇത് കാ്ലിലെ മസിലുകളെ ബലപ്പെടുത്തുകയും ചെയ്യും.

പ്രാണായാമം
യോഗയുടെ അവസാനം പ്രാണായാമം ചെയ്ത് ശരീരത്തിന് കരീന വിശ്രമം നല്കുന്നു. ചമ്രം പടിഞ്ഞിരുന്ന കണ്ണുകളടച്ച് ശ്വാസം ഉള്ളിലേക്കു വലിച്ചും പുറന്തള്ളിയുമാണ് ഈ വ്യായാമം ചെയ്യുന്നത്.

കപല്ഭക്തി
കപല്ഭക്തി എന്നൊരു ശ്വസനക്രിയയും ഇവര്‍ ചെയ്യാറുണ്ട്. ഇത് വയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു വ്യായാമമുറയാണ്. കരീന ദിവസവും 100 തവണ ഇതു ചെയ്യാറുണ്ടെന്നാണ് കരുതുന്നത്.



Click it and Unblock the Notifications
