Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
സിക്സ്പാക്ക് ആകാനുള്ള എട്ട് മന്ത്രങ്ങള്‍
സിക്സ്പാക്ക് ഇഷ്ടമില്ലാത്ത പുരുഷന്മാരുണ്ടോ? പെണ്ണുങ്ങളെ ആകര്‍ഷിക്കാനുള്ള തന്ത്രമാണ് സിക്സ്പാക്ക് എന്ന് പലരും പറയാറുണ്ട്.
എങ്കിലും എല്ലാ പുരുഷന്മാരും സിക്സ്പാക്ക് സ്വപ്നം കാണുന്നു. കാരണം പൊണ്ണത്തടിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശരിയായ മാര്‍ഗ്ഗം കൂടിയാണ് സിക്സ്പാക്ക്. അതിനിടെ സുന്ദരിമാരുടെ ആരാധനാപാത്രം ആകാന്‍ കഴിഞ്ഞാല്‍ അതൊരു ബോണസ്!
സിക്സ്പാക്ക് ആകാനുള്ള ചില വഴികളാണ് ഇനി പറയുന്നത്.

കൊഴുപ്പ് അടിയുന്നത് തടയുക
ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞാല്‍ നിങ്ങള്‍ പോലും അറിയാതെ നിങ്ങളൊരു കുടവയറനായി മാറും. കൊഴുപ്പ് അടിയുന്നത് തടയാനുള്ള മാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടാം.

കാര്‍ഡിയോ വര്‍ക്കൗട്ടുകള്‍
ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് തടയാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് കാര്‍ഡിയോ വര്‍ക്കൗട്ടുകള്‍.
ഹൃദയമിടിപ്പിന്റെ നിരക്ക് ഉയരുകയും നന്നായി വിയര്‍ക്കുകയും ചെയ്യുമ്പോള്‍ കൊഴുപ്പ് ഊര്‍ജ്ജമായി മാറും. ഇതോടെ അധികമുള്ള കൊഴുപ്പ് നഷ്ടപ്പെട്ട് നിങ്ങള്‍ക്ക് രൂപഭംഗിയുള്ള ശരീരം ലഭിക്കും.
സൈക്ളിംഗ്, ഓട്ടം, നീന്തല്‍, നൃത്തം തുടങ്ങിയ ഏത് വ്യായാമമുറയും നിങ്ങള്‍ക്ക് ചെയ്യാവുന്നതാണ്.

വലിച്ചുവാരി കഴിക്കാതിരിക്കുക
ഉപാപചയ പ്രവര്‍ത്തനങ്ങളുടെ നിരക്ക് വര്‍ദ്ധിപ്പിച്ച് ഭാരം ഫലപ്രദമായി കുറയ്ക്കാന്‍ കഴിയും. ഉപാപചയ പ്രവര്‍ത്തനങ്ങളുടെ നിരക്ക് വര്‍ദ്ധിക്കുന്നതോടെ അധികമുള്ള കൊഴുപ്പ് ശരീരം ഉപയോഗിക്കാന്‍ തുടങ്ങും. ഇതോടെ കൊഴുപ്പ് അധികമായി ശരീരത്തില്‍ അടിയുന്നത് അവസാനിക്കും.
കൃത്യമായ ഇടവേളകളില്‍ കുറേശ്ശേ ആഹാരം കഴിച്ച് ഉപാപചയ പ്രവര്‍ത്തനങ്ങളുടെ നിരക്ക് വര്‍ദ്ധിപ്പിക്കാവുന്നതാണ്. മടിപിടിച്ചിരിക്കുന്നത് നിങ്ങളുടെ ദഹനം കുറയ്ക്കാനും അമിതവണ്ണം ഉണ്ടാകാനും മാത്രമേ സഹായിക്കൂ.

പ്രാതല്‍ ഒഴിവാക്കരുത്
ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ആഹാരമാണ് പ്രാതല്‍. അതിനാല്‍ പ്രാതല്‍ ഒരിക്കലും ഒഴിവാക്കരുത്. ദീര്‍ഘനേരം ആഹാരം കഴിക്കാതിരുന്നതിന് ശേഷമുള്ള ആദ്യത്തെ ആഹാരമാണ് പ്രഭാതഭക്ഷണം.
ഉണര്‍ന്ന് ഒരുമണിക്കൂറിനുള്ളില്‍ പ്രാതല്‍ കഴിക്കുന്നത് ഉപാപചയ പ്രവര്‍ത്തനങ്ങളുടെ നിരക്ക് വര്‍ദ്ധിപ്പിക്കുകയും ദിവസം മുഴുവന്‍ ഇതേ നിരക്ക് നിലനിര്‍ത്താന്‍ സഹിയിക്കുകയും ചെയ്യും.

വെയിറ്റ് ട്രെയിനിംഗ്
ഭാരം എടുക്കുന്നത് പേശികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയാന്‍ സഹായിക്കും. രൂപഭംഗി വരുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാത്രമല്ല മെലിഞ്ഞ ശരീരപ്രകൃതി ഇഷ്ടപ്പെടുന്നവര്‍ക്കും വെയിറ്റ് ട്രെയിനിംഗ് അനുയോജ്യമാണ്.

പേശികള്‍ രൂപപ്പെടുത്തി എടുക്കുക
ശരീരത്തില്‍ അധികമുള്ള കൊഴുപ്പ് മാറ്റിക്കഴിഞ്ഞാല്‍ പേശികളെ രൂപപ്പെടുത്തിയെടുക്കണം. സിക്സ്പാക്ക് ആകാന്‍ ഇത് അത്യാവശ്യമാണ്. ഇതിനുള്ള ചില വ്യായാമമുറകളെ കുറിച്ചാണ് ഇനി വിശദീകരിക്കുന്നത്.

ക്രഞ്ചസ്
വയറിലെ പേശികള്‍ക്ക് നല്ല വഴക്കം നല്‍കുന്നതിനുള്ള വര്‍ക്കൗട്ടുകളാണ് ക്രഞ്ചസ്.
കാല്‍മുട്ടുകള്‍ മടക്കി തറയില്‍ കിടക്കുക. കൈകള്‍ രണ്ടും തലയ്ക്ക് പിറകില്‍ കോര്‍ത്ത് പിടിക്കുക. അതിനുശേഷം വളഞ്ഞ് തല കാല്‍മുട്ടുകളില്‍ തൊടുക. മുകള്‍ ഭാഗത്തെയും മധ്യഭാഗത്തെയും പേശികളെ രൂപപ്പെടുത്തുന്നതിനായാണ് ഈ വ്യായാമം ചെയ്യുന്നത്.
ചരിഞ്ഞു കിടന്ന് ഇതേ വ്യായാമം ചെയ്യുന്നത് ഒബ്ളിഖ് (വയറിലെ പേശികള്‍) പേശികളെ ശക്തിപ്പെടുത്തും.

ലെഗ്ഗ് ലിഫ്റ്റ്
അടിവയറിലെ പേശികളെ ശക്തിപ്പെടുത്തുന്നതിന് ലെഗ് ലിഫ്റ്റ് ഉത്തമമാണ്. ഇതിനുപുറമെ തുടയിലെയും കാലുകളിലെയും പേശികളെ ശക്തിപ്പെടുത്താനും ഈ വ്യായാമമുറ സഹായിക്കും.



Click it and Unblock the Notifications