Latest Updates
-
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം
തടി കുറയ്ക്കാന്‍ ആയുര്‍വേദം
ശരീരഭാരം കുറയ്ക്കാനായി ഇന്ന് ആയുര്വേദമാര്ഗ്ഗങ്ങളും ഉപയോഗിക്കപ്പെടുന്നുണ്ട്. ശരീരത്തിലെ ടോക്സിനുകളെ നീക്കം ചെയ്താണ് ആയുര്‍വേദത്തില്‍ ശരീരഭാരം കുറയ്ക്കുന്നത്. ഈ രീതി 'അമ' എന്നാണ് അറിയപ്പെടുന്നത്. ഭക്ഷണങ്ങള്‍, അന്തരീക്ഷ മാലിന്യങ്ങള്‍, ജീവിത ശൈലി തുടങ്ങിയവ വഴി ശരീരത്തില്‍ അടിഞ്ഞ് കൂടുന്ന മാലിന്യങ്ങളെയാണ് ടോക്സിനുകള്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
വെള്ളത്തില്‍ ലയിക്കുന്ന ടോക്സിനുകള്‍ മൂത്രം, വിയര്‍പ്പ്, മലം എന്നിവയിലൂടെ പുറന്തള്ളപ്പെടും. എന്നാല്‍ മറ്റുള്ളവ ഇത്തരത്തില്‍ ശരീരത്തില്‍ നിന്ന് നീക്കം ചെയ്യപ്പെടില്ല. ഇവ നീക്കം ചെയ്യണമെങ്കില്‍ കൃത്യമായ ഭക്ഷണക്രമങ്ങളും, വ്യായാമങ്ങളും ആവശ്യമാണ്. എന്നിരുന്നാലും കൊഴുപ്പില്‍ ലയിക്കുന്ന ടോക്സിനുകള്‍ അത്ര എളുപ്പത്തില്‍ നീക്കം ചെയ്യപ്പെടില്ല. ഇവ കൊഴുപ്പിന്റെ രൂപത്തില്‍ വയറിലും, നിതംബത്തിലും, തുടകളിലും അടിഞ്ഞ് കൂടും.
ശരീരത്തിലെ ടോക്സിനുകള്‍ നീക്കുന്ന 'അമ' യാണ് ആയുര്‍വേദത്തിലെ പ്രധാന നടപടി. ഇതുവഴി കൊഴുപ്പടങ്ങിയ കോശങ്ങളെ ചുരുക്കാനാവും. നിങ്ങള്‍ക്ക് പ്രായമേറുന്നതിനനുസരിച്ച് ഇത് കൂടുതല്‍ ഫലവത്താകും. ഇത് പതിവായി ചെയ്യുന്നത് ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളാന്‍ സഹായിക്കും. കൂടാതെ ഭാവിയില്‍ അമിതമായി ശരീരഭാരം കൂടുന്നതും ഇത് തടയും.
ആയുര്‍വേദത്തില്‍ അമിതവണ്ണം തടയുന്നതിന്റെ പ്രാരംഭ നടപടി ജീവിതശൈലി കൊണ്ടാണ്. രാത്രി നേരത്തേ കിടക്കുകയും രാവിലെ നേരത്തേ എഴുന്നേല്ക്കുകയും ചെയ്യുന്നത് ഇതിന്റെ ഭാഗമാണ്. നമ്മുടെ ശരീരത്തിലെ സമയവ്യവസ്ഥ ശാരീരികമായ അസ്വാസ്ഥ്യങ്ങള്‍ മൂലം വിപരീതമായി പ്രവര്ത്തിക്കാനിടയാകും. ശരിയായ ഭക്ഷണക്രമവും ആരോഗ്യമാര്‍ന്ന ജീവിത ശൈലിയില്‍ പ്രധാനമാണ്. ആയുര്‍വേദത്തില്‍ തടി കുറയ്ക്കാനായി നിര്‍ദ്ദേശിക്കപ്പെടുന്നത് പ്രധാനമായും കാലികമായി ലഭ്യമാവുന്ന പഴങ്ങളും, പച്ചക്കറികളും ഉപയോഗിക്കാനാണ്. അതുപോലെ തന്നെ പോഷകസമ്പുഷ്ടമായ സ്വഭാവിക ഭക്ഷണങ്ങളും, പഴങ്ങളും കഴിക്കുക. ആയുര്‍വേദത്തിലൂടെ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ നിര്‍ബന്ധമായും സംസ്കരിച്ചതും, പ്രിസര്‍വേറ്റീവുകള്‍ ചേര്‍ത്തതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കണം.
ശരീരത്തിലെ അമിതമായ കൊഴുപ്പ് കുറയ്ക്കാനായി ഉപയോഗപ്പെടുത്താവുന്ന ചില ആയുര്‍വേദ മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്.

ആയുര്‍വേദത്തിലൂടെ തടി കുറയ്ക്കൂ
ദിവസം ആരംഭിക്കുന്നത് തേനും, നാരങ്ങനീരും കലര്‍ത്തിയ വെള്ളം കുടിച്ചുകൊണ്ടാകട്ടെ. ഇത് ശരീരത്തില്‍ നിന്ന് ടോക്സിനുകളെ പുറന്തള്ളാന്‍ സഹായിക്കുന്നതാണ്.

ആയുര്‍വേദത്തിലൂടെ തടി കുറയ്ക്കൂ
ദിവസത്തില്‍ പല പ്രാവശ്യം പാകം ചെയ്യാത്തതും, പാകം ചെയ്ത് ഏറെ താമസിക്കാത്തതുമായ ഭക്ഷണം കഴിക്കുക. ഏറെ ഭക്ഷണം ഒരുമിച്ച് കഴിക്കുന്നതിന് പകരം പല തവണ ലഘുഭക്ഷണം കഴിക്കുക. അതായത് ദിവസം മൂന്ന് തവണ കൂടിയ അളവില്‍ ഭക്ഷണങ്ങള്‍ കഴിക്കുന്നുവെങ്കില്‍ അത് ആറ് ലഘുഭക്ഷണങ്ങളായി മാറ്റുക. ഭക്ഷണത്തില്‍ പുതുമയാര്‍ന്ന പഴങ്ങളും, പച്ചക്കറികളും ധാരാളമായി ഉള്‍പ്പെടുത്തുക.

ആയുര്‍വേദത്തിലൂടെ തടി കുറയ്ക്കൂ
ജിവിതം എത്ര തിരക്ക് പിടിച്ചതാണെങ്കിലും ദിവസം കുറഞ്ഞത് എട്ടു മണിക്കൂറെങ്കിലും ഉറങ്ങുക. എല്ലാദിവസവും ഒരേ സമയത്ത് ഉറങ്ങുന്നത് ശീലമാക്കുക.

ആയുര്‍വേദത്തിലൂടെ തടി കുറയ്ക്കൂ
സംസ്കരിച്ച ജങ്ക് ഫുഡുകള്‍ ഒഴിവാക്കി ധാന്യങ്ങളും, പയര്‍, പരിപ്പ് വര്‍ഗ്ഗങ്ങളും കഴിക്കുക. ഇവ ധാരാളമായി ഭക്ഷ്യനാരുകള്‍ അടങ്ങിയവയാണ്.

ആയുര്‍വേദത്തിലൂടെ തടി കുറയ്ക്കൂ
മഞ്ഞള്‍, ഇഞ്ചി, ജീരകം, കുരുമുളക് എന്നിവയുടെ ഉപയോഗം ആയുര്‍വേദം പ്രോത്സാഹിപ്പിക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ നീക്കി ശാരീരിക പ്രവര്‍ത്തനങ്ങളെ സജീവമാക്കാന്‍ ഇവ സഹായിക്കും.

ആയുര്‍വേദത്തിലൂടെ തടി കുറയ്ക്കൂ
ശരീരഭാരം കുറയ്ക്കാന്‍ ആത്മാര്‍ത്ഥമായ ആഗ്രഹം നിങ്ങള്‍ക്കുണ്ടെങ്കില്‍ അതിനുള്ള ശ്രമം ഭക്ഷണത്തില്‍ മാത്രമായി ഒതുക്കേണ്ടതല്ല. ഭക്ഷണ നിയന്ത്രണത്തോടൊപ്പം വ്യായാമങ്ങളും ചെയ്യുക. ശരീരഭാരം വേഗത്തിലും, സുരക്ഷിതമായും കുറയ്ക്കാനുള്ള ഒരു മാര്‍ഗ്ഗമാണ് യോഗ.

ആയുര്‍വേദത്തിലൂടെ തടി കുറയ്ക്കൂ
ജിവിതത്തില്‍ എല്ലാക്കാര്യങ്ങള്‍ക്കും ഒരു പരിധി വെയ്ക്കുക. ഇതാണ് ആയുര്‍വേദത്തിന്റെ പ്രധാന ആശയം. നിങ്ങള്‍ക്ക് മദ്യപാന ശീലമുണ്ടെങ്കില്‍ അത് പൂര്‍ണ്ണമായും നിര്‍ത്താന്‍ ശ്രമിക്കാതെ കുറച്ച് കൊണ്ടുവരുക. ഈ ശൈലി മദ്യപാനത്തില്‍ മാത്രമല്ല ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും പിന്തുടരുക.



Click it and Unblock the Notifications
