Latest Updates
-
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം! -
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം
ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാം, തടിയും!!
തടി കുറയ്ക്കാന്‍ വിവിധ വഴികളുണ്ട്. ഇവയില്‍ പലതും നമുക്കു ദൈനംദിന ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാമെങ്കിലും ഇതിന് തയ്യാറാകാതെ ജിമ്മിലും മറ്റും പണം മുടക്കി പോകുകയാണ് പലരും ചെയ്യുക.
ജിമ്മില്‍ പോയതു കൊണ്ടുമാത്രം തടി കുറയണമെന്നില്ല. ഇതിന് മറ്റു ചില ശീലങ്ങളും അത്യാവശ്യമാണ്.
കൊഴുപ്പു കളയാന്‍ സഹായിക്കുന്ന, ഇതുവഴി തടി കുറയ്ക്കാന്‍ സഹായിക്കുന്ന ചില ശീലങ്ങളെക്കുറിച്ച് അറിയൂ,

ഓടുന്നത്
ദിവസവും ഓടുന്നത് ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കുന്ന ഒരു പ്രധാന വഴിയാണ്. അതിരാവിലെ ഓടുന്നത് കൂടുതല്‍ നല്ലതാണ്. ഇത് കൊഴുപ്പു കത്തിച്ചു കളയാന്‍ മാത്രമല്ല, അതേ സമയം ശരീരത്തിന് ഊര്‍ജം ലഭിയ്ക്കാനും സഹായിക്കും.

ഉറക്കം
ആവശ്യത്തിനുറങ്ങാത്തത് കൊഴുപ്പു കത്തിച്ചു കളയാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിയ്ക്കും. ആവശ്യത്തിനുറങ്ങാന് മടിക്കരുത്.

ഗ്രീന്‍ ടീ
കൊഴുപ്പു കത്തിച്ചു കളയാനുള്ള നല്ലൊരു വഴിയാണ് ഗ്രീന്‍ ടീ കുടിയ്ക്കുന്നത്. ദിവസവും രണ്ടോ മൂന്നോ തവണ ഗ്രീന്‍ ടീ ശീലമാക്കുക.

കോണിപ്പടികള്‍
കോണിപ്പടികള്‍ കയറിയിറങ്ങുന്നത് കൊഴുപ്പ് എളുപ്പത്തില്‍ കത്തിച്ചു കളയാന്‍ സഹായിക്കുന്ന ഒന്നാണ്.

ഭക്ഷണം ഉപേക്ഷിയ്ക്കരുത്
ഭക്ഷണം ഉപേക്ഷിയ്ക്കരുത്. ഇത് അപചയപ്രക്രിയയെ ബാധിയ്ക്കും. അപചയപ്രക്രിയ കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കുന്ന ഒന്നു തന്നെയാണ്.

അത്താഴം
അത്താഴം ഭിക്ഷക്കാരനെപ്പോലെ എന്ന ചൊല്ല് വാസ്തവമാണ്. രാത്രിയില്‍ അധികം കഴിച്ചാല്‍ ദഹനപ്രക്രിയയെ ബാധിയ്ക്കും. കൊഴുപ്പടിഞ്ഞു കൂടും.

ചെറിയ അളവില്‍ ഭക്ഷണം
ചെറിയ അളവില്‍ ഭക്ഷണം പ്രധാനം. ഓരോ തവണയും 600 കലോറിയില്‍ കുറവുള്ള ഭക്ഷണം കഴിയ്ക്കുക. ഇത് കൊഴുപ്പു കുറയാനുള്ള ഒരു വഴിയാണ്.

വെള്ളം
ശരീരത്തില്‍ ജലാംശം കൊഴുപ്പു കളയാന്‍ പ്രധാനമാണ്. നല്ലപോലെ വെള്ളം കുടിയ്ക്കുക.

പഞ്ചസാര, മധുരം
പഞ്ചസാര, മധുരം കുറയ്ക്കുക. മധുരം നിര്‍ബന്ധമെങ്കില്‍ തേന്‍, കറുവാപ്പട്ട പോലുള്ള വഴികള്‍ സ്വീകരിയ്ക്കുക.

ഗ്ലൈസമിക് ഇന്‍ഡെക്സ്
ഗ്ലൈസമിക് ഇന്‍ഡെക്സ് (ജിഐ) കുറഞ്ഞ ഭക്ഷണങ്ങള്‍ ശീലമാക്കുക.

ജ്യൂസ്
ജ്യൂസ് മാത്രം കുടിയ്ക്കുന്നത് കൊഴുപ്പു കളയാന്‍ നല്ല മാര്‍ഗമെന്നു കരുതുന്നവരുണ്ട്. ഇതു തെറ്റാണ്. കൊഴുപ്പു കത്തിച്ചു കളയാന്‍ ഖരരൂപത്തിലെ ഭക്ഷണവും പ്രധാനം.

സമയാസമയത്തു ഭക്ഷണം
സമയാസമയത്തു ഭക്ഷണം കഴിയ്ക്കുക.

ആരോഗ്യകരമായ കൊഴുപ്പും
ആരോഗ്യകരമായ കൊഴുപ്പും ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമാണ്. ഇതിനായി അവോക്കാഡോ. ബദാം തുടങ്ങിയവ കഴിയ്ക്കാം.

ചെറിയ ഇടവേളകളില്‍ ഭക്ഷണം
ചെറിയ ഇടവേളകളില്‍ ഭക്ഷണം കഴിയ്ക്കുക. കൊഴുപ്പു കത്തിച്ചു കളയാന്‍ ഇത് നല്ലതാണ്.

കിടക്കുന്നതിന് മുന്‍പ്
കിടക്കുന്നതിന് ഒന്നു രണ്ടു മണിക്കൂര്‍ മുന്‍പ് ഭക്ഷണം കഴിയ്ക്കുക. ഇത് ദഹനത്തെ സഹായിക്കും. കൊഴുപ്പു കൂടാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും.

പുറത്തു നിന്നും ഭക്ഷണം
പുറത്തു നിന്നും ഭക്ഷണം കഴിയ്ക്കുന്ന ശീലം കഴിവതും ഒഴിവാക്കുക. കൊഴുപ്പു കൂട്ടുന്ന ഒരു പ്രധാന കാരണമാണിത്.

കൂടുതല്‍ ഇരിക്കുന്നത്
കൂടുതല്‍ ഇരിക്കുന്നത് ശരീരത്തിലെ അപചയപ്രക്രിയ സാവധാനത്തിലാക്കുന്നു. ഇത് കൊഴുപ്പു കൂട്ടും. ഇടയ്ക്കിടെ എഴുന്നേറ്റ് 10 മിനിറ്റ് നടക്കുക.

കോള
കോള പോലുള്ളവ ഒഴിവാക്കുക. ഇത് ശരീരത്തിന്റെ കൊഴുപ്പു കൂട്ടും.

ടിവി കാണുമ്പോള്‍
ടിവി കാണുമ്പോള്‍ എന്തെങ്കിലും കൊറിയ്ക്കുന്ന ശീലം ഒഴിവാക്കുക. കൊഴുപ്പു കൂട്ടുന്ന പ്രധാന ഘടകമാണിത്.

ഇഞ്ചി,കുരുമുളക്, വെളുത്തുള്ളി
ഇഞ്ചി,കുരുമുളക്, വെളുത്തുള്ളി തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കും.



Click it and Unblock the Notifications
