Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
വ്യായാമത്തിനു ദോഷങ്ങളും
ആരോഗ്യത്തിന് വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇന്നത്തെ ജീവിത ശൈലിയില്‍ ഒഴിവാക്കാനാവത്ത ഒന്നാണ് വ്യായാമമെന്നും പറയാം.
വ്യായാമത്തിന് ഗുണങ്ങളേറെയാണ്. ഫിറ്റായ ശരീരം, സൗന്ദര്യം, അസുഖങ്ങളെ അകറ്റി നിര്‍ത്തുക തുടങ്ങിയ ധാരാളം ഗുണങ്ങള്‍ വ്യായാമം കൊണ്ടുണ്ട്.
എന്നാല്‍ വ്യായാമത്തിന് ചില ദോഷവശങ്ങളുമുണ്ട്. ഇത്തരം ചില ദോഷവശങ്ങളെക്കുറിച്ചറിയൂ,

ശരീര വേദന
വ്യായാമം പലര്‍ക്കും ശരീര വേദനയുണ്ടാക്കും. പ്രത്യേകിച്ച് ജിമ്മില്‍ പോയി വ്യായാമം ചെയ്യുന്നത്. തുടക്കത്തിലായിരിക്കും ഇതു കൂടുതല്‍.

മസിലുകളെ ദുര്‍ബലമാക്കും
കഠിനമായ വ്യായാമങ്ങള്‍ അല്പനേരത്തേയ്ക്കെങ്കിലും മസിലുകളെ ദുര്‍ബലമാക്കും. ശരീരം ദുര്‍ബലമാകുന്നതായി അനുഭവപ്പെടും.

തലവേദന
വ്യായാമം പലര്‍ക്കും തലവേദനയുണ്ടാക്കാമുണ്ട്. പ്രത്യേകിച്ച് ബോഡി ബില്‍ഡിംഗ്. തലയില്‍ പ്രഷറുണ്ടാകുന്നതാണ് കാരണം.

ഉളുക്കുകളുണ്ടാകാനുള്ള സാധ്യത
വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തില്‍ ഉളുക്കുകളുണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. പ്രത്യേകിച്ച് സ്ട്രെച്ചിംഗ് വ്യായാമങ്ങള്‍ അധികമാകുമ്പോള്‍.

നടുവേദന
വ്യായാമങ്ങള്‍ നടുവേദനയ്ക്കും ഇട വരുത്താറുണ്ട്. പ്രത്യേകിച്ച് നടുവിന് ഭാരം കൊടുക്കുന്ന തരത്തിലുള്ള വ്യായാമങ്ങള്‍.

പ്രതിരോധശേഷി
കൂടുതല്‍ വ്യായാമങ്ങള്‍ ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കും. കോള്‍ഡ്, ഫഌ തുടങ്ങിയ അസുഖങ്ങള്‍ എളുപ്പം വരികയും ചെയ്യും.

ഈറ്റിംഗ് ഡിസോര്ഡറുകള്
തടി കുറയ്ക്കണമെന്നാഗ്രഹിച്ചു വ്യായാമം ചെയ്യുമ്പോള്‍ ഭക്ഷണവും തീരെ കുറയ്ക്കുന്നവരുണ്ട്. ഇത് ഈറ്റിംഗ് ഡിസോര്ഡറുകള് വരുത്തി വയ്ക്കും.

വിയര്‍പ്പധികരിയ്ക്കുന്നത്
വിയര്‍പ്പധികരിയ്ക്കുന്നത് വ്യായാമം കൂടുതലാകുമ്പോഴുള്ള ഒരു പ്രശ്നമാണ്. ഇത് ശരീരത്തിലെ ജലാംശം കുറയ്ക്കുകയും ചെയ്യും.

പാദത്തിന് പരിക്കുകളേല്‍ക്കുന്നത്
വ്യായാമം ചെയ്യുമ്പോള്‍ പാദത്തിന് പരിക്കുകളേല്‍ക്കുന്നത് സാധാരണമാണ്.വ്യായാമത്തിന്റെ ഒരു ദോഷഫലമെന്നു വേണമെങ്കില്‍ പറയാം.

വൃഷണം
ചില പുരുഷന്മാരില് വ്യായാമം വൃഷണങ്ങളെ ചുരുക്കുന്നതായി കണ്ടുവരാറുണ്ട്.

സ്ത്രീകളില്‍ പെല്‍വിക് മസിലുകള്‍ വികസിയ്ക്കുന്നതിനും ഇത് കാരണമാകും. ഇത് ലൈംഗികജീവിതത്തെ ബാധിച്ചേക്കാം.
സ്ത്രീകളില്‍ പെല്‍വിക് മസിലുകള്‍ വികസിയ്ക്കുന്നതിനും ഇത് കാരണമാകും. ഇത് ലൈംഗികജീവിതത്തെ ബാധിച്ചേക്കാം.



Click it and Unblock the Notifications
