Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
ഡയറ്റിലോ, എങ്കില്‍ ഇവ ഒഴിവാക്കൂ
തടി കുറയ്ക്കുകയെന്നത് പലരുടേയും സ്വപ്നമാണ്. തടി കുറയ്ക്കുന്ന കാര്യം പറയുമ്പോള്‍ ആദ്യം വായിലെത്തുന്ന വാക്ക് ഡയറ്റെന്നതു തന്നെയായിരിക്കും. ഒപ്പം വ്യായാമവും.
ഡയറ്റെന്ന വാക്കിന് തടി കുറയ്ക്കുന്നതില്‍ പ്രധാന സ്ഥാനമുണ്ട്. തടി കുറയ്ക്കുവാന്‍ സഹായിക്കുന്ന ചില ഡയറ്റുകളുണ്ട്. ചില പ്രത്യേക തരം ഭക്ഷണങ്ങളായിരിക്കും ഇതില്‍ ഉള്‍പ്പെടുത്തുക.
ഇതുപോലെ തടി കുറയുവാന്‍ ഡയറ്റെടുക്കുന്നവര്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുമുണ്ട്. ഇത്തരം ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

വൈറ്റ് ബ്രെഡ്
ഡയറ്റെടുക്കുന്നവര്‍ വൈറ്റ് ബ്രെഡ് നിര്‍ബന്ധമായും ഒഴിവാക്കണം. ഇതില്‍ കാര്‍ബോഹൈഡ്രേറ്റ് കൂടിയ തോതില്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഇത് ആരോഗ്യത്തിന് ദോഷം വരുത്തുകയും ചെയ്യും.

മിഠായികള്‍
മിഠായികള്‍ ഉപേക്ഷിയ്ക്കുക. ഇതില്‍ വലിയ തോതില്‍ പഞ്ചസാരയടങ്ങിയിട്ടുണ്ട്.ഇത് തടി കൂട്ടുക തന്നെ ചെയ്യും.

കൃത്രിമ ധാന്യ പദാര്‍ത്ഥങ്ങള്‍
എളുപ്പത്തിലുള്ള പ്രാതലിനായി നിറങ്ങളും മധുരവുമെല്ലാം കൂട്ടിയ ധാന്യങ്ങള്‍ ലഭ്യമാണ്. ഇവ തടി കൂട്ടും. ഇവയും ഉപേക്ഷിയ്ക്കുക.

എണ്ണ
എണ്ണയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. ഡയറ്റെടുക്കുന്നവര്‍ പലപ്പോഴും പിന്തുടരാത്ത ഒരു തത്വമാണിത്.

കൊഴുപ്പടങ്ങിയ പാലുല്പന്നങ്ങള്
പാലുല്പന്നങ്ങള് ആരോഗ്യത്തിനു നന്നെങ്കിലും കൊഴുപ്പടങ്ങിയവ ഉപേക്ഷിയ്ക്കണ. കൊഴുപ്പു കുറഞ്ഞ പാലുല്പന്നങ്ങള് ഉപയോഗിക്കാം.

ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ്, പ്രത്യേകിച്ച് വറുത്ത ഉരുളക്കിഴങ്ങ് ഡയറ്റെടുക്കുന്നവര്‍ ഒഴിവാക്കേണ്ട ഒരു ഭക്ഷണമാണ്.

പഴം
പഴം ധാരാളം ഊര്‍ജം നല്‍കുമെങ്കിലും തടി കൂട്ടുകയും ചെയ്യും. ഇത് ഡയറ്റെടുക്കുന്നവര്‍ മിതമായി മാത്രം ഉപയോഗിക്കുക.

സോഡ
സോഡ ഡയറ്റെടുക്കുന്നവര്‍ ഒഴിവാക്കേണ്ട മറ്റൊരു പാനീയമാണ്. ഇതിലെ മധുരം തന്നെ വില്ലന്‍.

ജങ്ക് ഫുഡ്
ബര്‍ഗര്‍, പിസ പോലുള്ള ജങ്ക് ഫുഡും ഉപേക്ഷിയ്ക്കുക. ഇവ ഡയറ്റിന്റെ പ്രയോജനം പൂര്‍ണമായും ഇല്ലാതാക്കും.

പ്രോസസ്ഡ് മാംസം
പ്രോസസ് ചെയ്ത മാംസ്യവിഭവങ്ങളും ഡയറ്റെടുക്കുന്നവര്‍ ഒഴിവാക്കുക തന്നെ വേണം. ഇതു തടി കൂട്ടും



Click it and Unblock the Notifications
