Latest Updates
-
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം!
മലൈക അറോറയുടെ ശരീര രഹസ്യങ്ങള്‍
ബോളിവുഡിലെ ഐറ്റം ഡാന്സുകാരില് പ്രമുഖയാണ് മലൈക അറോറ. ഐറ്റം ഡാന്സുകാര്ക്കുള്ള ശരീരഭംഗി രണ്ടു കുട്ടികളുടെ അമ്മയായ, അടുത്ത മാസം 40 തികയുന്ന ഈ താരം ഇപ്പോഴും ഹോട്ട് എന്ന ഗണത്തില്‍ പെടുത്താവുന്ന, തികഞ്ഞ ഒരു നര്‍ത്തകിയുമാണ്.
മലൈകയുടെ വടിവൊത്ത ശരീരത്തിന്റെ രഹസ്യങ്ങള്‍ അറിയേണ്ടേ,

പുഴുങ്ങിയ മുട്ട, ബ്രൗണ്‍ ബ്രെഡ, പൊഹ തുടങ്ങിയ കൊഴുപ്പു കുറഞ്ഞ പ്രഭാതഭക്ഷണമാണ് മലൈകയുടെ പതിവ്. ഇത് തടി കൂടാതിരിക്കാന്‍ ഇവരെ സഹായിക്കുന്നു.

ഇഡ്ഢലി
ചിലപ്പോള്‍ ഇഡ്ഢലിയും ഇവര്‍ പ്രഭാതഭക്ഷണത്തിന് ഉപയോഗിക്കാറുണ്ട്. ആവിയില്‍ പാചകം ചെയ്യുന്നതും ദഹിയ്ക്കാന്‍ എളുപ്പമുള്ളതുമായ ഭക്ഷണമായതു കൊണ്ടാണിത്.

വ്യായാമത്തിനു ശേഷം
പഴവും മുട്ട വെള്ളയുമാണ് ഇവര്‍ വ്യായാമത്തിനു ശേഷം കഴിയ്ക്കാറ്. പ്രോട്ടീന്‍ ഡ്രിങ്ക്സ് ഇവര്‍ ഉപയോഗിക്കാറില്ല.

ഉച്ചഭക്ഷണത്തിന്
തവിടു കളയാത്ത അരിയാണ് ഇവര്‍ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കാറ്. കൂടാതെ പരിപ്പു വര്‍ഗങ്ങള്‍, സാലഡുകള്‍, ചപ്പാത്തി തുടങ്ങിയവയും ഈ ലിസ്റ്റില്‍ പെടുന്നു.

ചിക്കന്‍
ചിക്കന്‍ ഇവര്‍ക്കിഷ്ടമുള്ള ഒരു വിഭവമാണ്. ഉച്ചഭക്ഷണത്തില്‍ ഇവര്‍ ഇതും ഉള്‍പ്പെടുത്താറുണ്ട്.

പഴവും
പഴവും ഇവരുടെ ഭക്ഷണശീലങ്ങളില്‍ ഒന്നാണ്.

രാത്രി ഭക്ഷണം
ഗ്രില്‍ ചെയ്ത സാല്‍മണ്‍ മത്സ്യം, സാലഡുകള്‍, സുപ്പ്, വേവിച്ച പച്ചക്കറികള്‍ എന്നിവയാണ് ഇവരുടെ രാത്രി ഭക്ഷണം.

യോഗ
മറ്റേതു താരങ്ങളെപ്പോലെ യോഗ ഇവരുടെ വ്യായാമരഹസ്യങ്ങളില് പെടുന്നു.

ഏറോബിക്സും
യോഗയ്ക്കു പുറമെ ഏറോബിക്സും ശരീരവടിവിനായി ഇവര്‍ അഭ്യസിക്കാറുണ്ട്.

ഉപ്പും മധുരവും
ഉപ്പും മധുരവും എണ്ണയുമൊക്കെ വളരെ പരിമിതമായ തോതിലേ ഇവര്‍ ഉപയോഗിക്കാറുള്ളൂ.

ചെറിയ ഇടവേളകളില്‍ ഭക്ഷണം
ചെറിയ ഇടവേളകളില്‍ ഭക്ഷണം കഴിയ്ക്കുന്ന ശീലം ഇവര്‍ക്കുണ്ട്. ഇത് തടി കൂടാതിരിക്കാന്‍ ഇവരെ സഹായിക്കുന്ന ഒരു കാര്യമാണ്.

വെള്ളം
ധാരാളം വെള്ളം കുടിയ്ക്കുന്ന ശീലവും മലൈകയ്ക്കുണ്ട്. ഇത് ഇവരുടെ സൗന്ദര്യരഹസ്യങ്ങളിലൊന്നാണ്.

കരിക്കിന് വെള്ളം
കരിക്കിന് വെള്ളം ദിവസവും ഇവര്‍ ഒരു തവണയെങ്കിലും കുടിയ്ക്കാറുണ്ട്. ചര്‍മസൗന്ദര്യത്തിനും ശരീരത്തിലെ ഈര്‍പ്പം നില നിര്‍ത്താനും ഇത് സഹായിക്കുന്നു.

ബോക്സിംഗ്
ബോക്സിംഗ്, ഹിപ്ഹോപ് ഡാന്‍സ് എന്നിവയും മലൈകയുടെ ശരീരവടിവിന്റെ രഹസ്യങ്ങളില്‍ ഉള്‍പ്പെടുന്നു.

നീന്തുന്നതും
നല്ലൊരു വ്യായാമമെന്ന രീതിയില്‍ നീന്തുന്നതും ഇവരുടെ ശീലങ്ങളില്‍ പെടുന്നു.



Click it and Unblock the Notifications
