Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
ഭാവനയുടെ ഫിറ്റ്നസ് രഹസ്യങ്ങള്‍
മലയാളി താരങ്ങളെപ്പറ്റി പണ്ടു കേള്‍ക്കാറുള്ളൊരു പരാതി ഇവര്‍ ശരീരത്തിന്റെ ഫിറ്റ്നസ് നില നിര്‍ത്താന്‍ ശ്രദ്ധിക്കാറില്ലെന്നതാണ്. എന്നാല്‍ പുതുതലമുറയില്‍ ബോളിവുഡിനെ മുന്‍നിര്‍ത്തി ഫിറ്റായ ശരീരം നില നിര്‍ത്താന്‍ ശ്രമിക്കുന്നവരില്‍ നടന്മാരും നടിമാരുമെല്ലാമുണ്ട്.
അല്പം മുന്‍പു വന്നതാണെങ്കിലും പുതുതലമുറ താരങ്ങള്‍ക്ക് ഒപ്പത്തിനൊപ്പം നില്ക്കുന്ന നടിയാണ് ഭാവന. സിനിമയില്‍ വന്ന കാലത്തെ ഭാവനയും ഇപ്പോഴുള്ള ഭാവനയും തമ്മില്‍ അജഗജാന്തര വ്യത്യാസമുണ്ടെന്നു വേണമെങ്കില്‍ പറയാം. ഇപ്പോഴത്തെ ഭാവന മേയ്ക്ക് ഓവര്‍ ചെയ്ത് തടി കുറച്ച് ഒരു പുതിയ താരം തന്നെയാണ്.

പണ്ടത്തേക്കാള്‍ ഏറെ സുന്ദരിമാണ് ഈ താരം ഇപ്പോള്‍ എന്നു പറയാതിരിക്കാനാവില്ല.

അന്യഭാഷാ ചിത്രങ്ങളഇലും വെന്നിക്കൊടി പാറിക്കുന്ന ഭാവനയുടെ സൗന്ദര്യത്തിനു പുറകില്‍ ചിട്ടയായ വ്യായാമ ഭക്ഷണനിയന്ത്രണങ്ങളുണ്ട്.

ശരീരസൗന്ദര്യം കാത്തുസൂക്ഷിയ്ക്കുവാന്‍ ജിമ്മില്‍ പോകുന്ന ശീലം ഇവര്‍ക്കുണ്ട്. ഷൂട്ടിംഗ് നടക്കുന്ന സമയമെങ്കില്‍ ജിമ്മുള്ള ഹോട്ടലുകളാണ് ഇവര്‍ തെരഞ്ഞെടുക്കാറും. ജിമ്മില്ലെങ്കില് മുറിയിലുള്ള വ്യായാമങ്ങള്‍ ഇവര്‍ ചെയ്യും.

ദിവസവും ഒന്നര മണിക്കൂറോളം ഭാവന വ്യായാമം ചെയ്യാറുണ്ട്. ഇത് ശരീരഭംഗിയും ആകൃതിയും നില നിര്‍ത്താന്‍ സഹായിക്കാറുണ്ടെന്നും ഭാവന പറയുന്നു.

ഭക്ഷണകാര്യത്തിലും ഭാവന പ്രത്യേക ശ്രദ്ധ ചെലുത്താറുണ്ട്. വറുത്ത ഭക്ഷണങ്ങള്‍ കഴിവതും ഈ താരം ഒഴിവാക്കുന്നു.

ധാരാളം വെള്ളം കുടിയ്ക്കുന്നതും ജ്യൂസ്, കരിക്കിന് വെള്ളം എന്നിവ കുടിയ്ക്കുന്നതും ഇവരുടെ സൗന്ദര്യരഹസ്യങ്ങളില്‍ പെടുന്നു.

അരി, പരിപ്പു വര്‍ഗങ്ങള്‍ ഇവര്‍ കഴിവതും ഒഴിവാക്കും. കഴിയ്ക്കുകയാണെങ്കില്‍ തന്നെ വളരെ കുറവേ കഴിയ്ക്കുകയുള്ളൂ.

പച്ചക്കറികളും പഴവര്‍ഗങ്ങളും ധാരാളം ഭാവന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നു. തടി കൂടാതെ തന്നെ ആരോഗ്യവും ചര്‍മത്തിന് തിളക്കവും നല്കാന് ഈ ശീലം സഹായിക്കും.

ടെന്ഷനില്ലതാതിരിക്കുകയാണ് സൗന്ദര്യത്തിനു വേണ്ട പ്രദാന ഗുണമെന്നും ഈ നടി കരുതുന്നു. മനസിന്റെ സന്തോഷം ശരീരത്തിനും യൗവനവും സന്തോഷവും നല്‍കും. ഇതിനായി യോഗയും ഈ നടി പരിശീലിക്കാറുണ്ട്.

പല സ്ഥലങ്ങളിലെ ഭക്ഷണം പരീക്ഷിച്ചിട്ടുണ്ടെങ്കിലും വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തോട് ഇവര്‍ക്ക് കൂടുതല്‍ താല്പര്യമാണ്.

വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങളില്‍ ചിപ്സും മത്തി വറുത്തതുമെല്ലാം ഭാവനയ്ക്ക് പ്രിയമാണ്. എ്ന്നാല്‍ ഇവ കഴിയ്ക്കുന്ന കാര്യത്തില്‍ നിയന്ത്രണം വച്ചിട്ടുമുണ്ട്.

നോണ്‍ വെജിറ്റേറിയന്‍ കഴിയ്ക്കുന്ന ഇവര്‍ മട്ടന്‍, ബീഫ് എന്നിവ കഴിയ്ക്കാറില്ല.

ഭക്ഷണ, വ്യായാമ നിയന്ത്രണത്തോടൊപ്പം ഹെര്‍ബല്‍ സ്പാ, മസാജിംഗ് തുടങ്ങിയ കാര്യങ്ങളും സൗന്ദര്യസംരക്ഷണത്തിനു വേണ്ടി ഈ സുന്ദരി ചെയ്യാറുണ്ട്.

മിക്കവാറും പേര് ഇഷ്ടപ്പെടുന്ന ഒരു ഭക്ഷണത്തോട് ഭാവനയ്ക്ക് അധികം പ്രിയമില്ല. ഐസ്ക്രീം. ഇതിനോടു മാത്രമല്ലാ, മധുരത്തോടും വലിയ താല്പര്യമില്ല.

ഭക്ഷണമെത്ര കഴിച്ചാലും യോഗയും വ്യായാമവും ചെയ്യുന്നതു കൊണ്ട് തൂക്കം സ്ഥിരമായി നില നിര്‍ത്താന്‍ കഴിയുന്നുണ്ടെന്നും ഭാവന പറയുന്നു.



Click it and Unblock the Notifications
