Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
വയര്‍ കുറയ്ക്കാന്‍ 8 തരം വ്യായാമങ്ങള്‍
വയര്‍ കുറഞ്ഞു കാണാന്‍ ആഗ്രഹിക്കാത്തവരുണ്ടാകില്ല. എന്നാല്‍ വ്യായാമം ചെയ്തിട്ടും വയറിന്റെ തടി കുറയുന്നില്ലെന്നു പരാതിപ്പെടുന്നവരുമുണ്ട്.
വയര്‍ കുറയ്ക്കാന്‍ ഏറ്റവും നല്ലത് ക്രഞ്ചസ് വ്യായാമങ്ങളാണ്. ഇവ തന്നെ പല തരമുണ്ട്. വയറിന്റെ മസിലുകള്‍ക്ക് ആയാസം നല്കി വയര്‍ കുറയ്ക്കുമെന്നതാണ് ഇതിന്റെ ഗുണം.
വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില ക്രഞ്ചസ് വ്യായാമങ്ങളെക്കുറിച്ച് അറിയൂ.

സാധാരണ ക്രഞ്ചസ്
സാധാരണ ക്രഞ്ചസ് വ്യായാമങ്ങള്‍ ചെയ്യാന്‍ അധികം ബുദ്ധിമുട്ടില്ല. നിലത്തു മലര്‍ന്ന കിടക്കുക. കൈകള്‍ തലയ്ക്കടിയില്‍ പിടിച്ച് വയറ്റിലെ മസിലുകളില്‍ മര്‍ദം കൊടുത്തു നിവരുകയും കിടക്കുകയും ചെയ്യുക. ഇത് ആവര്‍ത്തിക്കണം.

ട്വിസ്റ്റഡ് ക്രഞ്ചസും
വശം തിരിഞ്ഞു ചെയ്യുന്ന ട്വിസ്റ്റഡ് ക്രഞ്ചസും വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നവ തന്നെയാണ്. നിലത്തു മലര്‍ന്നു കിടന്ന ഇരുവശത്തേക്കും തിരിഞ്ഞ് ഉയരുകയും കിടക്കുകയും ചെയ്യുക. ഇതു വയര്‍ കുറയ്ക്കാന്‍ സഹായിക്കും.

ബൈസിക്കിള്‍ ക്രഞ്ച്
ബൈസിക്കിള്‍ ക്രഞ്ച് തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു വ്യായാമമാണ്. കാലുകള്‍ ഉയര്‍ത്തി ചിത്രത്തില്‍ കാണുന്ന പോലെ കൈകള്‍ നിലത്തൂന്നാതെ ക്രഞ്ചസ് ചെയ്യുന്ന രീതിയാണിത്.

ഡബിള്‍ ക്രഞ്ച്
ഡബിള്‍ ക്രഞ്ച് വയര്‍ കുറയാന്‍ സഹായിക്കുന്ന മറ്റൊരു വ്യായാമമാണ്. ചിത്രത്തില്‍ കാണുന്ന രീതിയില്‍ കാലുകള്‍ മടക്കി വച്ചാണ് ഈ വ്യായാമം ചെയ്യേണ്ടത്.

വെര്‍ട്ടിക്കല്‍ ലെഗ്ക്രഞ്ച്
ചിത്രത്തില്‍ കാണുന്ന രീതിയില്‍ കാലുകള്‍ നിവര്‍ത്തി മുകളിലേക്കാക്കി കൈകള്‍ തലയ്ക്കു പുറകില്‍ പിടിച്ച് ഉയരുകയും താഴുകയും ചെയ്യുക. ഇത് വെര്‍ട്ടിക്കല്‍ ലെഗ്ക്രഞ്ച്
എന്നാണ് അറിയപ്പെടുന്നത്.

ഒബ്ലീഗ് ക്രഞ്ച്
ചിത്രത്തില്‍ കാണുന്ന രീതിയിലെ ഒബ്ലീഗ് ക്രഞ്ച് ചെയ്യുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കും. വശം തിരിഞ്ഞു കിടന്ന് കൈ തലയ്ക്കു പുറകില്‍ പിടിച്ച് വശങ്ങളിലേക്ക് ഉയരുകയും കിടക്കുകയും ചെയ്യുക.

റെയ്സ്ഡ് ക്രഞ്ച്
വലിയ ബോളിനു മുകളില്‍ കിടന്ന ഇത്തരത്തിലെ റെയ്സ്ഡ് ക്രഞ്ച് ചെയ്യുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കും. സാധാരണ ജിമ്മുകളില്‍ ഇത്തരത്തിലെ വ്യായാമം ചെയ്യാറുണ്ട്.

റിവേഴ്സ് ക്രഞ്ച്
കാലുകള്‍ മടക്കി നെഞ്ചിനോട് ചേര്‍ത്തുകയും പിന്നീട് നിവര്‍ത്തുകയും ചെയ്യുന്ന ഇത്തരത്തിലെ റിവേഴ്സ് ക്രഞ്ച് വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ്.



Click it and Unblock the Notifications
