Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
വ്യായാമത്തെറ്റുകള് ഒഴിവാക്കാം
ആരോഗ്യത്തിന് വ്യായാമം അത്യാവശ്യമാണ്. എന്നാല്‍ വ്യായാമം ചെയ്യുമ്പോള്‍ പലരും പൊതുവായി ചെയ്യുന്ന ചില തെറ്റുകളുണ്ട്. ഇത്തരം തെറ്റുകള്‍ ഒഴിവാക്കൂ. എന്നാലേ വ്യയാമത്തിന്റെ പൂര്‍ണഫലം ലഭിയ്ക്കൂ.
ദിവസവും ഒരേ തരം വ്യായാമം തന്നെ ചെയ്യുന്നവരുണ്ട്. ഇതുകൊണ്ട് കാര്യമായ ഗുണം ലഭിക്കില്ലെന്നതാണ് വാസ്തവം. ഒരേ തരം വ്യായാമം ചെയ്യുമ്പോള്‍ ശരീരം ഇതിനോട് ചേര്‍ന്നുപോകും. വ്യായാമഗുണം ലഭിക്കില്ല. മാത്രമല്ല, ഇത് ശരീരത്തിന് നല്ലതല്ല. ഒരോ തരം വ്യായാമങ്ങളും ഓരോ ശരീരഭാഗങ്ങള്‍ക്കു വേണ്ടിയായിരിക്കും. ദിവസവും ഇവ ആവര്‍ത്തിക്കുമ്പോള്‍ ഇത്തരം ഭാഗങ്ങള്‍ക്ക് ബലക്ഷയവുമുണ്ടാകും.
വാം അപ് വ്യായാമങ്ങള്‍ ചെയ്യാതെ നേരിട്ട് വ്യായാമങ്ങളിലേക്കു കടക്കുന്നവരുണ്ട്. ഇതും തെറ്റാണ്. വാം അപ് ചെയ്തില്ലെങ്കില്‍ മസിലുകള്‍ക്ക് ക്ഷതമേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്.
സ്ട്രെച്ചിംഗ് വ്യയാമങ്ങള്‍ ചെയ്യാത്തവരുണ്ട്. ഇവ ചെയ്യേണ്ടത് വളരെ പ്രധാനം. മസിലുകള്‍ക്ക് ഇവ വളരെ നല്ലതാണ്.
ഒന്നും കഴിയ്ക്കാതെ വ്യായാമം ചെയ്യുന്നത് നല്ലതല്ല. വ്യായാമം ചെയ്യുന്നതിന് അര മണിക്കൂര്‍ മുന്‍പ് ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിയ്ക്കുക തന്നെ വേണം. ഇതില്‍ നിന്നും ശരീരത്തിനു വേണ്ട ഊര്‍ജം ലഭിയ്ക്കും.
ഷൂസ് ഒഴിവാക്കി വ്യായാമം ചെയ്യുന്നവരുണ്ട്. ഷൂസ് വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തിന് സപ്പോര്‍ട്ട് നല്‍കുകയാണ് ചെയ്യുന്നത്. ഇവയില്ലാതെ വ്യായാമം ചെയ്യുമ്പോള്‍ ഇത് ശരീരവേദനകള്ക്കു കാരണമാകും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
