Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
വയര്‍ കുറയാനുള്ള വഴികള്‍
ഏറെ വ്യായാമങ്ങള്‍ ചെയ്തിട്ടും നിങ്ങളുടെ വയര്‍ കുറയുന്നില്ലേ? എങ്കില്‍ ചില കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യാതെ പോകുന്നുണ്ടാവാം. ഉദരഭാഗത്തെ കൊഴുപ്പ് പെട്ടന്ന് കുറയ്ക്കാനുള്ള അത്ഭുത വിദ്യകള്‍ ഒന്നും തന്നെയില്ല.ഇത്തരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടാനുള്ള കാരണങ്ങള്‍ എന്താണന്നും അതെങ്ങനെ പരിഹരിക്കാം എന്നും നോക്കാം.
താഴെ പറയുന്ന ലളിതമായ കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചാല്‍ വ്യായാമത്തിലൂടെ ഒതുക്കമുള്ള മനോഹരമായ വയര്‍ നിങ്ങള്‍ക്കും സ്വന്തമാക്കാം

ലളിതമായ തുടക്കം
വയറ് കുറയ്ക്കാനുള്ള വ്യായാമങ്ങള്‍ ചെയ്ത് തുടങ്ങുന്നത് വളരെ ലളിതമായിട്ടായിരിക്കണം. തുടക്കത്തിലേ കഠിനമായി ചെയ്യുന്നത് വിപരീത ഫലമായിരിക്കും നല്‍കുക. എങ്ങനെ ചെയ്യണം എന്ത് ചെയ്യണം എന്ന് പഠിച്ചതിന് ശേഷം നന്നായി ചെയ്യുക

വാം അപ്
കഠിനമായ വ്യായാമ മുറകള്‍ ചെയ്യുന്നതിന് മുമ്പ് വാം അപ് ചെയ്യേണ്ടതിന്റെ ആവശ്യകത പലര്‍ക്കും അറിയില്ല. ഇത് സമയം വെറുതെ നഷ്ടപ്പെടുത്തുമെന്നാണ് പലരുടെയും വിശ്വാസം.വയര്‍ കുറയ്ക്കാനുള്ള വ്യയാമങ്ങള്‍ ചെയ്യുന്നതിന് മുമ്പ് ലളിതമായ വ്യയാമങ്ങള്‍ ചെയ്ത് ശരീരം തയ്യാറാക്കി എടുക്കേണ്ടത് ആവശ്യമാണ്
അല്പം നടത്തം, അര ചെറുതായി ചുറ്റിക്കല്‍, കുനിഞ്ഞ് കാല്‍വിരല്‍ തൊടല് പോലുള്ള ലളിത വ്യയാമങ്ങള്‍ ഇതിനായി ചെയ്യാം.

ശ്വസനം
പൂര്‍ണമായി പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടണമെങ്കില്‍ പേശികള്‍ക്ക് ഒക്സിജന്‍ വളരെ ആവശ്യമാണ്അതിനാല് ശ്വാസം പിടിക്കരുത്.ലളിതമായ നീക്കങ്ങള്‍ നടത്തുമ്പോള്‍ ശ്വാസം അകത്തേക്കെടുക്കുകയും ശക്തിയെടുക്കുമ്പോള് ശ്വാസം പുറത്തേക്ക് വിടുകയും ചെയ്യുക.

ശ്രദ്ധമാറരുത്
വ്യായാമം ചെയ്യുമ്പോള്‍ പേശികള്‍ക്ക് മാത്രമാണ് പ്രാധാന്യമുള്ളതെന്ന് കരുതരുത്. മനസ്സിനും തുല്യ പ്രാധാന്യമുണ്ട്. വ്യായാമം ചെയ്യുമ്പോള്‍ ടിവി കാണുന്നതും മറ്റും ഒഴിവാക്കുക. പേശികളുടെ ചലനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇത് ഫലം മെച്ചപ്പെടുത്തും.

എല്ലാം ചെയ്യുക
വയര്‍ വളരെ പെട്ടന്ന് കുറയണമെന്നുണ്ടെങ്കില്‍ എല്ലാ ദിശയിലും ചലിക്കുക. വയറിന് വേണ്ടി മാത്രമുള്ള വ്യായാമങ്ങള്‍ക്ക് പുറമെ മറ്റ് വ്യയാമങ്ങളും ചെയ്യുക. വക്രാസന പോലുള്ള മുറകള്‍ ശരീരത്തെ വളയ്ക്കുകയും തിരിക്കുകയും ചെയ്യും.

സന്തുലനം
ഉറച്ച വയറാണ് ആഗ്രഹിക്കുന്നതെങ്കില്‍ ചെയ്യുന്ന കാര്യങ്ങള്‍ സന്തുലിതമാക്കുക. ലളിതമായി ചെയ്യാവുന്ന പലതുമുണ്ട്. ഒരു കാല് തുടയില്‍ വച്ച് ഒറ്റകാലില്‍ നില്‍ക്കുകയും കൈകള്‍ തലയ്ക്കുമുകളില്‍ ഉയര്‍ത്തി ചേര്‍ത്തി വയ്ക്കുകയും ചെയ്യുന്ന വിക്രാസന അഥവ വൃക്ഷാസന പോലുള്ള മുറകള്‍ ഇതിന് നല്ലതാണ്.

വിശ്രമം
വ്യായാമത്തിനൊപ്പം ആവശ്യത്തിന് വിശ്രമവും വേണം. അമിതമായി ചെയ്യുന്നത് കൊണ്ട് ഫലം ഉണ്ടാകണമെന്നില്ല. വിശ്രമത്തിലൂടെ പേശികള്‍ക്ക് ഉറപ്പ് നല്കാന് കഴിയും

സാവധാനത്തില്‍ സ്ഥിരമായി
വ്യായാമത്തിന്റെ വേഗത കൂട്ടിയതു കൊണ്ട് കാര്യമില്ല. സാവധാനത്തില്‍ ചെയ്യുന്നത് കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും

യോഗ
വയറിന് ഉറപ്പും ഒതുക്കവും ലഭിക്കാന്‍ യോഗ ശീലിക്കുന്നത് നല്ലതാണ്. ശരീരത്തിനും മനസ്സിനും ഒരു പോലെ വ്യായാമം നല്കാന് യോഗയിലൂടെ കഴിയും. ഇത് സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും.

ഭാരം
ഭാരം കൂടുന്നത് വയറിലെ പേശികള്‍ക്ക് വെല്ലുവിളിയാണ്. അതിനാല്‍ ഇത് മാറ്റി സ്ഥിരമായി വ്യായാമം ചെയ്യുക.

ഭക്ഷണം
ഭക്ഷണ ശീലം ശരിയല്ലെങ്കില്‍ എത്ര വ്യായാമം ചെയ്തിട്ടും കാര്യമില്ല. പ്രോട്ടീന്‍ കൂടിയതും കൊഴുപ്പ് കുറഞ്ഞതുമായ ആഹാരങ്ങള്‍ കൂടുതല്‍ കഴിക്കുക. പല്, പലുത്പന്നങ്ങള്, പഴങ്ങള്‍,പച്ചക്കറികള്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്താം.



Click it and Unblock the Notifications
